എന്നാൽ ‘കിച്ചു’ മാളു ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന ആത്മവിശ്വാസത്തോടെ, എന്നെ വീണ്ടും തൊടാൻ തുനിഞ്ഞതും ‘ഞാൻ’ മാളുവും കൂടി കേൾക്കാനായി അല്പം ശബ്ദമുയർത്തി ചോദിച്ചു
“ആ,, കിച്ചു,, നീ മഹിയേട്ടനെ കണ്ടിരുന്നോ?? ഞാൻ കുറെ നേരമായി അന്വേഷിക്കുന്നു, രാകേഷിനോട് ചോദിച്ചപ്പോൾ നിനക്ക് അറിയാമെന്നാ അവൻ പറഞ്ഞെ ”
എൻ്റെ ആ സംസാരം കേട്ടതും,അവൻ്റെ സാനിദ്യം അറിഞ്ഞ ‘മാളു’ പെട്ടെന്ന് തിരിഞ്ഞു നിന്ന് കിച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു (ഒരു പുതുപ്പെണ്ണിന്റ്റെ നാണത്തോടെ) ശേഷം അവൾ പുതിയ ബെഡ്ഷീറ്റ് വിരിക്കുന്ന പ്രക്രിയയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു
മാളു വീണ്ടും നമ്മൾക്ക് പുറം തിരിഞ്ഞു നിന്നതും, ഇത് ഞാൻ മനപ്പൂർവം ചെയ്തതാണെന്ന് മനസ്സിലാക്കിയ ‘കിച്ചു’ ഓഹ്,,, ഇത് വല്ലാത്ത ചെയ്തായിപ്പോയി എന്ന് പറയുന്ന കണക്കെ മുഖം കൊണ്ട് ഖോഷ്ടി കാണിച്ചു,, അതിനു മറുപടിയെന്നോണം “കണക്കായിപ്പോയി” എന്ന് പറയുന്ന കണക്കെ, ഞാനും തിരിച്ചു എൻ്റെ കണ്ണുളകളെ കോങ്കണ്ണുപോലെ ആക്കി,നാവും പുറത്തേക്കു നീട്ടി അവനു നേരെയും ഖോഷ്ടി കാണിച്ചു!!
ഞാൻ എൻ്റെ ചോദ്യം ആവർത്തിച്ചു,, പക്ഷെ ഇത്തവണ ഞാൻ അല്പം ഗൗരവത്തോടെയാണ് ചോദിച്ചത്
“പറ ‘കിച്ചു’ മഹിയേട്ടൻ എവിടെയാ, എനിക്ക് കണ്ടിട്ട് അത്യാവശ്യ കാര്യമുണ്ട്, പ്ളീസ്,,
ഞാൻ കാര്യമായിട്ടാണ് ചോദിക്കുന്നതെന്നു മനസ്സിലാക്കിയതും ‘കിച്ചു’ എനിക്ക് സത്യസന്ധമായ മറുപടി തന്നു
“അത് ചേച്ചി,, മഹിയേട്ടൻ മുകളിൽ നാലാമത്തെ മുറിയിൽ ഉണ്ട്, കല്യാണമൊക്കെയല്ലേ,, അയ്യർ സാറും കൂട്ടരും ഒത്തു ചെറിയ ഒരു വെള്ളടി പാർട്ടി”
“ഓഹ്,, ഒക്കെ,, എന്നാ ഞാൻ മഹിയേട്ടനെ ഒന്ന് കണ്ടിട്ട് വരാം, എനിക്ക് ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്” എന്നും പറഞ്ഞു ഞാൻ ആ മുറിവിട്ടു ഇറങ്ങാൻ തുനിഞ്ഞതും ‘കിച്ചു’ എൻ്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് എന്നെ തടഞ്ഞു,,
ആ,, വിട്ടേക്ക് ചേച്ചി,, ഇന്ന് ഒരു കല്യാണമൊക്കെ അല്ലെ, മഹിയേട്ടൻ ഒന്ന് ആഘോഷിച്ചോട്ടെ,, അല്ലേലും ചേച്ചി എന്നും മഹി ഏട്ടന്റെ കൂടെ തന്നെ അല്ലെ, ഇന്നൊരു ദിവസം നമ്മുടെ ഒക്കെ കൂടെ നിക്ക് (അതും പറഞ്ഞു അവൻ എന്നെ കണ്ണിറുക്കി കാണിച്ചു)