ആരതി 12 [സാത്താൻ]

Posted by

എന്നിട്ട് അവൻ തന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർത്തി ചുംബിച്ചു. അത്രയും നേരം ഊതി വീർപ്പിച്ച അവളിലെ പരിഭവവും ദേഷ്യവും എല്ലാം കാറ്റുപോയ ബലൂൺ കണക്കെ പോയി മറഞ്ഞു. അവന്റെ പ്രവർത്തികൾ ആസ്വദിച്ചുകൊണ്ട് അവന്റെ മുടിയിഴകൾ തലോടി തന്നോട് കൂടുതൽ ചേർത്തുകൊണ്ട് അവളും നിന്ന്. പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ അവനിൽ നിന്നും അകന്നുമാരി. എന്താണ് കാര്യം എന്നറിയാതെ ഒരു ചോദ്യഭാവത്തോടെ അവൻ അവളെ നോക്കി.

തന്റെ മുഖത്ത് തെളിഞ്ഞുനിന്ന നാണവും മറ്റു വികാരങ്ങളും അടക്കികൊണ്ട് അവൾ പറഞ്ഞു.

 

“അതെ കൂടുതൽ നേരം നിന്നാൽ ചിലപ്പോൾ ഇനിയും വൈകും അതുകൊണ്ട് മതി വേഗം കുളിച്ചൊരുങ്ങി വരാൻ നോക്ക് ഞാൻ കാപ്പി എടുത്ത് വെക്കാം.”

 

അതുപറഞ്ഞു അടുക്കളയിലേക്ക് ഓടുന്ന സൂസിയെ അവന്റെ മാത്രം പൊന്നുവിനെ നോക്കി ഒരു  പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അവൻ ഇരുന്നു… തന്റെ ജീവിതത്തിൽ ഇതുവരെ നടന്ന നല്ലതും ചീത്തയും ആയ കാര്യങ്ങൾ ഓരോന്നും അവൻ ആലോചിച്ചുകൊണ്ട് പതിയെ എഴുന്നേറ്റ് ബ്രഷും പേസ്റ്റും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.

 

FLASHBACK… ➡️➡️➡️➡️➡️

 

അന്ന് ജോണിനെ കൂടി അവസാനിപ്പിച്ചു ശേഷം എന്തോ നേടിയെടുത്ത യോദ്ധാവിനെപോലെ സന്തോഷത്തോടെയാണ് അർജുൻ നിന്നിരുന്നത്. തന്റെ കുടുബം നശിപ്പിച്ചവരെയും സഹോദരനെ ഇല്ലാതാക്കിയവരെയും പേരിനുപോലും ഒരു തലമുറ അവശേഷിപ്പിക്കാതെ മുചൂടും നശിപ്പിച്ച സന്തോഷം അവൻ ആഘോഷിക്കുക ആയിരുന്നു എന്ന് തന്നെ പറയാം. ഇതുവരെ നടന്ന ഓരോന്നും അവൻ പ്ലാൻ ചെയ്തത് പോലെ തന്നെ നടന്നു എന്ന് അവൻ ഉറച്ചു വിശ്വസിച്ചു. ഒന്നിനും ഒരു തെളിവും അവശേഷിപ്പിക്കാതെ നശിപ്പിച്ച ശേഷം വീട്ടിലെത്തിയ അവൻ സന്തോഷത്തോടെ തന്നെ അവിടെ ആഘോഷിച്ചു. പിറ്റേന്ന് തന്നെ ഗോകുൽ അവിടെ നിന്നും സ്ഥലം കാലിയാക്കി. അവൻ എപ്പോഴും അങ്ങനെയാണ് വന്ന കാര്യം കഴിഞ്ഞാൽ ഉടനെ സ്ഥലം കാലിയാക്കും. മുൻപേ തീരുമാനിച്ചപോലെ അവനോടും ആരതിയോടും സംസാരിച്ചു എങ്കിലും രണ്ടുപേർക്കും അതിനോട് താല്പര്യം ഇല്ലായിരുന്നു. കൂടുതൽ നിർബന്ധിക്കാനും ആരും മുതിർന്നില്ല.

 

ഇതൊക്കെ കണ്ട ഷോക്കിൽ നിന്നും വിട്ടുമാറാതെ നിന്ന അർച്ചനയെ ആരതിയും സൂസനും കൂടി എല്ലാം പറഞ്ഞു മനസ്സിലാക്കി. അവൾ വീണ്ടും പഴയപോലെ തന്നെ ആക്റ്റീവ് ആയി. എല്ലാം നഷ്ടപ്പെട്ട ഇടത്തുനിന്ന് ഇന്ന് ഒരു നല്ല കുടുംബം കുട്ടികൾ ഒക്കെ ആയി ജീവിക്കാൻ തീരുമാനിച്ചത് പ്രമാണിച്ച് ഇനി അടിയും ഇടിയും ഉണ്ടാക്കാൻ പോവില്ല എന്ന് ഭാര്യമാരുടെ തലയിൽ തൊട്ട് സത്യം ചെയ്ത് അവർ പുതിയ ജീവിതത്തിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *