വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]

Posted by

അഫി ഇടത്തെ കൈ പൊക്കി കാണിച്ചു

അവനെ നോക്കി അവന്റെ ഇടത്തെ കൈ നിലത്തേക്ക് ചവിട്ടി പിടിച്ച എന്റെ മുഖത്തുനോക്കികൊണ്ട് വലം കയ്യാൽ കാലിൽ പിടിച്ചുകൊണ്ട് പ്ലീസ് വേണ്ട വിട്ടേക്ക് എന്ന് പറഞ്ഞപേക്ഷിക്കുന്ന അവന്റെ വലം കയ്യിനെ ഇടം കാലുകൊണ്ട് ചവിട്ടി പിടിച്ചുകൊണ്ട് മഴുവിന്റെ മൂർച്ചയിലേക്ക് നോക്കി അവന്റെ മുഖത്തേക്കും നോക്കി ചിരിച്ചോണ്ട്

ബിച്ചൂ…

ബിച്ചു എന്റെ അടുത്തേക്ക് വന്നു

കൈയിൽ പൈസ എന്തേലുമുണ്ടോ? ഇല്ലെങ്കിൽ അഫിയോട് വാങ്ങിക്കോ എന്നിട്ട് പോയി നല്ല എരിവുള്ള മുളകുപൊടി കുറച്ചധികം വാങ്ങിക്കോ

ബിച്ചു പോകുമ്പോഴും അവൻ എന്നെ തന്നെ നോക്കി ദയനീയമായി അപേക്ഷിച്ചുകൊണ്ടിരുന്നു

ചിരിയോടെ അവന്റെ ഉള്ളം കൈയിലേക്ക് മഴു ചേർത്തു കൊണ്ട് പതിയെ ഉള്ളം കൈയിലെ മാംസമടക്കം ചെത്തിഎടുക്കുമ്പോ വേദന കൊണ്ട് വാവിട്ടു കരയുന്ന അവന്റെ മുഖത്തേക്ക് നോക്കുന്ന എന്റെ മുഖത്ത് നിറഞ്ഞു നിന്നത് ക്രൂരതയാണെങ്കിൽ അവന്റെ കൂട്ടാളികളുടെ മുഖത്ത് നിറഞ്ഞു നിന്നത് ഭയമായിരുന്നു അവർ അഫിയുടെ അരികിലേക്ക് ചെന്ന് മാപ്പ് പറയാനും അവളുടെ ചെരുപ്പുകൾ കയ്യിലെടുത്ത് നക്കാനും തുടങ്ങി പതിയെ അവന്റെ ഉള്ളം കയ്യിലൂടെ നീങ്ങിയ മഴു അവന്റെ ഓരോ വിരലുകളിലെയുമടക്കം മാംസം വീട്ടിയെടുത്തുകഴിയുമ്പോയെക്കും വേദന കൊണ്ടും കരഞ്ഞും അവശനായ അവനെ നോക്കി

തളരല്ലേ തുടങ്ങിയിട്ടല്ലേ ഉള്ളൂ

അവിടെ നിന്നെഴുനേറ്റ് അഫിക്കരികിലേക്ക് ചെല്ലുമ്പോയേക്കും അവൻ തളർന്ന ശരീരവുമായി അവളുടെ ചെരിപ്പിനരികിൽ എത്തി വലം കയ്യാൽ ഒരു ചെരിപ്പ് വാങ്ങി അതിൽ നക്കിയ ശേഷം അഫിയെ നോക്കി

നീ പറഞ്ഞതെല്ലാം ഞങ്ങൾ ചെയ്തു ദയവുചെയ്ത് ഇനി ഒന്നും ചെയ്യരുതെന്ന് പറ പ്ലീസ്

അഫി അവനെ നോക്കിയ ശേഷം എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു വിയർപ്പൊഴുകുന്ന എന്റെ നെഞ്ചിൽ ഉമ്മ വെച്ചു കൈയിലെ ചോരയൊലിക്കുന്ന കോടാലി അരയിലെ തോർത്തിലേക്ക് തിരുകി അവളെ ചേർത്തുപിടിച്ചുകൊണ്ട് ചുറ്റും നിൽക്കുന്നവരെയും നിലത്തിരിക്കുന്നവരെയും നോക്കി കൊണ്ട് അവളെ ചെരിച്ചു നിർത്തി തോളിൽ കൈ ഇട്ടുകൊണ്ട് എല്ലാവരോടുമായി

ഇവളെന്റെ പെണ്ണാ എന്റെ മാത്രം ഇന്ന് ഇവരിവളോട് ചെയ്തതിന് ഇവരെ ഒന്നുപദേശിക്കുകയാണ് ഇനി ആരെങ്കിലും ഇതുപോലെ എന്തെങ്കിലും കാണിച്ചാൽ അവർ ഉറപ്പായും ശിക്ഷിക്ക പെടും

Leave a Reply

Your email address will not be published. Required fields are marked *