“കള്ളന്‍ കടുവ..!” സ്നേഹം കലര്‍ന്ന കൊഞ്ചലോടെ ദേവി പിന്നില്‍ നിന്നും പറഞ്ഞു ചിരിക്കുന്നത് ഞാൻ കേട്ടു.
തിരിഞ്ഞുനോക്കി ഞാൻ അവള്‍ക്ക് ഇളിച്ചു കാണിച്ച ശേഷം പിന്നെയും മുന്നോട് നോക്കി നടന്നു.
“എപ്പോഴും അപ്രതീക്ഷിതമായി എന്നെ കേറി പിടിക്കുന്ന എന്റെ കള്ളന്‍ കടുവ…!! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എനിക്ക് ഭയം തോന്നാത്ത എന്റെ കടുവ.” അല്‍പ്പം ശബ്ദം ഉയർത്തി സ്നേഹത്തോടെ പറഞ്ഞിട്ട് അവൾ അടക്കി ചിരിക്കുന്നത് ഞാൻ കേട്ടു.
ഇപ്രാവശ്യം ഞാൻ തിരിഞ്ഞു നോക്കിയില്ല. ഞാൻ വേഗം നടന്നു.
ബസ് സ്റ്റോപ്പ് ഷെഡ്ഡിന് പുറകില്‍ നിന്നും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഞാൻ പതിയെ വിട്ടു. അഞ്ചു മണിക്ക് എന്റെ മാളിൽ ഞാൻ എത്തി. പണി അപ്പോഴും നടന്നു കൊണ്ടിരുന്നു.
ഞാൻ അതൊക്കെ ഒന്ന് നോക്കിയ ശേഷം എന്റെ ഓഫിസിലേക്ക് നടക്കുന്ന സമയത്ത് ദേവി കോൾ ചെയ്തു.
“മാളിൽ എത്തിയോ, സാമേട്ട…?” ഞാൻ എടുത്തതും അവളുടെ ചോദ്യം ഒഴുകിയെത്തി.
“എത്തി.” ഞാൻ മറുപടി കൊടുത്തു. “സ്കൂളിൽ പോകേണ്ടതല്ലേ, രണ്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാൻ പാടില്ലായിരുന്നോ..?”
“അത് സാരമില്ല, ചേട്ടാ. ഇന്ന് ഞാൻ ലീവെടുക്കാൻ പോവ്വാ. അതുകൊണ്ട് നമുക്ക് കുറച്ചുനേരം എന്തേലും സംസാരിക്കാം…” അവള്‍ മധുരമായി മൊഴിഞ്ഞു.
“അടിപൊളി… എനിക്ക് ഓക്കെ യാണ്.” ഞാൻ സന്തോഷത്തോടെ പറഞ്ഞതും അവള്‍ ചിരിച്ചു.
അതുകഴിഞ്ഞ് ഞങ്ങൾ എന്തൊക്കെയോ സംസാരിച്ച് സമയം കളഞ്ഞു. ഒടുവില്‍ കിങ്ങിണിയുടെ ശബ്ദം ബാക് ഗ്രൌണ്ടിൽ കേൾക്കാൻ തുടങ്ങിയതും ഞാൻ സമയം നോക്കി — സമയം 6:30.
“ശെരി ചേട്ടാ, മോള് ഉണര്‍ന്ന് എന്റെ റൂമിലേക്ക് വന്നു കഴിഞ്ഞു. ഞാൻ വെക്കട്ടേ…?” അവൾ നെടുവീര്‍പ്പോടെ ചോദിച്ചു.
“എന്നാൽ ശെരി. ഞാനും ചെന്ന് ഇവിടത്തെ ജോലി എന്തായെന്ന് നോക്കട്ടെ..”
അങ്ങനെ പറഞ്ഞതും ദേവി കോൾ കട്ടാക്കി.
ഞാൻ നേരെ ജോലി നടക്കുന്ന സ്ഥലത്തേക്ക് ചെന്നു. പക്ഷേ ലക്ഷണം കണ്ടിട്ട് ഏഴു മണിക്ക് തീരും എന്ന് തോന്നിയില്ല. അതുകൊണ്ട് അവരോട് കാര്യം ഞാൻ തിരക്കി.
അപ്പോൾ ഏഴു മണിക്ക് തീരില്ല എന്ന് അവരും സമ്മതിച്ചു, പക്ഷേ ഒന്‍പത് മണിക്ക് തീർക്കാൻ കഴിയുമെന്ന് അവർ ഉറപ്പിച്ചു പറയുകയും ചെയ്തു.