ഗോൾ 7 [കബനീനാഥ്]

Posted by

സൽമാൻ , മുറിയിലാണെങ്കിലും വാതിലടച്ചിട്ടില്ല… ….

“” ഓൾക്ക് നല്ല വെഷമമുണ്ട്… …. “

ചായയുമായി അബ്ദുറഹ്മാനടുത്തേക്ക് വന്ന ഫാത്തിമ പറഞ്ഞു ..

“” ഉം……………”

അബ്ദു റഹ്മാൻ മൂളി… ….

“ സല്ലു ഒക്കത്തു വെച്ച കുട്ടിയാ, അതിനേ ചേർത്ത് പറയാനുള്ള ഓൾടെ തൊലിക്കട്ടി… “

ഫാത്തിമ റൈഹാനത്തിനെ പഴി തുടങ്ങി…

“” സുൾഫി ഒരു പാവം… പെങ്ങൻമാരെന്നു വെച്ചാ ജീവനാ… അല്ലാതെ കായുണ്ടായിട്ടാണോ രണ്ടു മാസത്തിനിടയ്ക്ക് രണ്ടു പ്രാവശ്യം വരാൻ.. ഓനു കിട്ടിയതോ, ഇങ്ങനൊരു ഹറാം പിറന്നോളും…”

അബ്ദുറഹ്മാൻ നിശബ്ദനായിരുന്നു ചായ കുടിച്ചു…

“” കുടുമ്മത്ത് വല്ലതും നടന്നാൽ, അത് മറ്റുള്ളവരുടെ മുന്നിൽ വെച്ച് പറയാനുള്ള ഓൾടെ ധൈര്യം……””

“” അത് ധൈര്യമല്ലല്ലോ…… സുഹാനയെ നാണം കെടുത്താനല്ലേ…… “

അബ്ദുറഹ്മാൻ ചോദിച്ചു……

“” പക്ഷേങ്കി ഓൾടെ പുത്യാപ്ലയും കൂടിയാണ് നാണം കെടണതെന്ന് വകതിരിവില്ലാണ്ടു പോയല്ലോ…”

ഫാത്തിമ മൂക്കത്തു വിരൽ വെച്ചു..

“” അത് തന്നാ എനിക്ക് അന്നോടും പറയാനുള്ളേ.. അന്റെ കാട്ടായം ചില സമയത്തങ്ങനാ… സല്ലു  എന്ത് പിഴച്ചു…… ?””

അബ്ദുറഹ്മാൻ ചോദിച്ചു…

“നിക്ക് മനസ്സിലൊന്നു വെച്ച് , മറിച്ചു കാട്ടാൻ അറിയില്ല…………”

ഫാത്തിമ എഴുന്നേറ്റു…

രാത്രിയായിരുന്നു..

സുഹാന ഒരു കുളി കൂടി കഴിഞ്ഞാണ് താഴേക്ക് ഇറങ്ങി വന്നത്……

ഇറക്കമുള്ള പാവാടയും ടോപ്പുമായിരുന്നു അവളുടെ വേഷം..

“” ഓനെവിടെ വാപ്പാ…….?””

സല്ലുവിനെ കാണാഞ്ഞ് അവൾ ടി.വി ക്കു മുൻപിലിരുന്ന അബ്ദുറഹ്മാനോട് അന്വേഷിച്ചു……

“” ഇങ്ങളൊരുമിച്ചല്ലേ കേറിപ്പോയേ…?”

അതു കേട്ടതും സുഹാന മുകളിലേക്ക് തന്നെ തിരിച്ചു കയറി…

സല്ലു കിടക്കയിൽ കമിഴ്ന്നു കിടക്കുന്നത് അവൾ ചാരിയിട്ടിരുന്ന വാതിൽ തുറന്നപ്പോൾ കണ്ടു…

“” സല്ലൂ……………”

അവൾ പതിയെ വിളിച്ചു…

അവൻ മുഖമുയർത്തിയില്ല…

അവൾ കിടക്കയിൽ അവനടുത്തേക്കിരുന്നു……

അവൾ കൈയ്യെടുത്ത് , അവന്റെ മുടിയിഴകളിലും പുറത്തും തലോടി…

“” എഴുന്നേൽക്കടാ… …. “

കൊഞ്ചലോടെ അവൾ , അവന്റെ പുറത്ത് ഇക്കിളിയിട്ടു..

എല്ലാം പെയ്തൊഴിഞ്ഞു പോയ സന്തോഷം അവളുടെ മനസ്സിനുണ്ടായിരുന്നു..

സല്ലു , ഇളകുന്നതു കണ്ട്, അവൾ വീണ്ടും ചിരിയോടെ ഇക്കിളിയിട്ടു……

Leave a Reply

Your email address will not be published. Required fields are marked *