അയാളുടെ ആ തഴമ്പിച്ച പോലീസ് കൈ ഉപയോഗിച്ച് അമർത്തിയുള്ള ഞെരടൽ കിട്ടിയതും, ഞാൻ പരിസരം മറന്നു “”ഹാ,,,”” എന്ന് കൂവിപ്പോയി
ബാക്കിയെല്ലാ ഓക്കേ,, പക്ഷെ സോമൻ സാർ ഇപ്പൊ കാണിച്ച ഈ കഞ്ഞം തിരിവ്, എനിക്ക് തീരെ അങ്ങട് പിടിച്ചില്ല,, ഹാ,, ഇതെന്താപ്പാ വെള്ളരിക്ക പാട്ടാണോ,, എന്നോട് ആർക്കും എന്തും ചെയ്യാമെന്നോ? എന്നാൽ അതൊന്നു അറിയണമല്ലോ,,
ഞാൻ നേരെ നിവർന്നു നിന്ന്, കയ്യും കെട്ടി, സോമൻ സാറിന്റെ മുഖത്തേക്കു തീപാറുന്ന കണ്ണുകളോടെ നോക്കി,,, (അയാളെ നോക്കി ദഹിപ്പിക്കുന്ന കണക്കെ)
പക്ഷെ സോമൻ സാറിന് യാതൊരു കുലുക്കവും ഉണ്ടായില്ല,, “നീ പോടീ പെണ്ണെ” എന്ന് പറയുന്ന കണക്കെ ഒരു ആട്ടും,,
എന്നാലും ‘ഞാൻ’ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല, ഞാൻ എൻ്റെ ആ നോട്ടം തുടർന്നു, ഇനി എന്ത് വന്നാലും തനിച്ചു നേരിടും എന്ന മനോബലത്തോടെ,,
മുറിയിൽ വല്ലാത്തൊരു നിശബ്ദത, എല്ലാവരുടെയും ശ്രദ്ധ എൻ്റെയും സോമൻ സാറിന്റെയും മുഖത്തേക്കു മാറി, മാറി പതിയുന്നു,,, അന്തരീക്ഷത്തിലെ സമ്മർദ്ദം വല്ലാതെ കൂടിക്കൂടി വരുന്ന പോലെ,,,
സോമൻ സാർ ഒന്ന് ചുണ്ടു നനച്ചു, കലിപ്പോടെ എന്നെ നോക്കി മീശ വിരിക്കുന്നതോടൊപ്പം എന്തോ പറയാൻ തുടങ്ങിയതും, രംഗം കൂടുതൽ വഷളാക്കണ്ട എന്ന് കരുതിയാവണം രാഘവൻ പെട്ടെന്ന് ഇടയിൽ കയറി സംസാരിച്ചു തുടങ്ങിയത്,,
രാഘവൻ: ഹാ,, എന്താ ഇത് സോമൻ സാറേ,, കൊച്ചു പിള്ളേരെടുത്തണോ തൻ്റെ പോലീസ് മുറ?? ഹാ,, ചിത്ര മോളെ, അതങ്ങു വിട്ടുകള, എന്തിനാ വെറുതെ ഒരു കച്ചര,, മോള് ഇവിടുന്നു പൊക്കോ,,
രാഘവൻ മാധ്യസ്ഥം പറഞ്ഞതും, ഞാൻ ആ മുറിവിട്ടിറങ്ങി,, ആ,, അങ്ങനെ വെറുതെ ഇറങ്ങിപ്പോയൊന്നുമില്ല!!
മുറിയിൽ നിന്നും വെളിയിൽ ഇറങ്ങുന്നത് വരെ, ഞാൻ തല ചെരിച്ചു പിടിച്ചു സോമൻ സാറിനെ നോക്കി ദഹിപ്പിച്ചു വളരെ സ്ലോ മോഷനിൽ നടന്നാണ് പുറത്തേക്കു ഇറങ്ങിയത് (വിത്ത് ജയിലർ BGM മ്യൂസിക് ഇൻ മനസ്സിൽ) ഹ്മ്മ്,, ഈ ‘ചിത്ര’ ആരാ മോള്,,,
ഞാൻ തായേക്കുള്ള പടികൾ ഇറങ്ങി കഴിഞ്ഞതും ദേ,, മുമ്പിൽ നില്കുന്നു നമ്മുടെ ‘കുമ്പിടി’ അയ്യേ ചെ ‘പാർവ്വതിയമ്മ’, പിന്നെ ഞാൻ കുറേ നേരത്തോളം പാർവ്വതിയമ്മയും, മറ്റു പെണ്ണുങ്ങളും അടങ്ങുന്ന കൂട്ടത്തിൽ ചേർന്ന് സമയം തള്ളി നീക്കി,പക്ഷെ മാളുവിനെ ഞാൻ അടുപ്പിച്ചില്ല, കാരണം അവളോടോപ്പോം എപ്പോഴും ആ കിച്ചുവും ഉണ്ടാവും ഒരു തരം തീട്ടത്തിൽ ഈച്ച പറ്റിയ കണക്കെ!!