ജീപ്പിന് വിലങ്ങനെ ബൈക്ക് നിർത്തിയ റോയി ചാടി ഇറങ്ങി ജീപ്പിന് അടുത്തെത്തി…
ജീപ്പിനുള്ളിൽ ഒരാളെ ഉണ്ടായിരുന്നുള്ളു..
ആരാടാ നീ.. എന്തിനാണ് ഇത് ചെയ്തത്.. ഒരു അബദ്ധം പറ്റിപ്പോയി.. മനഃപൂർവം അല്ല..
അബദ്ധമാണെങ്കിൽ വണ്ടി നിർത്താതെ പോയത് എന്തിനാണ്.. അത് സാറേ വണ്ടിക്കു ബുക്കും പേപ്പറു മൊന്നും ഇല്ല…
എന്താ തന്റെ പേര്..?
രുദ്രൻ..!
ഒരു വല്ലാത്ത പേരാണല്ലോ…
ഈ സമയത്ത് ഒരു പൊലീസ് ജീപ്പ് അതു വഴി വന്നു..
റോഡിന്റെ നടുവിൽ ബൈക്ക് നിർത്തിയിരിക്കുന്നത് കണ്ട് ചെറുപ്പക്കാരനായ si ഇറങ്ങി വന്നു..
എന്താടോ.. എന്താ പ്രശ്നം…
സാർ എന്നെ തട്ടിയിട്ടിട്ട് ഇയാൾ നിർത്താതെ പോകുകയായിരുന്നു.. ഞാൻ പുറകെ വന്ന് പിടിച്ചതാണ്…
ഇപ്പോൾ വണ്ടിക്ക് പേപ്പർ ഒന്നും ഇല്ലന്നാണ് പറയുന്നത്…
അപ്പോൾ ഒരു പോലീസുകാരൻ എസ് ഐ യുടെ ചെവിയിൽ എന്തോ പറഞ്ഞു…
ഉടൻ എസ് ഐ റോയിക്ക് സല്യൂട്ട് കൊടുത്തു…
നിന്റെ പേര് എന്താണ്..?
രുദ്രൻ എന്നാണ് സാർ…
ആരുടേയാണ് ജീപ്പ്..?
എന്റെ വണ്ടി തന്നെയാണ് സർ…
അപ്പോഴാണ് റോയിയുടെ ഒരു കൈയിലെ മുട്ടിനു താഴെ രക്തം വരുന്നത് എസ് ഐ ശ്രദ്ധിച്ചത്…
റോയിയും അപ്പോഴാണ് അതു കണ്ടത്.. നോക്കിയപ്പോൾ ഒരു ചെറിയ മുറിവാണ്.. കൈകുത്തി വീണപ്പോൾ പറ്റിയതാണ്…
സാർ പോയി മുറിവിന് മരുന്ന് വെയ്ക്ക്.. ഞങ്ങൾ ഇവനെ കൊണ്ടു പോ കുവാ.. രുദ്രന്റെ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു പൊലീസ് കാരനെയും അവിടെ നിർത്തിയ ശേഷം എസ് ഐ പോയി…
സ്റ്റേഷനിലേക്ക് കയറി ചെന്ന രുദ്രനെ കണ്ട് അല്പം പ്രായമുള്ള ഒരു ഒരു പോലീസുകാരൻ പറഞ്ഞു…
ആഹാ.. രുദ്രനോ.. നിന്നെ കുറേ നാളായല്ലോ കണ്ടിട്ട്..
അത് കേട്ട് എസ് ഐ ചോദിച്ചു ഇവനെ അറിയുമോ..
അറിയുമോന്നോ.. ഇവൻ നമ്മുടെ പഴയ സസ്പെൻഷനിൽ നിൽക്കുന്ന ദിവകരൻ സാറിന്റെ അടുത്ത ആളല്ലേ..
രുദ്രനോട് മാറിനിൽക്കാൻ പറഞ്ഞിട്ട് പോലീസുകാരനോട് തന്റെ ക്യാബിനിലേക്ക് വരാൻ പറഞ്ഞു എസ് ഐ…
ക്യാബിനിലേക്ക് വന്ന പോലീസുകാരനോട് എസ് ഐ പറഞ്ഞു…
ഇവനും ദിവാകരൻ സാറുമായി എന്തു ബന്ധമാണ്..