വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]

Posted by

പറഞ്ഞു കൊണ്ടിരിക്കെ ബിച്ചു വന്നു അവന്റെ കൈയിൽ നിന്നും മുളകുപൊടിയുടെ ഒരു കവർ വാങ്ങി കൈയിൽ രക്തമൊലിപ്പിച്ചു നിൽക്കുന്നവനെ അടുത്തേക്ക് വിളിച്ചു ഭയത്തോടെ അടുത്തേക്ക് വന്ന അവനെ നോക്കി

നിന്റെ ഇടം കൈ കൊണ്ട് മുളക് പൊടി എടുത്തു നിന്റെ കൂട്ടുകാരെ കണ്ണിലിട്ടുകൊടുക്ക്

അവൻ ദയനീയ മായി നോക്കി

നീ ചെയ്തില്ലേൽ എല്ലാത്തിനെയും മീൻ വറുക്കാൻ വരയുന്ന പാകത്തിന് വരഞ്ഞ് മുളക് തേച്ച് വെയിലത്ത്‌ നിർതും ഞാൻ

ചോരയൊലിക്കുന്ന കൈ മുളക് പൊടിയിലേക്കിട്ട് ആർത്തു കരഞ്ഞുകൊണ്ട് ഒരു പിടി മുളക് പൊടിയുമായി അവൻ തന്റെ സുഹൃത്തുക്കളിലൊരുവന്റെ അരികിൽ ചെന്ന് കണ്ണിലേക്കിടാൻ ശ്രെമിച്ചെങ്കിലും രക്തത്തിൽ കുതിർന്ന മുളകുപൊടി താഴേക്കുവീണില്ല

എല്ലാരും ഷർട്ടും പാന്റും അഴിച്ച് മുട്ട് കുത്തി മുകളിലേക്ക് നോക്കിയിരിക്ക്

പറഞ്ഞത് കേട്ട എല്ലാരും മുകളിലേക്ക് നോക്കി മുട്ട് കുത്തിനിന്നു

അൽത്തൂനോടും ബിച്ചുവിനോടും എവിടുന്നേലും ബാക്കിയുള്ള മുളക് നല്ല കട്ടിക്ക് കലക്കി കൊണ്ടുവരാൻ ചെവിയിൽ പറഞ്ഞശേഷം അവർക്ക് അരികിലേക്ക് നടന്നു ഓരോരുത്തരുടെയും കണ്ണുകളിലേക്ക് മുളക് പൊടി എടുത്തിടുമ്പോ അവരുടെ അലർച്ച സംഗീതം പോലെ എന്റെ കാതുകളെ കുളിരണിയിച്ചു അത് കേട്ടുകൊണ്ട് നിൽക്കുമ്പോ അൽത്തുവും ബിച്ചുവും കലക്കിയ മുളകുപൊടിയുമായി വന്നു കണ്ണ് കാണാതെ നിലത്തു കിടന്ന് പിടച്ചു കൊണ്ടലറുന്ന അവർക്കരികിലേക് ചെന്നു ആദ്യത്തെ ആളിന്റെ മേലേക്ക് നല്ല കട്ടിയിൽ കലക്കിയ മുളക് വെള്ളം ഒഴിച്ചു അവന്റെ ഷഡിക്കുള്ളിൽ ഒഴിച്ചുകൊണ്ടിരിക്കെയാണ് പോലീസ് ജീപ്പ് വന്നവിടെ നിന്നത് അത് കണ്ടതും അലത്തു ഫോണെടുത്ത് കാൾ ചെയ്ത ശേഷം

ഒരു ചെറിയ പ്രശ്നം പോലീസ് വന്നിട്ടുണ്ട് ഞാൻ കൊടുക്കാം എന്ന് പറഞ്ഞു കൊണ്ട് അവിടേക്ക് വന്ന എസ് ഐ യുടെ കൈയിലേക്ക് ഫോൺ കൊടുത്തു അത് വാങ്ങി ചെവിയിൽ വെച്ചു

എസ് ഐ : സർ…

അല്ല സർ… ഇവിടെ കോളേജിൽ കയറി… ഒക്കെ സർ… ശെരി സർ… ഒക്കെ… സർ…

എസ് ഐ ഫോൺ തിരികെ നൽകി വണ്ടിയിൽ കയറി തിരികെ പോയി

ഒരുത്തനെ മുളക് വെള്ളത്തിൽ കുളിപ്പിച്ച് കൊണ്ടിരിക്കുന്ന ഞാൻ അവനെ നോക്കി ചിരിച്ചു കൊണ്ട് മറ്റുള്ളവരെയും കുളിപ്പിച്ചു തളർന്നു നിലത്തു കിടന്ന് കരയാൻ ശേഷിയില്ലാതെ ഞരങ്ങുന്ന അവരെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *