സാറേ.. ദിവകരാൻസാർ പെൺ വിഷയത്തിൽ ഇത്തിരി വീക്കാ.. ഇത്തിരിയല്ല ശരിക്കും വീക്കാ…
ഇവൻ മുണ്ടക്കയത്ത് എവിടെയോ ആണ് താമസം.. എപ്പോഴും കള്ളും കഞ്ചാവുമാണ്….
മുണ്ടക്കയം കിഴക്കേക്കര അമ്പലത്തിലെ ഉൽത്സവത്തിന് ഇവൻ ഒരാളെ കുത്തി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് അവൻ ചത്തു…
ചത്തവനും ഇവനെ പോലെയാ.. നാടിനും വേണ്ടാ വീടിനും വേണ്ടാ…
അന്ന് ദിവകരൻസാർ മുണ്ടക്കയത്താ ജോലി ചെയ്യുന്നത്.. ആ കേസ് അന്വേഷിച്ചതും സാറാ…
ഒരു തള്ളയും രണ്ടു പെങ്ങന്മാരു ആണ് ഇവന്റെ വീട്ടിൽ ഉള്ളത്…
കാണാൻ വല്യ കുഴപ്പമില്ലാത്ത രണ്ടു പെൺ കുട്ടികൾ.. തള്ളയും മോശമല്ല
ആ കേസിൽ ഇവനെ പിടിച്ചു റിമാന്റ് ചെയ്തു… കൊലക്കേസല്ലേ ഇവനെയൊക്കെ ജാമ്യത്തിൽ ഇറക്കാൻ ആരേലും തയ്യാറാകുമോ..
വിചാരണ തീരുന്നടം വരെ ഇവൻ പൊൻകുന്നം ശബ്ബ് ജയിലിൽ കിടന്നു..
ദിവകരൻ സാറിന്റെ കസ്റ്റഡിയിൽ ആയിരുന്നു പിന്നെ ആ തള്ളേം മക്കളും… ഇവന് ശിക്ഷ കിട്ടാതെ നോക്കിക്കോളാം എന്നായിരുന്നു ഓഫർ…
പുള്ളി വാക്ക് പാലിച്ചു കേട്ടോ..
കേസ്സിന് തെളിവില്ല എന്ന് പറഞ്ഞു കോടതി ഇവനെ വെറുതെ വിട്ടു…
പിന്നെ ദിവാകരൻ സാറിന്റെ ശിങ്കിടി ആയിട്ട് നടക്കുകയായിരുന്നു ഇവൻ
അമ്മയെയും പെങ്ങന്മാരെയും ദിവാകരൻ സാറിന് കൂട്ടികൊടുക്കും.. എന്നിട്ട് ഇവൻ കാവൽ ഇരിക്കും..
അത്ര പരനാറി ആണ് സർ ഇവൻ…
ഇപ്പോഴും.. പുള്ളിക്ക് ആ ബന്ധം ഉണ്ടോ…
എന്റെ സാറേ.. ഇയാളുടെ ഈ സ്വഭാവം കാരണം രണ്ടുമക്കളുമായി ഭാര്യ അവരുടെ വീട്ടിൽ പോയി നിൽക്കുവാ..
ഇവന്റെ മൂത്ത പെങ്ങളെ ദിവാകരൻ സാർ പൂർണ്ണമായി ഏറ്റടുത്തു… ഇളയതിനെ കൊറേക്കാലം കൊണ്ടു നടന്നിട്ട് ആർക്കോ കല്യാണം കഴിച്ചു കൊടുത്തു…
ഇപ്പോൾ ഇവന്റെ അമ്മയും മൂത്ത പെങ്ങളും ദിവകരൻ സാറിന്റെ കൂടെയാ…
എനിക്ക് തോന്നുന്നത് ആ പട്ടാളക്കാരൻ ചെറുക്കനെ ഇവൻ മനഃപൂർവം തട്ടാൻ പ്ലാനിട്ടാണ് വണ്ടി ഇടിപ്പിച്ചത് എന്നാണ്…
ദിവകരൻ സാറിന് ആ ചെറുക്കനോട് വല്ലാത്ത പകയുണ്ട്.. അവൻ നന്നായി പെരുമാറി വീട്ടിൽ കെട്ടിയിട്ടതല്ലേ..
ആ പ്രശ്‌നത്തിന്റെ പേരിലല്ലേ സസ്പെൻഷൻ കിട്ടിയത്…
അതിന്റെ പകയാണ് ആ പട്ടാളക്കാരനോട്.. സാറേ ഞാൻ ആണ് ഈ ഡീറ്റയിൽസ് സാറിനോട് പറഞ്ഞത് എന്ന് ദിവകരൻ സാർ അറിയരുത്.. വെറുതെ എന്തിനാണ്.. സസ്പെൻഷൻ അല്ലേ.. ഇനിയും ചിലപ്പോൾ ഒരേ സ്റ്റേഷനിൽ ജോലി ചെയ്യേണ്ടി വന്നാലോ…