ആദിക്കടുത്തേക്കെത്തിയ അഖിൽ അവന് നേരെ സ്റ്റിക്ക് ശക്തിയിൽ വീശി അടി കൊണ്ട ആദി അല്പം പുറകിലേക്ക് തെന്നിമാറി അഖിൽ വീണ്ടും ആദിക്ക് നേരെ സ്റ്റിക്ക് വീശി എന്നാൽ ഇത്തവണ ഒഴിഞ്ഞു മാറിയ ആദി സ്റ്റിക്കിൽ പിടുത്തമിട്ടു ശേഷം അഖിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ശേഷം സ്റ്റിക്ക് കൈക്കലാക്കിയ ആദി അത് കൊണ്ട് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു അടികൊണ്ട അഖിൽ നിലത്തേക്ക് വീണു ആദി വീണ്ടും സ്റ്റിക്കുമായി അവന് നേരെ നടന്നു അഖിൽ പതിയെ പിന്നിലേക്ക് നിരങ്ങുവാൻ തുടങ്ങി
ആദി : ഈ കൈ കൊണ്ടല്ലേ നീ അവളുടെ ദേഹത്തു തോട്ടത് ഇനി നീ ഇത് കൊണ്ട് ആരെയും തൊടണ്ട
ഇത്രയും പറഞ്ഞു ആദി അഖിലിന്റെ രണ്ട് കയ്യിലും മാറി മാറി അടിക്കാൻ തുടങ്ങി
അഖിൽ വേദനകൊണ്ട് പിടയാനും പെട്ടെന്നാണ് അങ്ങോട്ടേക്ക് അജാസ് എത്തിയത് അവൻ വേഗം ആദിയുടെ അടുത്തേക്ക് എത്തി
അജാസ് : അളിയാ മതി ഇവൻ ചത്തുപോകും
അജാസ് ആദിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു എന്നാൽ അജാസിനെ തള്ളിമാറ്റിയ ശേഷം ആദി അഖിലിന്റെ തല ലക്ഷ്യമാക്കി സ്റ്റിക്ക് ഓങ്ങി എന്നാൽ പെട്ടെന്ന് തന്നെ ആരോ അവന്റെ കയ്യിൽ പിടുത്തമിട്ടു ദേഷ്യത്തോടെ ആദി മുന്നിലേക്ക് നോക്കി അത് വിഷ്ണു ആയിരുന്നു അവന്റെ അടുത്ത് തന്നെ രൂപയും നിൽപ്പുണ്ടായിരുന്നു
രൂപ : മതി ആദി വേണ്ട..
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
വിഷ്ണു വേഗം തന്നെ ആദിയുടെ കയ്യിൽ നിന്നും സ്റ്റിക്ക് പിടിച്ചു വാങ്ങി
വിഷ്ണു : നീ ആരാന്നാടാ നിന്റെ വിചാരം 😡
ആദി : താൻ ഇതിൽ ഇടപെടണ്ട ഈ നാറിയെ ഞാൻ കൊല്ലും😡
ഇത് കേട്ട വിഷ്ണു അടുത്ത നിമിഷം ആദിക്ക് നേരെ കൈ ഓങ്ങി പെട്ടെന്നാണ് രൂപ വിഷ്ണുവിന്റെ കൈ തടഞ്ഞത്
രൂപ : വേണ്ട ചേട്ടാ പ്ലീസ് അവൻ അറിയാതെ 😭