ആദി : ഇതും എന്റെ തലയിൽ ആയോ
രൂപ : അല്ലാതെ പിന്നെ കിന്നരിക്കാൻ വന്നതും പോര.. പോയി അവിടെ എങ്ങാനും ഇരിക്ക് ഞാൻ ഇതൊന്നു ഉണ്ടാക്കിക്കോട്ടെ
*************************
അല്പസമയത്തിന് ശേഷം
രൂപ : ഇതാ ഇത് കൂടി കഴിക്ക്
ആദി : മതിയെടി നീ എന്താ എന്നെ തീറ്റിച്ച് കൊല്ലാൻ നോക്കുവാണോ
രൂപ : രാത്രി ഗുളിക കഴിക്കാൻ ഉള്ളതാ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്
ആദി : ഇവളെക്കൊണ്ട്.. ഉം പിന്നെയുണ്ടല്ലോ രൂപേ ഇന്ന് നമ്മൾ രണ്ട് പേരും ഒറ്റക്കല്ലേ ഉള്ളു
രൂപ : അതിനിപ്പോൾ എന്താ
ആദി : അല്ല നിനക്ക് പേടിയുണ്ടെങ്കിൽ എന്റെ കൂടെ കിടന്നോ
രൂപ : ഓഹ് അതിന്റെ ആവശ്യമില്ല ഞാൻ എന്നും ഒറ്റക്ക് തന്നെയല്ലേ കിടക്കാറ് അതുകൊണ്ട് മോൻ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്
ആദി : എന്ത് വാങ്ങി വെക്കാൻ നീ എന്തിനാ എന്നെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നത് എനിക്ക് സത്യമായും വേറെ ഉദ്ദേശം ഒന്നുമില്ലെടി
രൂപ : നിന്റെ ഉദ്ദേശം എനിക്ക് നന്നായിട്ട് അറിയാം കുറച്ച് മുൻപ് കാണിച്ചത് ഒന്നും ഞാൻ മറന്നിട്ടില്ല
ആദി : അത് സ്‌നേഹം കൊണ്ടല്ലേ
രൂപ : എന്ത് കൊണ്ടാണെലും എന്റെ സമ്മതം ഇല്ലാതെ ചെയ്യാമോ
ആദി : ആര് പറഞ്ഞു നീ സമ്മതിച്ചില്ലെന്ന് നിന്റെ സമ്മതം കിട്ടിയ ശേഷം തന്നെയാ ഞാൻ…
രൂപ : എന്ത് സമ്മതം കിട്ടിയെന്ന് കള്ളം പറഞ്ഞാൽ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും പറഞ്ഞേക്കാം
ആദി : നീ വാ കൊണ്ട് പറഞ്ഞില്ല എന്നത് സത്യം തന്നെയാ പക്ഷെ നിന്റെ കണ്ണുകൾ എന്നോട് നീ അത് ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു
രൂപ : ഒന്ന് പോയേ അവന്റെ ഒരു കണ്ണ്.. ചുമ്മാ ഓരോന്ന് പറയുവാ
ആദി : ഒരു ചുമ്മയും അല്ല നീ കണ്ണ് കാട്ടി വശീകരിച്ചിട്ടാ എന്റെ കണ്ട്രോൾ പോയത്