അരുതാത്തത് പ്രവർത്തിച്ചു എന്ന തോന്നൽ അപ്പോഴേക്കും റോഷന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങി. മറ്റ് ആൺകുട്ടികളെപ്പോലെ ചേച്ചിയെ വായ നോക്കാറുണ്ടെങ്കിലും ഇത് ഇത്തിരി കടന്നുപോയില്ലേ.. പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാക്കാറില്ലെങ്കിലും വിദ്യ പറഞ്ഞുതരുന്ന ആളല്ലേ.. നിഷ്കരുണം പിച്ചി തോല് പറിക്കുമെങ്കിലും അതൊക്കെ ഞാൻ നന്നാവാൻ വേണ്ടി തന്നെയായിരുന്നില്ലേ.. എല്ലാം പോട്ടെ, എന്നോട് തീരെ ഇഷ്ടമില്ലായിരുന്നെങ്കിൽ എന്റെയും ശ്രുതിയുടെയും കാര്യം ചേച്ചിക്ക് എപ്പോഴേ വീട്ടിൽ അറിയിക്കാമായിരുന്നു… അങ്ങനെയുള്ള ചേച്ചിയോടാണ് ഞാനീ വൃത്തികേട് ചെയ്തത്… റോഷൻ അവന്റെ സ്ഥിരം പരിപാടിയായ അമിതചിന്തകളിൽ മുഴുകി, സ്വയം അവലാതി കൊണ്ടു. ഇല്ല.. ഞാൻ പാപിയാണ്. പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തവൻ. അവൻ ചേച്ചിയോട് മാപ്പ് ചോദിക്കാനായി തിരിഞ്ഞതും, ചേച്ചി പക്ഷെ ശരം വിട്ട കണക്ക് ഹാളിൽ നിന്നും എഴുന്നേറ്റ്, ചേച്ചിയുടെ മുറിയിലേക്ക് കയറി കതകടച്ചു..
എന്താ ചെയ്യുക എന്നറിയാതെ, റോഷൻ തന്റെ തലക്ക് കൈ വച്ചു പോയി. അവൻ ആദ്യം എഴുന്നേറ്റു ജനൽ വഴി ഒന്നു ചുറ്റിലും നോക്കി. ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കുറച്ചു നിമിഷങ്ങൾ കൊണ്ടുതന്നെ പല പല ആധികളും അവന്റെ ഉള്ളിൽ വന്നു നിറയാൻ തുടങ്ങി. ആരും കണ്ടിട്ടില്ലെന്ന് ഉറപ്പിച്ച ശേഷം അവൻ ആദ്യം ഒന്നു സമാധാനത്തിൽ നെടുവീർപ്പിട്ടു. ശേഷം ചേച്ചിയുടെ കതകിൽ ചെന്ന് മുട്ടി വിളിക്കാൻ തുടങ്ങി.
“ചേച്ചി… പ്ലീസ് വാതിൽ തുറക്ക്” അവൻ മുട്ടല് തുടർന്നു. “അറിയാണ്ട് പറ്റിപ്പോയതാ, രേഷ്മ ചേച്ചി പ്ലീസ്.”
ഏകദേശം ഒരു 15 മിനുറ്റെങ്കിലും അവൻ അവിടെ നിന്ന് മുട്ടി കാണണം. ചേച്ചിയുടെ ഒരു പ്രതികരണവും ഇല്ല. അവന്റെ ഉള്ളിൽ വീണ്ടും ആധികൾ കടന്നു വരാൻ തുടങ്ങി. ഒരുപക്ഷെ ചേച്ചി അരുത്താത്തത് എന്തെങ്കിലും ചെയ്യുമോ.. തങ്ങളെ ഒക്കെ വരച്ച വരയിൽ നിർത്തുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല. പെണ്ണാണ്.. മറ്റൊരാളുടെ ഭാര്യയാണ്.. അരുതാത്ത ചിന്ത കടന്നുവരാൻ ഒരു നിമിഷം മതി. വീണ്ടും അവന്റെ ചിന്തകൾ പുറപ്പുറം കയറാൻ തുടങ്ങി. ചിന്തകളുടെ അതിപ്രസരത്തിൽ സമനില തെറ്റാൻ തുടങ്ങിയതോടെ, അവൻ വീണ്ടും ശക്തിയായി വാതിലിൽ മുട്ടി, “ചേച്ചീ….”