“ആ തള്ളക്ക് എന്താടാ പറ്റിയെ? അവരെ നമ്മൾ രക്ഷിച്ചത് അല്ലേ ?!! പിന്നെ എന്തിനാ എന്നോട് ഇത്ര ദേഷ്യം ?! തന്റെ ഇന്നലെ മുറിഞ്ഞ കൈയിൽ തടവികൊണ്ട് ഷാഫി സണ്ണിയോട് ചോദിച്ചു .
“എടാ അവരെന്റെ കൈകൾ കൂട്ടിപ്പിടിച്ച് എന്തൊക്കെയാ പറഞ്ഞു!!!!!! , എനിക്കറിയില്ല എന്താ സംഭവിക്കുന്നതെന്ന്!!!??? സണ്ണി പറഞ്ഞു. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സംസാരിക്കുന്നത് കേട്ട് ഞങ്ങളുടെ അടുത്തേക്ക് മേരി ചേച്ചി നടന്നു വന്നു.
” എടാ സണ്ണി!! അവളിപ്പോൾ വേറൊരു ലോകത്താണ്, ആ ലോകത്ത് നിങ്ങളെ പോലെ ആരെങ്കിലും ഉണ്ടായിരിക്കാം, അവളുടെ ജീവിതത്തിന്റെ ഏതോ ഒരു ഘട്ടങ്ങളിൽ ആണവൾ. അതാണ് അവൾ ഇങ്ങനെ പെരുമാറുന്നത് ബോധത്തോടുകൂടി ഒന്നുമല്ലല്ലോ, നിങ്ങൾ ഒന്ന് ക്ഷമിച്ചുകളയ്,…….. അവർ പറഞ്ഞ് നിർത്തി,
” അല്ല മേരി ചേച്ചി ഡോക്ടർ എന്താ പറഞ്ഞേ?!!
” പിന്നെ ഒന്നും പറഞ്ഞില്ല വിളുപ്പിക്കുയിരിക്കും ,?! ഒന്നു മൂളി കൊണ്ട് ഷെഫിന്റെ കൈകൾ പിടിച്ചു സണ്ണി പുറത്തേക്കു നടന്നു . ഇതെല്ലാം കേട് വാ പൊളിച്ചു നിൽക്കുന്ന ഷിഫയും ഞങ്ങളുടെ കൂടെ വന്നു. താഴെ ക്യാന്റീനിൽ പോയി ചായക്ക് ഓർഡർ ചെയ്തു മൂന്നുപേരും ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. സണ്ണി ഷിഫയെ നോക്കി പറഞ്ഞു
“നിൻറെ ഒലക്കമ്മലെ ഒരു കണക്കുകൂട്ടൽ..,,,#$$ എല്ലാം കൂടെ എൻറെ പെടലിലേക്ക് വന്നിട്ടുണ്ട്?!!
” ഒന്നുമില്ലടാ അവർ ഈ ഒരു അവസ്ഥയിലാണെന്നല്ലേ മേരി ചേച്ചി പറഞ്ഞേ, നീ അത് വിട്ടേക്ക് ,….ആരുമില്ലഞ്ഞിട്ടല്ലേ നമ്മളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. അല്ലെങ്കിൽ നമ്മൾ ഒന്നും ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വരില്ല, “” ഷിഫ പറഞ്ഞു നിർത്തി.
“അങ്ങിനെയല്ല ഞാനെൻറെ വിഷമം കൊണ്ട് പറഞ്ഞതാ. എല്ലാവരുടെയും നോട്ടം കണ്ടാൽ ഞാൻ എന്തോ പാതകം ചെയ്ത പോലെയാ !!! സണ്ണി പറഞ്ഞു നിർത്തി, ഇതെല്ലാം കേട്ടുനിന്ന ഷാഫി പറഞ്ഞു “അപ്പൊ ഞാനോ ?!
സണ്ണിയും ഷിഫയും അവനെ നോക്കി, ” പാവം?! “” രണ്ടുപേരും ഒരുമിച്ച് പറഞ്ഞു,
“ഓവർ ആക്കലേ രണ്ടുകൂടെ, എടാ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക് ഞാൻ പോവുകയാ,