എല്ലാം നഷ്ടപ്പെട്ട മാർക്കസിനെ നോക്കി
അർജുൻ പറഞ്ഞു തുടങ്ങി.
അർജുൻ : മാർക്കസ് ഞങ്ങൾ അനുഭവിച്ച
വേദന എന്താണ് എന്ന് നിന്നെ അറിയിക്കണം
എന്ന് ഞങ്ങൾ മൂന്നുപേർക്കും നിർബന്ധം
ഉണ്ടായിരുന്നു മാർക്കസ്. വേണ്ടപ്പെട്ടവർ
ഇല്ലാതാവുമ്പോൾ ഒന്നും ചെയ്യാനാവാതെ
നോക്കി ഇരിക്കേണ്ടി വരുന്നത് എത്ര ഭീകരമായ
കാഴ്ച ആണ് എന്ന് നീയും ഇപ്പോൾ അറിഞ്ഞു
കഴിഞ്ഞു. ഇത് നിന്നെ അറിയിക്കാൻ മാത്രം
ആണ് ഇത്രയും നേരം നിന്റെ ജീവൻ ഞങ്ങൾ
നിനക്ക് തന്നിരുന്നത്. നിന്നെ കാതുകൊണ്ട്
കുറച്ചു ആൾക്കാർ അപ്പുറത്തും ഉണ്ട്. അവർക്ക്
നിന്നെ കൊടുക്കും മുൻപ് നീ ഒരാളെ കൂടി
പരിജയ പെടണം. ഗോകുൽ ഞങ്ങളെ പോലെ
തന്നെ നിന്റെ ആർത്ഥിക്ക് ഇരയായ ഒരു
കുടുംബത്തിലെ അവസാന കണ്ണി. സംസാര
ശേഷി ഇല്ലാത്തത് കൊണ്ട് അവനു പറയാൻ
ഉള്ളത് ഞാൻ തന്നെ പറയാം നിന്നോട്.
തൽക്കാലം നീ അവനെ ഒന്ന് കാണു.
അത്രയും പറഞ്ഞ ശേഷം അർജുൻ ഗോകുലിനെ
അങ്ങോട്ട് കൊണ്ടുവന്നു. അവൻ മാർക്കസിനെ
നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്ന്. പണ്ട്
തന്റെ കുടുംബത്തിന് നേരെ കഴുകൻ
കണ്ണുകളാൽ നോക്കിയ മർകസ് എല്ലാം
നഷ്ടപ്പെട്ട ഇരിക്കുന്നത് കണ്ട് അവൻ സന്തോഷിച്ചു.
അർജുൻ : നിനക്ക് ഇവനെ അറിയോ മാർക്കസ്.
എങ്ങനെ അറിയാൻ അല്ലെ? ഇവൻ ഗോകുൽ
നിന്റെ ചെയ്തികളാൽ കുടുംബവും സംസാര
ശേഷിയും നഷ്ടപ്പെട്ട ഒരാൾ. ഞങ്ങളൊക്കെ
മൂന്നാമൻ. പിന്നെ നിന്നെയൊക്കെ കുടുക്കാൻ
ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടതും ഇവൻ തന്നെ.
നിനക്കുള്ള ഏറ്റവും നല്ല ശിക്ഷയും ഇവൻ ആണ്
വിധിച്ചിരിക്കുന്നത്. അല്ല ഇനി ഇപ്പോൾ നിന്നെ
എന്തിനാ ഞങ്ങൾ വെച്ചേക്കുന്നത് നമുക്ക്
ബാക്കി കൂടി അങ്ങ് തീർത്തേക്കാം എന്താ?