രൂപ : നീങ്ങാൻ പറഞ്ഞാൽ നീങ്ങണം
ഇത്രയും പറഞ്ഞു രൂപ ആദിയെ തള്ളി നീക്കിയ ശേഷം അവന്റെ അടുത്തേക്ക് കിടന്നു
രൂപ : പിന്നെ അടുത്ത് കിടന്നെന്ന് കരുതി വേറെ ചിന്തയൊന്നും വേണ്ട ഒന്നും നടക്കില്ല
ഇത്രയും പറഞ്ഞു രൂപ ലൈറ്റ് ഓഫ് ചെയ്തു
ഇത് കേട്ട ആദി രൂപയെ നോക്കി ചിരിച്ചുകൊണ്ട് കിടന്നു
രൂപ : എന്താടാ നോക്കുന്നെ തിരിഞ്ഞു കിടക്ക്
ആദി : എനിക്ക് ഇങ്ങനെ കിടക്കുന്നതാ ഇഷ്ടം
രൂപ : ഓഹ് ശെരി
ഇത്രയും പറഞ്ഞു രൂപ തിരിഞ്ഞു കിടന്നു
അല്പസമയത്തിനുള്ളിൽ തന്നെ ആദി തന്റെ കൈ രൂപയുടെ മേലേക്കിട്ട് അവളോട് ചേർന്ന് കിടന്നു
“ആ..” ആദി പെട്ടെന്ന് തന്നെ നിലവിച്ചുകൊണ്ട് കൈ പിൻവലിച്ചു
ആദി : എന്തിനാടി നുള്ളിയത്
രൂപ : നോ ബോഡി ടച്ചിങ്
ആദി : ചെറുതായി ഒന്ന് കെട്ടിപിടിച്ചെന്ന് വെച്ച് എന്താ പ്രശ്നം
രൂപ : ആദ്യം കെട്ടിപ്പിടിക്കും പിന്നെ പിന്നെ വേറെ പലതും തോന്നും
ആദി : ഇതിനേക്കാൾ നീ അപ്പുറത്ത് കിടക്കുന്നതായിരുന്നു നല്ലത്
ഇത്രയും പറഞ്ഞു ആദി മുഖം വീർപ്പിച്ചു കിടന്നു കുറച്ചു സമയത്തിനുള്ളിൽ തന്നെ പുറത്ത് നിന്ന് മഴയുടെ ശബ്ദം കേൾക്കാൻ തുടങ്ങി ആദി പതിയെ ജനൽ തുറന്നു
രൂപ : എന്താടാ
ആദി : ടി പുറത്ത് നല്ല മഴ
രൂപ : അതിനിപ്പോൾ എന്താ നീ ജനൽ അടക്ക് മഴത്തുള്ളി അകത്തേക്ക് വീഴുവാ
പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത്
ആദി : ശൂ.. മിണ്ടല്ലേ അമ്മയാ
ആദി ഫോൺ അറ്റണ്ട് ചെയ്തു
ആദി : എന്താ അമ്മേ
അമ്മ : നീ കിടന്നോടാ
ആദി : ഉം കിടന്നു