×××××××××××××××××××
അടുത്ത പ്രഭാതം.
അങ്ങനെ അവർക്ക് പോകാനുള്ള ദിവസമെത്തി. ഇരു കൂട്ടർക്കും അടിച്ച് പൊളിച്ചത് മതിയായില്ല എങ്കിലും അൽപ്പം മടിയോടെ അവർ പോകാൻ ഒരുങ്ങി.
റൂമിന്റെ കീ നൽകി ബിൽ അടച്ചു റിസപ്ഷനിൽ നിന്നും അവർ നാല് പേരും പുറത്തേക്ക് ഇറങ്ങി.
നാല് പേരും കാറിലേക്ക് കയറി മുന്നോട്ട് നീങ്ങി. അവരുടെ കാർ പുറത്തേക്ക് പോയപ്പോഴാണ് പെട്ടന്ന് പുറത്ത് നിന്നും ഒരു വെള്ള ബെൻസ് കാർ വന്ന് ഹോം സ്റ്റേയുടെ കാർ പോച്ചിൽ നിൽക്കുന്നത്.
കാറിൽ നിന്നും ഒരു വെള്ള ചുബയും മുണ്ടും ധരിച്ച ഒരു മധ്യവയസ്‌കനും( ഒരു അറുപതിനടുത്ത് പ്രായം കാണും) ഒരു 30ൽ താഴെ പ്രായമുള്ള സ്ത്രീയും ഇറങ്ങുന്നത്. പെട്ടന്ന് കണ്ടാൽ അച്ഛനും മകളും ആണെന്ന് തോന്നുമെങ്കിലും അവരുടെ ഒട്ടി ചേർന്നുള്ള നടത്തം കാണുമ്പോൾ ഭാര്യ ഭർത്തക്കന്മാർ ആണെന്നേ പറയു. അവർ രണ്ട് പേരും റിസപ്ഷൻ ഏരിയയിലേക്ക് നടന്നു.
റിസപ്ഷനിലെ തമിഴനോട് ആ മധ്യവയസ്‌കൻ പറഞ്ഞു.
“ഞാൻ ഒരു ബുക്കിംഗ് ചെയ്തിട്ടുണ്ടായിരുന്നു..”
തമിഴൻ : സർ ഉങ്കളോട് പേര് സെല്ലുങ്ക…
അയാൾ പറഞ്ഞു
“കുര്യൻ…”
തമിഴൻ : സർ ഉങ്കളോട് ഐഡി കാർഡ്‌സ് കൊഞ്ചം കൊടുങ്കെ…
അത് കേട്ടതും അയാളുടെ ഒപ്പം ഉണ്ടായിരുന്ന പെണ്കുട്ടി അവളുടെ ബാഗിൽ നിന്നും രണ്ട് ആധാർ കാർഡ് എടുത്ത് തമിഴന് കൊടുത്തു.
തമിഴൻ അത് വാങ്ങി നോക്കി. അതിലെ പേരുകൾ അയാൾ ശ്രദ്ധിച്ചു.
‘കുര്യൻ ജോൺ’
‘റൂബി കോശി’
××××××End of First Season××××××
ഡേയ്‌സിയുടെ ആദ്യ സീസൺ ഇവിടെ അവസാനിക്കുകയാണ്. എല്ലാ എപ്പിസോഡിനും നിങ്ങൾ തന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി.
ഒരു ഇടവേളക്ക് ശേഷം ഡേയ്‌സിയുടെ അടുത്ത സീസണുമായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ എത്തുന്നതായിരിക്കും.
ഒപ്പം ഞാൻ പകുതിക്ക് വെച്ച് നിർത്തിയ “റൂബിയും ചാച്ചനും തമ്മിൽ(Fan Version)” എന്ന കഥ വീണ്ടും പുനരാരംഭിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.
റൂബിക്കും ചാച്ചനും വേണ്ടി കാത്തിരിക്കുക……