ആനി ടീച്ചർ 14 [Amal Srk] [Climax]

Posted by

ഇതിനെല്ലാം കാരണം താനാണെന്ന് ഓർത്തപ്പോൾ വിധുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവന്റെ കണ്ണും അറിയാതെ നിറഞ്ഞു.

ആനി വീണ്ടും അവനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അവൻ തടഞ്ഞു. എന്താണെന്ന് അർത്ഥത്തിൽ ആനി അവനെ നോക്കി.

” ടീച്ചറെ…. ഇത്രയൊക്കെ സംഭവിച്ചിട്ടും ഈ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ..? ”

” ഞാനാണോ ഇതിനൊക്കെ കാരണം..? ” ആനി നിറഞ്ഞ കണ്ണുകളുടെ ചോദിച്ചു.

” അല്ല ഒരിക്കലുമല്ല. ഞാനാണ് എല്ലാറ്റിന്റെയും ഉത്തരവാദി. ഇതിന്റെയൊക്കെ അവസാനം എന്താവും എന്ന് എനിക്കറിയില്ല. ” അവൻ നെറ്റി തടവിക്കൊണ്ട് പറഞ്ഞു.

” ആദ്യമായി എന്റെ മനസ്സിൽ പതിഞ്ഞ ഇഷ്ടം നിന്നോടാ… അതിനുപകരം മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ”

” ഇപ്പൊ എനിക്ക് അത് മനസ്സിലാകുന്നുണ്ട്. എന്നോടുള്ള ഇഷ്ടം പിരിഞ്ഞ് ഇച്ചായനെ ഇഷ്ടപ്പെടാൻ പറഞ്ഞാൽ ടീച്ചർക്ക് അത് സാധിക്കില്ല. പക്ഷേ ടീച്ചർ അത് ചെയ്താൽ മാത്രമേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവു. ”

” നിന്റെയും,അയാളുടെയും സന്തോഷത്തിനുവേണ്ടി ഞാൻ ത്യാഗം ചെയ്യണം അല്ലേ…? ”

” അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്.. എന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശമെങ്കിലും ഇച്ചായനോട് കാണിക്കണം. അതയാൾക്ക് വലിയ ആശ്വാസമായിരിക്കും.” അത് കേട്ട് ആനി മറുപടിയൊന്നും പറഞ്ഞില്ല.

” ടീച്ചറെ എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. ” അവൻ ആനിയുടെ അരയിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ആനി ഒന്നും മിണ്ടാതെ അവന്റെ തോളിൽ തല ചെയ്ച്ചു.

അല്പ സമയത്തിന് ശേഷം വിധു മുറി വിട്ട് പുറത്ത് വന്നു.

അപ്പഴാണ് അമ്മച്ചി അവനെ കാണുന്നത്. ” അല്ലാ മോൻ ഇവിടെ ഉണ്ടായിരുന്നോ..? എന്നിട്ട് ആനി ഈ കാര്യം എന്നോട് പറഞ്ഞില്ല.. ”

” ഞാൻ ഇപ്പൊ വന്നതേ ഉള്ളു.. ” മനസ്സില് വന്ന കള്ളം അവൻ തട്ടിവിട്ടു.

” എന്നിട്ട്, ഇപ്പൊ തന്നെ പോകുവാണോ..? ”

” പോയിട്ട് കുറച്ച് തിരക്കുണ്ട്…”

” നീ ട്യൂഷൻ മതിയാക്കിയോ..? ” അമ്മച്ചി സംശയത്തോടെ ചോദിച്ചു.

” ഇല്ല. നാളെ മുതൽ വരും.. “

Leave a Reply

Your email address will not be published. Required fields are marked *