രൂപ : എന്നെ വിട് ഗീതു…
ഇത്രയും പറഞ്ഞു ഗീതുവിനെ തള്ളി മാറ്റിയ ശേഷം രൂപ ആദിയുടെ അടുത്തേക്ക് ഓടി ഇത് കണ്ട ഗീതു എന്തോ ആലോചിച്ച ശേഷം ക്ലാസ്സിലേക്ക് ഓടി
ആദി അപ്പോഴും അഖിലിന്റെ കഴുത്ത് ലോക്ക് ചെയ്ത് അവനെ ശ്വാസം മുട്ടിക്കുകയായിരുന്നു
രൂപ : വിട് ആദി വേണ്ട.. അവൻ മരിച്ചു പോകും വിട് ആദി
രൂപ ആദിയുടെ കൈ അഖിൽ നിന്ന് വേർപെടുത്താനായി ശ്രമിച്ചുകൊണ്ട് അവനോട് പറഞ്ഞു
ആദി : വിട് രൂപേ ഇവനൊക്കെ ചാവണം
പെട്ടെന്നാണ് നിലത്ത് നിന്നെഴുന്നേറ്റ വിനീതും റെജിയും ആദിക്ക് നേരെ ഓടിയടുത്തത് ശേഷം രൂപയെ തള്ളിമാറ്റിയ അവർ ആദിയെ അഖിലിൽ നിന്നും പിടിച്ചു മാറ്റി ആദി അവരിൽ നിന്നും കുതറിമാറുവാൻ ശ്രമിച്ചെങ്കിലും അവർ ഇരുവരും അവനെ ഇരുവശത്തു നിന്നും ബലമായി പിടിച്ചു വച്ചു
അപ്പോഴേക്കും അഖിൽ ചുമച്ചുകൊണ്ട് നിലത്ത് നിന്ന് എഴുന്നേറ്റിരുന്നു രൂപ വേഗം തന്നെ അഖിലിന്റെ അടുത്തേക്ക് എത്തി
രൂപ : പ്രശ്നം വേണ്ട പ്ലീസ്.. അവന് വേണ്ടി ഞാൻ സോറി ചോദിക്കാം അവനെ വിടാൻ പറ
“മാറെടി മൈരേ ”
ഇത്രയും പറഞ്ഞു രൂപയെ തള്ളി മാറ്റിയ അഖിൽ ആദിയുടെ അടുത്തേക്ക് എത്തി ശേഷം അവന്റെ മുഖത്തേക്ക് കൈ മുറുക്കി ഇടിച്ചു
ആദി : ധൈര്യമുണ്ടെങ്കിൽ ഒറ്റക്ക് വാടാ കോപ്പേ
ഇത് കേട്ട അഖിൽ വീണ്ടും അവന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു
അപ്പോഴേക്കും വഴക്ക് കണ്ട് അവർക്ക് ചുറ്റും കുട്ടികൾ കൂടിയിരുന്നു
അഖിൽ : നിനക്കെന്നെ കൊല്ലണം അല്ലേടാ മൈരേ പറ്റുമെങ്കിൽ കൊല്ലടാ കോപ്പേ ഓഹ് അവളെ തൊട്ടാലല്ലേ നിനക്ക് നോവു ഇത്രയും പറഞ്ഞു അഖിൽ രൂപയുടെ നേർക്ക് നോക്കി അടുത്ത നിമിഷം ആദി കാൽ രണ്ടും ഉയർത്തി അഖിലിനെ താഴേക്ക് ചവിട്ടി വീഴ്ത്തി ശേഷം റെജിയിൽയിൽ നിന്നും തന്റെ കൈ ബലമായി വിടുവിപ്പിച്ച് വിനീതിന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു ശേഷം അവന്റെ തല പിടിച്ചു റെജിയുടെ തലയിൽ ശക്തമായി ഇടിപ്പിച്ചു തല പരസ്പരം ഇടിച്ച റെജിയും വിനീതും നിലത്തേക്ക് വീണു ഇത് കണ്ട ആഖിൽ അവിടെ കൂടി നിന്ന പയ്യൻമാരിൽ ഒരാളുടെ കയ്യിലിരുന്ന ഹോക്കി സ്റ്റിക്ക് പിടിച്ചു വാങ്ങിയ ശേഷം ആദിക്ക് നേരെ പാഞ്ഞു