ഞാൻ അതിൽ ഇരുന്നതും ജൂലി ഒരു വശത്ത് തിരിഞ്ഞ് എന്റെ മടിയില്‍ അമർന്നു. ഞാൻ ചിരിച്ചുകൊണ്ട് സ്നേഹത്തോടെ അവളുടെ മാറിന് താഴെ കൈകൾ ചുറ്റി അവളെ എന്നോട് ചേര്‍ത്തു പിടിച്ചതും ജൂലി എന്റെ മൂക്കില്‍ അവളുടെ കവിൾ കൊണ്ട് തഴുകിയ ശേഷം പ്രതീക്ഷയോടെ കാത്തിരുന്നു.
ഉടനെ ഇടതു കൈയിൽ അവളെ എന്നോട് ചേര്‍ത്തു പിടിച്ചുകൊണ്ട് വലതു കൈ മാറ്റി ഹോട്ട് ബോക്സിൽ നിന്നും പൊറോട്ട എടുത്ത് പ്ലേറ്റിൽ വച്ച് മുട്ട റോസ്റ്റും ഞാൻ വിളമ്പി. ശേഷം പോരാട്ട പിച്ച് അല്‍പ്പം കൂട്ടും പിച്ചെടുത്ത മുട്ട കഷ്ണവും പൊതിഞ്ഞ് ആദ്യം ജൂലിക്ക് വായില്‍ കൊടുത്തു.
ജൂലി വായ് തുറന്ന് വാങ്ങി ചവയ്ക്കാൻ തുടങ്ങിയതും എന്റെ വക ഞാനും പ്ലേറ്റിൽ നിന്നും എടുത്തു. അങ്ങനെ ജൂലിക്ക് വാരി കൊടുത്തു കൊണ്ട് ഞാനും കഴിച്ചു. സാധാരണയായി കഴിക്കുന്നതില്‍ നിന്നും ജൂലി കൂടുതൽ കഴിച്ചു. അവളുടെ സന്തോഷത്തിൽ മനസ്സു നിറഞ്ഞ് ഞാനും അധികമായി കഴിച്ചു.
അവസാനം, കഴിച്ചു കഴിഞ്ഞതും ജൂലി പാത്രങ്ങള്‍ എല്ലാം എടുത്തുകൊണ്ട് പോയി. ഞാൻ ബാത്റൂമിൽ കേറി കൈയും വായും കഴുകി വന്ന് അതേ കസേരയില്‍ തന്നെ ഇരുന്നു.
അര മണിക്കൂര്‍ കഴിഞ്ഞാണ് ജൂലി തിരികെ വന്നത്. അവള്‍ വാതിൽ ലോക് ചെയ്തിട്ട് എന്റെ മടിയില്‍ തന്നെ വന്നിരുന്ന് കൈകളെ എന്റെ കഴുത്തിലും ചുറ്റി പിടിച്ചു. ഞാനും അവളെ എന്നോട് ചേര്‍ത്തു പിടിച്ചതും ജൂലി എന്റെ കണ്ണില്‍ നോക്കി.
പെട്ടന്ന് ജൂലിയുടെ മുഖം ഒന്ന് മങ്ങി, കടുത്ത വിഷമം അവളുടെ മുഖത്ത് നിറഞ്ഞു. കണ്ണുകളും നിറഞ്ഞു വന്നു.
ഇപ്പോഴത്തെ അവളുടെ ഈ വിഷമം ഞാൻ ചെയ്ത തെറ്റിനെ ഓര്‍ത്തല്ലെന്ന് എനിക്കറിയാം, വേറെ ഏതോ സങ്കടം അവളുടെ മനസ്സിനെ വേദനിപ്പിക്കുന്നു എന്ന് മനസ്സിലായി.
“ഹേയ്….!!” അവളുടെ നെറ്റിയില്‍ ഞാൻ ചുണ്ടമർത്തിയ ശേഷം അവളുടെ ചെവിയെ മറച്ചിരുന്ന മുടി ഞാൻ ഒതുക്കി കൊടുത്തു. “എന്റെ സുന്ദരിക്കുട്ടിക്ക് എന്താ പറ്റിയേ…?” വിതുമ്പുന്ന അവളുടെ അധരങ്ങളെ എന്റെ പെരുവിരൽ കൊണ്ട് ഞാൻ തഴുകി.
“ഇന്ന് ഉച്ചക്ക് എന്റെ പീരിയഡ്സ് തുടങ്ങി.” അവൾ സങ്കടപ്പെട്ടു.