അപ്പോഴേക്കും മറ്റുള്ള ടീച്ചേസെല്ലാം വന്നതോടെ നെല്‍സന്‍ ഞങ്ങളോട് യാത്ര പറഞ്ഞിട്ട് അവരുടെ കൂടെ അകത്തേക്ക് നടന്നു . ഞാനും ഗോപനും കുറച്ചുനേരം സംസാരിച്ച ശേഷം പിരിഞ്ഞു.
ഒടുവില്‍ ഏഴരയ്ക്ക് ഞാൻ വീട്ടില്‍ എത്തി.
ജൂലിയും സാന്ദ്രയും ഹാളില്‍ എന്തോ സംസാരിച്ച് ഇരിക്കുകയായിരുന്നു. ഞാൻ നേരെ റൂമിലേ ബാത്റൂമിൽ കേറി നന്നായി കുളിച്ചു. ലുങ്കി ഉടുത്ത് ടീ ഷര്‍ട്ടും ഇട്ട് റൂമിൽ നിന്നിറങ്ങി ഹാളില്‍ കേറാന്‍ തുടങ്ങുന്ന സമയം കിച്ചനിൽ നിന്നും സംസാരവും ചിരിയും കേട്ടു.
ജൂലിയും സാന്ദ്രയും കിച്ചനിൽ ആണെന്ന് അറിഞ്ഞതും ഞാൻ അങ്ങോട്ട് കേറി. എന്നെ കണ്ടതും ജൂലിയും സാന്ദ്രയും കളി തമാശ മതിയാക്കി പുഞ്ചിരിച്ചു, തിരികെ ഞാനും.
സാന്ദ്രയ്ക്ക് ഇഷ്ട്ടപ്പെട്ട ഗോതമ്പ് ദോശയും തേങ്ങ കൊത്ത് ചട്ണി യും ആണ് അവർ ഉണ്ടാക്കി കൊണ്ടിരുന്നത്. ചട്ണി റെഡിയായി കഴിഞ്ഞിരുന്നു. ദോശ മാത്രം രണ്ടോ മൂന്നോ ചുട്ടു എടുക്കണമായിരുന്നു. ഈ ചട്ണി എനിക്ക് ഇഷ്ട്ടം ഇല്ലാത്തതാണ്. ഞാൻ ചുണ്ട് കോട്ടിയതും ജൂലി ചിരിച്ചു.
“ജോലി ഇപ്പൊ കഴിയും. പിന്നെ ചട്ണി കണ്ടു ചേട്ടൻ പിണങ്ങേണ്ട, ഉച്ചക്കുള്ള മീന്‍ കറി ഉണ്ട്. ചേട്ടന് അതല്ലേ ഇഷ്ട്ടം..!”
“ഹായ്, എനിക്ക് അതു മതി.” എനിക്ക് ഇഷ്ടപ്പെട്ട കോമ്പിനേഷൻ ആയിരുന്നു.
ഒടുവില്‍ ജോലി കഴിഞ്ഞതും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്ന് കഴിച്ചിട്ട് എഴുന്നേറ്റു. ശേഷം ഞാൻ റൂമിൽ പോയി കിടന്നു.
കുറെ കഴിഞ്ഞ് ജൂലി റൂമിൽ കേറി വന്നു. പക്ഷേ സാധാരണ ചെയ്യും പോലെ വാതില്‍ അവൾ ലോക് ചെയ്തില്ല.
“മമ്മി ഇല്ലല്ലോ. സാന്ദ്ര ഒറ്റക്ക് അല്ലേ. അവള്‍ക്ക് പേടി ഉള്ളത. അതുകൊണ്ട് വാതിൽ തുറന്നു കിടക്കട്ടെ.” എന്റെ ചോദ്യ ഭാവം കണ്ടതും ജൂലി പറഞ്ഞു.
ശേഷം മരുന്ന് എടുത്ത് കഴിച്ചിട്ട് പുതിയ പാഡ് എടുത്തോണ്ട് അവള്‍ ബാത്റൂമിൽ കേറി.
കുറെ കഴിഞ്ഞ് ജൂലി പുറത്ത് വന്നിട്ട് ബെഡ്ഡിൽ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ട് വിറച്ചു കിടന്നതും ഞാൻ ചിരിച്ചു.
“എടി കള്ളി, തണുത്തിട്ടും പുതപ്പ് മൂടാതെ കിടക്കുന്നോ..?”
“സ്വയം മൂടാൻ ഭയങ്കര മടി..” ജൂലി ചിരിച്ചു.