ആരതി 12 [സാത്താൻ]

Posted by

 

അവൾ അവനോട് ആയി പറഞ്ഞു.

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഇരുവരും പോവാൻ ആയിറങ്ങി. വാതിൽ പൂട്ടിയ ശേഷം അവളെ തന്നെ നോക്കി നിക്കുന്ന അർജുൻ കണ്ട അവൾ അവനോട് ചോദിച്ചു.

 

“എന്താ ഒരു നോട്ടം പോവണ്ടേ? ”

 

“ആ അല്ലേലും എവിടെ എങ്കിലും പോവുന്ന ദിവസങ്ങളിൽ ഒന്നും ഓർക്കത്തില്ലല്ലോ. പതിവ് തരുന്നത് പോലും ഓർക്കത്തില്ല 🥲”

 

അൽപ്പം പരിഭവത്തോട് കൂടി അവൻ അവളോട് പറഞ്ഞു.

 

“അയ്യോ സോറി ഡാ ഞാൻ ഓർത്തില്ല ” അതും പറഞ്ഞു അവനരികിലേക്ക് ഓടി എത്തിയ അവൾ അവന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. ഒരു കുഞ്ഞിനെ പോലെ തന്നെ അത് ഏറ്റുവാങ്ങിയ ശേഷം ഇരുവരും പോവാൻ ഇറങ്ങി. അർജുൻ ആയിരുന്നു കാർ ഓടിച്ചത്. വൈകുന്നേരത്തോട് കൂടി ഊട്ടിയിൽ അവർ ബുക്ക്‌ ചെയ്തിരുന്ന റിസോർട്ടിൽ അവരെത്തി.

 

“അജു ഇതെന്താ ഇവിടെ ആരും ഇല്ലാത്തത് എന്തേലും പ്രശ്നം ഉണ്ടോ? റീസെപ്ഷനിൽ പോലും ആരുമില്ലല്ലോ? ”

 

എത്തിയ റിസോർട്ടിൽ വേറെ ആരെയും കാണാത്തത് കൊണ്ട് ചെറിയ പേടിയോടു കൂടി തന്നെ സൂസൻ അർജുനോട് ചോദിച്ചു.

 

” നീ വെറുതെ പേടിക്കല്ലേ പൊന്നു. ഈ റിസോർട് മുഴുവൻ മൂന്ന് ദിവസത്തേക്ക് നമ്മളുടേത് മാത്രം ആണ് ഇഷ്ടമുള്ളത് ഒക്കെ ചെയ്യാം എവിടെ വേണേലും കിടക്കാം ആരും ഒന്നും ചോതിക്കാൻ വരത്തില്ല. ഞാൻ മൂന്നുദിവസത്തേക്ക് ഇതിന്റെ ഓണർ ചോദിച്ച തുക അങ്ങ് കൊടുത്ത് ഇതങ്ങു എടുത്തു. ”

 

അവളുടെ ഭയത്തോടെ ഉള്ള നിൽപ്പ് കണ്ട് ഒരു പുഞ്ചിരിയോടെ അർജുൻ പറഞ്ഞു

 

സൂസൻ : എന്തിനാ അജു ഇങ്ങനെയൊക്കെ പൈസ ചിലവാക്കുന്നത്. നമുക്ക് ഒരു മുറി പോരെ? പിന്നെ ഈ റിസെപ്ഷനിൽ പോലും ആരും ഇല്ലാതെ ഒക്കെ എന്തിനാ ”

 

അർജുൻ : ചുമ്മാ ഒന്ന് വിശതമായി എല്ലാം കാണാല്ലോ.

 

ഒരു കള്ള ചിരിയോടു കൂടി അർജുൻ പറഞ്ഞത് കേട്ട് സൂസന് നാണം വന്നു അവളുടെ മുഖം ചുവന്നു തുടുത്തു.

Leave a Reply

Your email address will not be published. Required fields are marked *