രൂപ : നിന്നെയുണ്ടല്ലോ ആദി… വൃത്തികെട്ടവൻ വാ തുറന്നാൽ ഇതേ പറയാൻ ഉള്ളു നിന്നെ ഉണ്ടല്ലോ
ഇത്രയും പറഞ്ഞു രൂപ ആദിയെ അടിക്കാനായി കൈ ഓങ്ങി പെട്ടെന്ന് തന്നെ ആദി അവളുടെ അടുത്ത് നിന്ന് മാറിയ ശേഷം മുന്നോട്ട് ഓടി പിന്നാലെ രൂപയും
രൂപ : അവിടെ നിക്ക് മരക്കോന്താ നിന്നെ ഞാൻ ഇന്ന് കൊല്ലും
ആദി : അതിന് ഇത്തിരി പുളിക്കും എന്നെ തൊട്ടാൽ വിവരം അറിയും കേട്ടോടി മൊട്ടച്ചി
രൂപ : മൊട്ടച്ചി നിന്റെ… ധൈര്യം ഉണ്ടെങ്കിൽ അവിടെ നിക്കടാ
രൂപ ആദിക്ക് പിന്നാലെ ഓടി അവന്റെ കയ്യിൽ പിടുത്തമിട്ടു മതിലിലേക്ക് ചേർത്ത് നിർത്തി
രൂപ : പുളിക്കുമല്ലേ..
ആദി : രൂപേ വേണ്ട എനിക്ക് വയ്യാത്തതാ അറിയാലോ
ഇത് കേട്ട രൂപ ആദിക്ക് നേരെ ഉയർത്തിയ കൈ താഴ്ത്തി
രൂപ : വയ്യെങ്കിലും കയ്യിലിരിപ്പിന് ഒരു കുറവും ഇല്ലല്ലോ
ഇത്രയും പറഞ്ഞു രൂപ പതിയെ കിതക്കാൻ തുടങ്ങി ശേഷം അവൾ ആദിയെ ഒന്നുകൂടി നോക്കി
ആദി : എന്താ നോക്കുന്നെ
രൂപ : ഹേയ് ഒന്നുമില്ല
ഇത്രയും പറഞ്ഞു രൂപ ആദിയുടെ അടുത്ത് നിന്ന് മാറാനായി ശ്രമിച്ചു എന്നാൽ പെട്ടെന്ന് തന്നെ രൂപയെ തന്നിലേക്ക് അടുപ്പിച്ച ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു
“ഉം… ഉം..”
രൂപ പതിയെ കുതറുവാനായി ശ്രമിച്ചു എന്നാൽ ആദി സാവധാനം അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി പതിയെ രൂപയും എതിർപ്പുകൾ അവസാനിപ്പിച്ചു അത് ആസ്വതിച്ചു
പെട്ടെന്നാണ് ഒരു കരിഞ്ഞ മണം രൂപയുടെ മൂക്കിലേക്ക് എത്തിയത് അവൾ ഉടനെ ആദിയെ തള്ളിമാറ്റി കിച്ചണിലേക്ക് ഓടി പിന്നാലെ ആദിയും
രൂപ : ദൈവമേ കരിഞ്ഞു
അടുപ്പത്തിരുന്ന് കരിയുന്ന ദോശയെ നോക്കി രൂപ പറഞ്ഞു
ആദി : 🙄
രൂപ : സമാധാനമായല്ലോ അല്ലേ