ആനി ടീച്ചർ 14 [Amal Srk] [Climax]

Posted by

പിറ്റേന്ന്.

” നീ എന്താ ഈ കൊച്ചു വെളുപ്പാങ്കാലത് എന്നെ വിളിച്ചത്..? ” പാപ്പി ചോദിച്ചു.

” എന്റെ മനസ്സിൽ ചില പ്ലാൻ തെളിയുന്നുണ്ട്.. ” വിധു പറഞ്ഞു.

” എന്ത് പ്ലാൻ..? ” പാപ്പി ആകാംഷയോടെ ചോദിച്ചു.

” ഞാൻ കാരണം ഉണ്ടായ ഈ പ്രശ്നങ്ങൾ ചിലപ്പോ ഇതോടു കൂടി അവസാനിക്കും..”

” എനിക്കൊന്നും മനസ്സിലാകുന്നില്ല നീ തെളിച്ചു പറ ”

” ഇച്ചായൻ ഉടനെ ആനി ടീച്ചറെയും കൊണ്ട് ഹണിമൂണിന് പോകണം.. ” വിധു പറഞ്ഞു.

അത് കേട്ട് പാപ്പി അശ്ചര്യത്തോടെ വിധുവിനെ നോക്കി ” നിറവയറും കൊണ്ടാണോ ഹണിമൂൺ…? ”

” അതൊന്നും കാര്യമാക്കേണ്ട… നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ഇതേ ഉള്ളു ഒരു വഴി. ”

” അതിന്റെയൊന്നും ആവിശ്യം ഇല്ലടാ.. ആനി ഇന്നലെ മുതൽ എന്നോട് നല്ല രീതിക്കാ പെരുമാറിയത്. ഇന്നലെ ഞങ്ങൾ ആദ്യമായി ഒരുമിച്ച് കിടന്നു. അതിന് മുൻകൈ എടുത്തത് അവള് തന്നാ..” പാപ്പി സന്തോഷത്തോടെ പറഞ്ഞു.

” ഇതൊരു ഗ്രീൻ സിഗ്നലാണ്. എനിയും വൈകിച്ചു കൂടാ..” വിധു ധൃതിയിൽ പറഞ്ഞു.

” എനിക്ക് നിന്നെ മനസ്സിലാകുന്നില്ല…” പാപ്പി പറഞ്ഞു.

” കുറച്ച് ദിവസം ഈ നാട് വിട്ട് നിങ്ങൾ എങ്ങോട്ടെങ്കിലും പോകണം. ഊട്ടിയിലോ, മാലിയിലോ, ബാലിയിലോ, എവിടേക്കെങ്കിലും. അവിടെ ചെന്ന് ടീച്ചറെ സ്നേഹിച്ചു കൊല്ലണം. എന്റെ സ്നേഹമൊന്നും, ഇച്ചായന്റെ സ്നേഹത്തിന് മുൻപിൽ ഒന്നുമല്ലെന്ന് തെളിയിച്ചു കൊടുക്കണം. ”

” ഇതൊക്കെ നടക്കോ..? ആനി ഇതിന് സമ്മതിക്കുമോ..? ” പാപ്പി സംശയത്തോടെ ചോദിച്ചു.

” എല്ലാം നല്ല രീതിക്ക് നടക്കും. ടീച്ചറെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം. ” വിധു വാക്ക് കൊടുത്തു.

വീട്ടിൽ ചെന്ന് വിധു ഈ കാര്യം ആനിയെ അറിയിച്ചു.

” ഈ സമയത്ത് യാത്ര വേണോ..? ” ആനി സംശയത്തോടെ ചോദിച്ചു.

” അങ്ങനെയാണേൽ ദൂരയാത്ര ഒഴിവാക്കാം. ഇവിടെ അടുത്തെവിടെലും പോകാം.. ” വിധു പറഞ്ഞു.

” നീയും വരുമോ..? ” ആനി ചോദിച്ചു.

” ഞാൻ ഇല്ല.. നിങ്ങൾ രണ്ട് പേരും മാത്രം. “

Leave a Reply

Your email address will not be published. Required fields are marked *