മുഖത്ത് എന്തോ തണുത്ത ദ്രാവാക്കം വീണത് അറിഞ്ഞാണ് ജോൺ സ്വബോധത്തിലേക്ക് വരുന്നത്. ബോധം വന്ന ജോൺ കാണുന്നത് തന്റെ കാലുകളും കൈകളും ഇരുമ്പ് ചങ്ങലകളാൽ നാല് ഭാഗങ്ങളിലേക്ക് വലിച്ചു മുറുക്കി കെട്ടി നിലം തൊടാതെ തൂക്കി ഇട്ടിരിക്കുന്ന തന്റെ മുന്നിൽ ഇരിക്കുന്ന അർജുനെ ആണ്. അയാളുടെ മുഖത്തെ സങ്കടങ്ങൾ മാറി വീണ്ടും ഭയം നിഴലിച്ചു തുടങ്ങി. അയാൾ അവനോട് ചോദിച്ചു…
ജോൺ : അർജുൻ ഇനിയും നിന്റെ പ്രതികാരം തീർക്കാറായില്ലേ നിനക്ക് എനിക്കുള്ളതെല്ലാം നീ എടുത്തു എന്റെ കുടുമ്പത്തെ നീ കൊന്നു ഇനി എന്നെയും ഞാൻ ചെയ്തതിനു ഇതൊന്നും പോരെ അർജുൻ നിനക്ക് എന്നെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ പ്ലീസ് 😭
അർജുൻ : ജോൺ നിനക്ക് അറിയാമല്ലോ നീ പറയുന്നത് ഒക്കെ കേട്ട് ക്ഷമിച്ചു വിടാൻ ഞാൻ നായകൻ ഒന്നും അല്ലെന്ന് വില്ലൻ അല്ലേടാ. മാത്രവുമല്ല എന്റെ അരുണിനെ കൊന്നവരെ തീർക്കാൻ കൊതിച്ചിരുന്ന ഒരു ചെകുത്താൻ ഉണ്ടായിരുന്നു എന്റെ ഉള്ളിൽ ഇപ്പോൾ ആ ചെകുത്താൻ ആട മൈരേ പുറത്ത് വന്നിരിക്കുന്നത്. അതിനു ദയ ദാക്ഷിണ്യം ഒന്നും ഇല്ല ശത്രുവിനെ മനസിലാവും ശാരീരികവും ആയി എത്രത്തോളം വേദനിപ്പിക്കാൻ പറ്റുവോ അത്രത്തോളം വേദനിപ്പിച്ചു നരകിപ്പിച്ചു കൊല്ലാൻ മാത്രമേ അറിയൂ. പിന്നെ ഞാൻ പറഞ്ഞിരുന്നില്ലേ ജോൺ ആന്റണി അനുഭവിച്ചതിന്റെ പത്തിരട്ടി എങ്കിലും നീ അനുഭവിച്ചേ മരിക്കു എന്ന്. പിന്നെ എങ്ങനെ ആണ് നിന്നെ വെറുതെ വിടുക. എന്റെ കൂട്ടുകാരെ ഞാൻ ഒഴിവാക്കിയതും അത് കൊണ്ട് തന്നെ ആണ് അവർ ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ നിന്റെ കുടുമ്പം രക്ഷ പെട്ടേനെ. നമുക്ക് സംസാരം നിറുത്തി കാര്യത്തിലേക്ക് കടക്കാം ജോൺ എനിക്ക് സമയം തീരെ ഇല്ല.
അതും പറഞ്ഞു ഒരു സിർജിക്കൽ ബ്ലേഡ് കയ്യിൽ എടുത്തുകൊണ്ടു അവൻ ജോണിന് നേരെ നടന്നു. എന്നിട്ട് അതുകൊണ്ട് ജോണിന്റെ തുടയിലും കൈകളിലെ മാംസത്തിലും മുതുകിലും ഒക്കെ അത്യാവശ്യം ആഴത്തിൽ എന്നാൽ മരണകാരണം ആകാത്ത വിധത്തിലുള്ള മുറിവുകൾ ഉണ്ടാക്കി. വേദനയുടെ ആഘാതത്തിൽ ജോൺ അലറി പറയുവാനും അർജുനോട് ജീവന് വേണ്ടി യാജിക്കാനും തുടങ്ങി.