ഇത് കേട്ട വിഷ്ണു ദേഷ്യത്തോടെ ആദിയെ നോക്കി
അല്പനേരത്തിന് ശേഷം ഓഫീസ് റൂം
“എന്താ മിസ്സേ നിങ്ങളുടെ ക്ലാസ്സിൽ ഉള്ളത് മുഴുവൻ ഗുണ്ടകളാണോ ആ പയ്യന്റെ കയ്യിൽ പൊട്ടൽ ഉണ്ടെന്നാ അറിഞ്ഞത് നിങ്ങൾക്കിതിൽ ഒന്നും പറയാൻ ഇല്ലേ ”
പ്രിൻസിപൽ സ്വപ്നാ മിസ്സിനോട് കയർത്തു ഇത് കേട്ട മിസ്സ് തനിക്കടുത്തായി നിൽക്കുന്ന ആദിയെ പതിയെ നോക്കി
മിസ്സ് : സോറി സാർ പക്ഷെ ആ പയ്യനാണ് ആദ്യം തുടങ്ങിയത് എന്നാണ് ഞാൻ അറിഞ്ഞത്
പ്രിൻസിപൽ : മിസ്സ് എന്താ ഇവനെ ന്യായീകരിക്കുവാണോ
മിസ്സ് : ന്യായീകരിക്കുകയൊന്നുമല്ല സാറിനറിയാലോ എന്റെ ക്ലാസ്സിലെ കുട്ടികൾ അങ്ങനെ ഒരു പ്രശ്നത്തിനും പോകാറില്ല മറ്റേ പയ്യൻ എന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു അതാ പ്രശ്നത്തിൽ കലാശിച്ചത് അതിന് സാക്ഷികളുമുണ്ട്
പ്രിൻസിപൽ : മിസ്സ് എന്തൊക്കെ പറഞ്ഞാലും ഇത് അങ്ങനെ വിടാൻ പറ്റില്ല ഇവന്റെ പേരിൽ നടപടി ഉണ്ടാകും
മിസ്സ് : അതൊന്നും നടക്കില്ല സാർ എന്റെ ക്ലാസ്സിലെ കുട്ടികളുടെ പേരിൽ എന്തെങ്കിലും അനാവശ്യ നടപടി എടുത്താൽ ഞാൻ വെറുതെയിരിക്കില്ല ആ അഖിലിനെതിരെ ഇവിടെ ഒരുപാട് കംപ്ലയിന്റുകൾ കിടപ്പില്ലേ സാർ ആദ്യം അതിലൊക്കെ നടപടി ഉണ്ടാക്ക് എന്നിട്ട് മതി എന്റെ കുട്ടികളുടെ മെക്കിട്ട് കേറുന്നത് ദാ ഇവന്റെ മുഖം കണ്ടില്ലേ ഇതൊക്കെ തനിയെ ഉണ്ടായതാണെന്നാണോ സാർ പറയുന്നത് പിന്നെ സാർ ഇതുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ഞാൻ വേറെ വഴി നോക്കും എന്റെ ക്ലാസ്സിലെ പെൺകുട്ടികളുടെ ദേഹത്താ അവൻ കൈ വച്ചത് ഞങ്ങൾ അത് നിയമപരമായി തന്നെ നേരിടും പിന്നെ ഇത് അങ്ങനെയിങ്ങനെയൊന്നും തീരില്ല
പ്രിൻസിപൽ : സ്വപ്നേ താൻ
മിസ്സ് : ആ അഖിൽ സാറിന്റെ ഫ്രിണ്ടിന്റെ മോൻ ആയത് കൊണ്ടല്ലേ സാർ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യുന്നത് ഇപ്പോൾ തന്നെ ടീച്ചർ മാരെല്ലാം സാറിനെതിരാണ് അവന്റെ തന്തയെ വിളിച്ചു അവനെ ഇവിടുന്ന് മാറ്റാൻ പറ അതാ സാറിനും അയാൾക്കും നല്ലത് ഇനി ഒരു പ്രശ്നത്തിന് ഞങ്ങൾക്ക് താല്പര്യമില്ല ഇത് ഇങ്ങനെ തീർന്നാൽ നല്ലത് വാടാ