സാംസൻ 9 [Cyril]

Posted by

അമ്മായിയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെ പതിഞ്ഞിരുന്നു എന്ന് കടക്കണ്ണിലൂടെ ഞാൻ കണ്ടു. കുറെ നേരം അമ്മായി എന്നെത്തന്നെ നോക്കിയിരുന്നു. അവസാനം അമ്മായി ഒന്ന് ചുമച്ച് തൊണ്ട ശെരിയാക്കി. എന്നിട്ട് സംസാരിച്ചു,,

“അഞ്ച് മാസത്തിനു മുമ്പാണ് മോന്റെ സ്വഭാവത്തിന് മാറ്റങ്ങൾ ഞാൻ അറിഞ്ഞത്. സാന്ദ്രയെ വേണ്ടാത്ത സ്ഥലത്ത്‌ അറിയാത്ത പോലെ തട്ടുന്നതും മുട്ടുന്നതും ഞാൻ ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷേ നി അങ്ങനെയൊക്കെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാം എന്റെ തോന്നലുകള്‍ ആണെന്ന് സംശയിച്ചു. അതുകൊണ്ട്‌ ദിവസങ്ങളോളം ശ്രദ്ധാപൂര്‍വം നിന്റെ പ്രവര്‍ത്തികൾ എല്ലാം ഞാൻ വീക്ഷിച്ചു. അപ്പോഴാണ് ഒന്നും എന്റെ തോന്നലുകള്‍ അല്ലെന്ന് ഉറപ്പിച്ചത്.”

അമ്മായി ഒന്ന് നിര്‍ത്തിയ ശേഷം വണ്ടിയില്‍ ഉണ്ടായിരുന്ന വെള്ളം കുപ്പി എടുത്ത് അല്‍പ്പം കുടിച്ച ശേഷം തുടർന്നു,,

“പക്ഷേ അപ്പോഴും എന്റെ മരുമകനായ നിന്നോട് എനിക്ക് ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും കാരണം നിന്നോട് അതിനെ കുറിച്ച് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല, എന്റെ മനസ്സ് അനുവദിച്ചില്ല. പക്ഷേ ഉള്ളില്‍ കൊണ്ടു നടക്കാൻ കഴിയാതെ വന്നപ്പോ ഞാൻ ജൂലിയോട് കാര്യം അവതരിപ്പിച്ചു. അവള്‍ ആദ്യം വിശ്വസിച്ചില്ല. പക്ഷേ അവളുടെ നിരീക്ഷണത്തിലൂടെ അവള്‍ക്കും അവിശ്വസിക്കേണ്ടി വന്നു.” അത്രയും പറഞ്ഞിട്ട് അമ്മായി ഒന്നു നിര്‍ത്തി.

ഞാൻ ടെൻഷനോടെ റോഡില്‍ നോക്കി വണ്ടി ഓടിച്ചു. വിഷമവും പേടിയും അപമാനവും കൊണ്ട്‌ എന്റെ മനസ്സ് ഉരുകി.

“അതിനുശേഷമാണ് മോനും ജൂലിയും നിങ്ങളുടെ ബെഡ്റൂമിൽ സംസാരിച്ചത് ഞാനും സാന്ദ്രയും കേട്ടത്. ശേഷം എന്റെ നിര്‍ബന്ധം കാരണം ജൂലി എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞു : രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നിങ്ങൾ തമ്മില്‍ ശാരീരിക ബന്ധം നടന്നിട്ടില്ല എന്നതും, അതിന്റെ കാരണങ്ങളും എല്ലാം ജൂലിക്ക് എന്നോട് പറയേണ്ടി വന്നു. അപ്പോഴാണ് മോന്റെ സ്വഭാവത്തില്‍ മാറ്റങ്ങൾ ഉണ്ടായതിന്റെ കാരണം ഞാൻ മനസ്സിലാക്കിയത്. സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോള്‍ മോന്‍ സാന്ദ്രയോട് അങ്ങനെയൊക്കെ തെറ്റ് കാണിക്കുമ്പോള്‍ എന്തുചെയ്യണം എന്നറിയാതെ ഞാൻ തീ തിന്നു ജീവിച്ചു. പക്ഷേ ഭാര്യ ഉണ്ടായിട്ടും പ്രയോജനം ഇല്ലാതെ നിനക്ക് ജീവിക്കേണ്ടി വരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. പിന്നീട് അതുകൊണ്ടാണ് നി സാന്ദ്രയെ തട്ടുന്നതും മുട്ടുന്നത് കണ്ടാലും അതൊന്നും അറിയാത്ത പോലെ ഞാൻ അന്ധയായി ജീവിച്ചത്. പക്ഷേ സാന്ദ്രയും മോനോട് കാണിക്കുന്ന ആത്മാര്‍ത്ഥമായ പ്രണയം കണ്ടു എനിക്ക് ഭയം തോന്നി തുടങ്ങി. അവളുടെ ജീവിതവും നിങ്ങൾ ദമ്പതികളുടെ ജീവിതവും തകരും എന്ന് ഞാൻ ഭയന്നു. അപ്പോഴാണ് ഓസ്ട്രേലിയന്‍ ചാൻസ് അവള്‍ക്ക് കിട്ടിയത്. എല്ലാവരുടെ നല്ലതിന് വേണ്ടി സാന്ദ്ര പോകുന്നതാണ് നല്ലതെന്ന് തോന്നി. അവള്‍ പോയാൽ അവള്‍ക്കും മോനും മാറ്റം സംഭവിക്കും എന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ സാന്ദ്ര പോകുന്ന കാര്യം മോന്‍ അറിഞ്ഞാല്‍ അവളെ പോകാൻ സമ്മതിക്കില്ല എന്നും ഞാൻ ഭയന്നു. അതുകൊണ്ടാണ് എല്ലാം രഹസ്യമാക്കി വയ്ക്കാൻ ജൂലിയോട് ഞാൻ ആവശ്യപ്പെട്ടത്.”

Leave a Reply

Your email address will not be published. Required fields are marked *