രാജു കുറെ നേരം എന്തോ ആലോചിച്ചു….
മുറിയിൽ നിന്നുള്ള കരച്ചിലിന്റെ ശബ്ദം നിന്നു…. മമ്മയും റീനയും എന്തോ സംസാരിക്കുകയാണ്…. എൽസി പാച്ചുവിനെ എടുത്തതും അവൻ ഉറക്കത്തിൽ നിന്നു എന്നീറ്റു കരച്ചിലായി…. എൽസിക്ക് കൊച്ചുമോനെ താലോലിക്കാനായില്ല…കഴിയുന്നുണ്ടായിരുന്നില്ല…..
ദേവി : പാച്ചുവിനെ തന്നോളൂ…
ദേവി പാച്ചുവിനെ വാങ്ങി ഉമ്മറത്തേക് പോയി…. നല്ല കരച്ചിലായിരുന്നു….
എൽസി : മമ്മ പോട്ടെ മോളെ…അപ്പ അറിയാതെയാണ് ഞാൻ വന്നത്….വൈകുന്നതിനു മുന്പേ എത്തണം…
റീന : മമ്മ….. ഞാൻ എന്താ ചെയ്യാ ഇനി…
എൽസി : നീ എവിടേക്കെങ്കിലും മാറി നിൽക്ക്……ഞാൻ പ്രാർത്ഥിക്കാം മോളെ…. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ….
കരഞ്ഞിട്ടാണ് എൽസി പുറത്തേക്കിറങ്ങിയത്….ഒപ്പം റീനയും ഇറങ്ങി….
കരഞ്ഞു കൊണ്ടിരുന്ന പാച്ചുവിനെ രാജുവിന്റെ കയ്യിലേക്ക് കൊടുത്തു ദേവി…
ദേവി : ഇനി നീ പറ ഇവരെ എന്താ ചെയ്യേണ്ടത്…
കുഞ്ഞിനെ കയ്യിൽ കിട്ടിയ രാജു എണ്ണീറ്റ് നിന്നു….കൊച്ചുകുട്ടികളെ അങ്ങനെ എടുത്തോ കൊഞ്ചിച്ചോ ശീലമില്ലാത്തയാളാണ് രാജു….
പക്ഷെ പാച്ചു പെട്ടെന്ന് തന്നെ കരച്ചിൽ നിർത്തി… പരിചയമുള്ള, അവനിഷ്ടമുള്ള ആരുടെയോ ദേഹത്താണ് അവൻ ചാഞ്ഞു കിടക്കുന്നത് എന്നു മനസ്സിലായിട്ടുണ്ടാവണം…. ആ കാഴ്ച കണ്ടാണ് റീനയും മമ്മയും ഉമ്മറത്തേക്ക് വന്നത്…. ഒപ്പം ജോയ്മോനും ബാലനും ദേവിയും അതി കണ്ടു അന്ധം വിട്ടു നിന്നു….
ദേവി : ശ്രീജിത്ത് എടുത്താൽ മാത്രമേ അവൻ കരച്ചിൽ നിർത്താറുള്ളൂ…
രാജു അതി കേട്ട് ദേവിയെ നോക്കി…റീനയുടെ കണ്ണുകൾ അതു കേട്ടു നിറഞ്ഞു…..
രാജുവിന്റെ മുഖത്തു നോക്കി ചിരിച പാച്ചുവിനെ പാപ്പി സന്തോഷത്തോടെ നോക്കി ഒപ്പം രാജുവിനെയും….
ജോയ്മോൻ : വല്യ മമ്മി…… ഇതാണ് ശ്രീജിത്തേട്ടന്റെ ചേട്ടൻ….
എൽസി രാജുവിന്റെ അടുത്തേക്ക് വന്നു ഒരു കയ്യിൽ പിടിച്ചു കരഞ്ഞു
എൽസി : കൊന്നതാ മോനെ….. എന്റെ ഭർത്താവും ആങ്ങളമാരും മോനും കൂടി…ഇവരെ അനാഥമാക്കി…. നിന്നെയും…
എൽസിയുടെ കരച്ചിലിനിടെ റീനയുടെ മുഖത്തേക്ക് നോക്കി രാജു…
എൽസി : ഇവളെ രക്ഷിക്കണം…. അല്ലങ്കിൽ ഇവളെയും കുഞ്ഞിനേയും തീർക്കും അവർ…..എത്രയും പെട്ടെന്ന് ഈ നാട് വിടണം… എന്റെ മോൾക്ക് വേറെയാരുമില്ല…..