മുണ്ട് നേരയാക്കുന്നതിനിടയിൽ യാദൃശ്ചികമായി റോഷന്റെ ഈ നോട്ടം അഞ്ജു ശ്രദ്ധിച്ചു. അതു തന്റെ മാറിലേക്കാണെന്ന് അറിഞ്ഞതും, ചെറിയ ദേഷ്യത്തോടെ അവൾ തന്റെ സാരി പിടിച്ചിട്ടുകൊണ്ട് നിവർന്നു നിന്നു. പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ ആകെ ചൂളിപ്പോയ റോഷൻ എന്തു ചെയ്യണമെന്നറിയാതെ അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. അഞ്ജുവാകട്ടെ അവനോടായി, ‘കഷ്ട്ടം’ എന്ന ഭാവത്തിൽ കൈ മലർത്തിക്കാണിച്ചു.
“എന്നാ ഞാൻ അങ്ങോട്ട്…”, ഇനിയും അവിടെ ഇരിക്കുന്നത് ശരിയല്ല എന്ന ചിന്തയോടെ റോഷൻ മെല്ലെ പോകാനായി എഴുന്നേറ്റു.
അവന് വഴി കൊടുക്കും വിധം അവൾ വാതിലിന്റെ ഒരു വശത്തേക്ക് നീങ്ങി നിന്നുകൊടുത്തു. അവളെ കടന്ന് പോകുന്നതിനിടയിൽ ഒന്ന് നിന്ന്, ചമ്മിയ ഭാവത്തിൽ അവൻ അവളോട് പറഞ്ഞു, “സോറി.”
“അളിയൻ പോവാൻ നോക്ക്”, മടക്കിപിടിച്ച ബെഡ്ഷീറ്റ് കളിയായി തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു, ഗൗരവ്വത്തിൽ അവൾ മൊഴിഞ്ഞു.
ഒരിക്കൽ കൂടി അവൻ ഒരു വളിച്ച ചിരി ചിരിച്ചു. അവനെ പുച്ചിക്കും വിധം ഒരു ചിരി അവളും. അവൻ മുറിക്ക് വെളിയിലേക്കിറങ്ങി. അവൻ മുന്നിൽ നിന്നും മറഞ്ഞതും, അവന്റെ ആ ചമ്മിയ പോക്ക് ആലോചിച്ചു അവളുടെ ഉള്ളിൽ ചെറിയൊരു കുസൃതിച്ചിരി വിടർന്നു.
പെട്ടന്ന് വെളിയിലേക്കിറങ്ങിയ റോഷൻ എന്തോ മറന്നുവച്ച പോലെ ധൃതിയിൽ അകത്തേക്ക് തിരികെ കയറി. കയറുന്നതിനിടെ അവന്റെ തല മുകളിലെ വാതിൽപ്പടിയിൽ തട്ടി ശബ്ദവും ഉണ്ടാക്കി.
“അമ്മേ…”, വേദനയെടുത്തതും റോഷൻ അറിയാതെ മോങ്ങിപ്പോയി.
അഞ്ജു: “അയ്യോ.. എന്തു പറ്റി..?”
“ഫോൺ.. ഫോൺ”, ഒരു കൈ ഇടി കിട്ടിയ തലയിലും, മറുകൈ കട്ടിലിൽ കിടക്കുന്ന ഫോണിലേക്കും ചൂണ്ടി അവൻ പറഞ്ഞു.
അവന്റെ വെപ്രാളവും ദുരിതവും കണ്ടു അഞ്ജു അറിയാതെ പൊട്ടിച്ചിരിച്ചു പോയി.
“നിക്ക്.. ഞാൻ നോക്കട്ടെ..”, അവൾ ചിരി അടക്കിക്കൊണ്ട് അവന്റെ അരികിലേക്ക് നീങ്ങി നിന്നു.
“വേണ്ട.. ആ ഫോൺ തന്നാ മതി”, ഉള്ളംകൈ കൊണ്ട് തന്റെ തല തിരുമ്മിക്കൊണ്ട് അവൻ മറുപടി പറഞ്ഞു.
“ഒരു മാതിരി പിള്ളകളിക്കല്ലേ.. അവിടെ നിക്ക്”, അഞ്ജു അല്പം കർശന സ്വരത്തിൽ പറഞ്ഞു.
അവളുടെ ആ ടോണിൽ അത് കേട്ടതും റോഷൻ ഒരു പൂച്ചയെപ്പോലെ അനങ്ങാതെ നിന്ന് കൊടുത്തു. മുറിയിലിരുന്ന കൂജയിൽ നിന്നും അല്പം വെള്ളം കയ്യിലെടുത്തു, അവൾ ഇടി കിട്ടിയിടത്ത് അമർത്തി തിരുമ്മാൻ തുടങ്ങി.