അവളുടെ മുഖം മങ്ങിയത് കണ്ട് അൽതു എന്നെ തോണ്ടി കണ്ണ് കാണിച്ചു ഞാൻ അവളെ നോക്കിയ ശേഷം
പിനെ അത്ര വലിയ ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ലല്ലോ
ബിച്ചുവും അൽത്തുവും അത് ശെരി വെച്ചു
അൽതു : നിനക്കിന്നു ഹോസ്റ്റലിൽ പോണോ വേണ്ടെങ്കിൽ ഇന്ന് നൈറ്റ് റൈഡ് പോയാലോ
ബിച്ചു : അതൊരു നല്ല ഐഡിയ ആണ്
അഫി : മിണ്ടാതിരുന്നോണം രണ്ടും പകല് മുഴുവൻ പണിയുമെടുത്തു തളർന്നിട്ട് നൈറ്റ് റൈഡ് പോവാഞ്ഞിട്ടാ പണി കഴിഞ്ഞു മര്യാദക്ക് വീട്ടിൽ പോയി റെസ്റ്റെടുത്തോണം ഇല്ലേൽ എല്ലാത്തിനും കിട്ടും പറഞ്ഞില്ലെന്നു വേണ്ട
ഇന്ന് ഹോസ്റ്റലിൽ നിക്കണ്ട പണി കഴിഞ്ഞു ഹോസ്റ്റലിൽ പോയി പറഞ്ഞിട്ട് വീട്ടിൽ പോവാം നൈറ്റ് ഏതേലും സിനിമക്ക് പോവാം
(അവളെനെ നോക്കി) മ്മ്…
ഭക്ഷണം കഴിച്ചു കഴിഞ്ഞു മരത്തിൽ കയറാൻ പോവുന്ന എന്റെ കൈയിൽ പിടിച്ച് കൊണ്ട് ഞങ്ങളോടായി
അഫി : കുറച്ചുനേരം റെസ്റ്റെടുത്തിട്ട് മതി
മുണ്ട് കുടഞ്ഞു വിരിച്ചു കാല് നീട്ടി അതിലേക്കിരുന്ന ശേഷം മടിയിൽ കൈകൊണ്ട് തട്ടി എന്നോട് മടിയിലേക്ക് കിടക്കാൻ പറഞ്ഞത് കണ്ട് അവർ രണ്ടുപേരും അല്പം മാറിയുള്ള ഭാഗത്തേക്ക് പോയി
മുണ്ടിൽ കിടന്നുകൊണ്ട് അവളുടെ മടിയിൽ തല വെച്ച എന്റെ മുഖത്തേക്ക് നോക്കി കുനിഞ്ഞു കൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചശേഷം മുടിൾക്കിടയിൽ വിരൽ കോർത്തു തഴുകികൊണ്ടിരുന്നു
പഞ്ഞികെട്ടില്ലെന്നപോലെ അവളുടെ മടിയിൽ തലവെച്ചു തഴുകൽ ആസ്വദിച്ചു കിടന്നു
കണ്ണ് തുറക്കുമ്പോ നീണ്ട ഉറക്കം കഴിഞ്ഞുണർന്ന പോലെ ക്ഷീണംമെല്ലാം മാറിയിരുന്നു
ഉമ്മാ… ഉറങ്ങിപ്പോയി… സമയമെത്രയായി
അതിനുമാത്രം ഉറങ്ങിയോന്നുമില്ല കൂടിയാൽ ഒരു പത്ത് മിനിറ്റ് ഉറങ്ങിക്കാണും
(അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു) ഒരു രാത്രി മുഴുവൻ ഉറങ്ങി ഉണർന്ന പോലെ
എഴുനേറ്റ് അവർ കിടക്കുന്നിടത്തു ചെന്ന് അവരെ നോക്കി മുണ്ട് കുടഞ്ഞു മടക്കുന്ന അവൾക്കരികിൽ ചെന്ന് രണ്ടാളും നല്ല ഉറക്കമാ വിളിക്കണ്ട ഉറങ്ങിക്കോട്ടെ
മരത്തിനു മുകളിൽ കയറി മുറിക്കാൻ തുടങ്ങി അവളെനെ നോക്കികൊണ്ട് നിൽക്കുന്നത് കണ്ട് എന്താണെന്ന് ആക്ഷൻ കാണിച്ചതിന് ഒന്നുമില്ലെന്ന ആക്ഷനോടെ അവളൊന്ന് പുഞ്ചിരിച്ചത് കണ്ട് ഞാൻ പിന്നെയും വെട്ടാൻ തുടങ്ങി മുറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണവർ എഴുന്നേറ്റത് ആറുമണിയോടെ കൊമ്പുകൾ മുഴുവൻ വീട്ടിമാറ്റി തടിക്ക് കയറിട്ടുകൊണ്ട് താഴേക്കിറങ്ങി