” അല്ല നീയും വാ.. ” പാപ്പി ഇടയ്ക്ക് കയറി പറഞ്ഞു.
വിധു പാപ്പിയെ എന്താണെന്ന അർത്ഥത്തിൽ നോക്കി.
” ഇല്ല… നിങ്ങള് പൊക്കൊ.. കൂട്ടിന് കുട്ടാപ്പിയെ കൂട്ടിയാ പോരെ.. ”
” അതിനേക്കാൾ നല്ലതല്ലേ നീ വരുന്നത്..” ആനി പറഞ്ഞു.
” അതെ അത് ശെരിയാ…” പാപ്പിയും ഒപ്പം കൂടി.
വിധു ഒന്നും പറയാനാവാതെ നിന്നുപോയി.
” എനി നീ കൂടുതൽ ഒന്നും ആലോചിക്കണ്ട വിധു. ഞങ്ങള് പോകുന്നുണ്ടെങ്കിൽ നീയും ഉണ്ടാവും കൂടെ, അല്ലെ ആനി. ” പാപ്പി ആനിയെ നോക്കി പറഞ്ഞു. ആനിയും ചിരിച്ചു കൊണ്ട് തലയാട്ടി.
വേറെ വഴിയൊന്നും ഇല്ലാതെ വിധുവിന് സമ്മതിക്കേണ്ടി വന്നു.
വീട്ടിൽ.
” ആനിയും, ഭർത്താവും ഹണിമൂണിന് പോകുമ്പോ എന്തിനെ നിന്നെ കൂടെ കൂട്ടുന്നത്..? ” അമ്മ ചോദിച്ചു.
” അവർക്ക് എന്നോടുള്ള താല്പര്യം കൊണ്ട് കൂടെ പോരുന്നോയെന്ന് ചോദിച്ചു. ഫ്രീയായി കിട്ടുന്ന ടൂർ അല്ലെ, ഞാൻ സമ്മതം മൂളി. ” വിധു നിസാരമായി പറഞ്ഞു.
അത് കേട്ട് അമ്മ തലക്ക് കൈവച്ചു പോയി ” അവര് വെറുതെ ചോദിച്ചതായിരിക്കും, അപ്പോഴേക്കും നീ കേറിയങ്ങ് ഏറ്റോ..? ഇങ്ങനൊരു പൊട്ടൻ. ”
” അവര് സീരിയസ് ആയി ചോദിച്ചതാ.. ”
” നിന്റെ തലയ്ക്കകത്ത് കളിമണ്ണാ… വെറുതെ അല്ല നീ +2 പാസാകാത്തത്. ”
” അമ്മയൊന്ന് മിണ്ടാതിരുന്നെ.. എന്തായാലും ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. എങ്ങനെയെങ്കിലും അമ്മ ഇക്കാര്യം അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്ക്. ”
” അച്ഛനും സമ്മതിക്കില്ല, ഞാനും സമ്മതിക്കില്ല. ”
” എന്റെ പൊന്നമ്മയല്ലേ…പ്ലീസ്… എന്നെ അവർടെ മുൻപിൽ നാണം കെടുത്തരുത് 🙏🏻 അമ്മ പറഞ്ഞാൽ അച്ഛൻ കേൾക്കും. പ്ലീസ് അമ്മേ…” അവൻ കേണു.
കുറച്ച് നേരം അമ്മ ഒന്നും മിണ്ടിയില്ല.
” അമ്മ ഒന്നും പറഞ്ഞില്ല.. ”
” ഞാൻ ഒന്ന് ആലോചിക്കട്ടെ.. ”
” അത് മതി. നല്ലോണം ആലോചിച്ചിട്ട് നാളെ രാവിലെ സമ്മതം മൂളിയ മതി 😁 ” അവൻ അതും പറഞ്ഞ് ആവേശത്തോടെ മുറിയിലേക്ക് ചെന്നു.