“എനിക്ക് വിവാഹം വേണ്ടെന്ന് ഞാൻ എല്ലാവരോടും പറഞ്ഞതല്ലേ..?” അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.
“വിവാഹം വേണ്ടെങ്കിൽ അതിന്റെ ശരിക്കുള്ള കാരണം എന്നോട് പറയ്..!”
പക്ഷേ സാന്ദ്ര മിണ്ടിയില്ല. അവള്‍ മുഖം വീർപ്പിചിരുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു.
“വിവാഹ ജീവിതം ഇഷ്ട്ടം അല്ലാത്തവരുടെ തീരുമാനം ഞാന്‍ മാനിക്കുന്നു. പക്ഷേ ശെരിക്കും കുടുംബ ജീവിതം ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടാണോ നി ഇങ്ങനത്തെ തീരുമാനം എടുത്തതെന്ന് എനിക്കറിയണം. അതുകൊണ്ട് ഇതിനെക്കുറിച്ച് എന്നോട് സംസാരിക്ക്, സാന്ദ്ര. വിവാഹം വേണ്ട എന്ന് പറയാൻ എന്താണ് കാരണം…?”
ഉടനെ സാന്ദ്ര ദേഷ്യത്തില്‍ എന്നെ വിട്ടിട്ട് പിന്നോട്ട് നീങ്ങിയിരുന്നു. അതിനുശേഷം ഞാൻ ഒന്നും മിണ്ടിയില്ല.
“ഈ കാര്യം ഒഴികെ വേറെ എന്തെങ്കിലും നമുക്ക് സംസാരിക്കാം, പ്ലീസ് ചേട്ടാ.” കുറെ കഴിഞ്ഞ് അവൾ കെഞ്ചി.
“ഈ കാര്യം ഒഴികെ മറ്റൊന്നും നിന്നോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല.”
അതുകഴിഞ്ഞ് സാന്ദ്ര ഒന്നും മിണ്ടിയില്ല. അവസാനം ക്യാമ്പസ് വന്നതും ഞാൻ ഒതുക്കി നിർത്തി. അവള്‍ വീർപ്പിച്ച മുഖത്തോടെ മിണ്ടാതെ ഇറങ്ങി നടന്നു.
അന്നേരം അല്‍പ്പം ദൂരെ നിന്നും ദീപ്തി പുഞ്ചിരിയോടെ കൈ ഉയർത്തി കാണിച്ചു. ഞാനും കൈ കാണിച്ചു. ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ക്ക് അടുത്തു നിന്ന ഐഷ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് ആശ്ചര്യം തോന്നി. ഞാൻ പുഞ്ചിരി തൂകി.
“സാമേട്ടാ.. പോവല്ലേ…” ഞാൻ പോകാൻ തുടങ്ങിയതും ഐഷ വിളിച്ചു പറഞ്ഞു കൊണ്ട് എന്റെ നേര്‍ക്ക് ഓടിവന്നു.
സാന്ദ്ര അവളെ പിടിച്ചു വലിക്കാന്‍ ശ്രമിച്ചെങ്കിലും ഐഷ തട്ടിമാറ്റി കൊണ്ട് ഓടി വന്നു. എന്റെ സൈഡിൽ വന്ന് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈക്ക് അടിയിലൂടെ അകത്ത് കേറി എന്നോട് ചേര്‍ന്ന് നിന്നിട്ട് അവളുടെ ബാഗില്‍ നിന്നും ഒരു ഇന്‍വിറ്റേഷന്‍ എടുത്ത് എനിക്ക് തന്നു.
“അടുത്ത മാസം എന്റെ വിവാഹമാണ്. അദ്ദേഹം സൗദിയിൽ ഏതോ വലിയ കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനീയർ ആണ്. എല്ലാ ആറ് മാസത്തിനും മൂന്ന് ആഴ്ചത്തെ ലീവ് ഉണ്ട്. തീര്‍ച്ചയായും ചേട്ടൻ ഞങ്ങളുടെ വിവാഹത്തിന് വരണം.” അല്‍പ്പം ഉറക്കെ അവൾ പറഞ്ഞു.