സാംസൻ 9 [Cyril]

Posted by

“എത്ര ന്യായീകരിച്ചാലും ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്, ജൂലി. നിന്നില്‍ നിന്നും കിട്ടാത്തത് കൊണ്ട്‌ തന്നെയാണ് മറ്റുള്ള സ്ത്രീകളെ ഞാൻ ആഗ്രഹിച്ചു തുടങ്ങിയത്‌.. സാഹചര്യം കിട്ടിയപ്പോള്‍ ഞാൻ അവരുമായി ബന്ധപ്പെട്ടത്. പക്ഷേ എങ്ങനെ ന്യായീകരിച്ചാലും അതൊക്കെ ശരിയായി മാറില്ല. തെറ്റ് തെറ്റു തന്നെയാണ്. പിന്നെ, നിന്നോട് ഞാൻ പറയാത്ത കാര്യങ്ങള്‍ വേറെയും ഉണ്ട്, ജൂലി. അതു നി അറിഞ്ഞാല്‍ എന്നെ നീ വെറുത്തു പോകും.”

അത്രയും പറഞ്ഞിട്ട് ഞാൻ തല താഴ്ത്തിയിരുന്നു. ജൂലി ശ്വാസം ആഞ്ഞെടുത്ത ശേഷം പതിയെ റിലീസ് ചെയ്തു. എന്നിട്ട് എന്റെ മുഖം പിടിച്ച് പതിയെ ഉയർത്തി എന്റെ കണ്ണുകളിൽ നോക്കി. അവളുടെ നോട്ടം എന്റെ കണ്ണിലൂടെ തുളച്ചിറങ്ങി എന്റെ തലച്ചോറിലും മനസ്സിലും പരത്തുന്നത് പോലെ അനുഭവപ്പെട്ടു.

ജൂലിയുടെ കണ്ണില്‍ സങ്കടവും വേദനയും മാത്രം നിറഞ്ഞു നിന്നു. പക്ഷേ എന്നോട് ദേഷ്യമോ വെറുപ്പോ ആ കണ്ണുകളില്‍ കണ്ടില്ല.

“എനിക്ക് കൂടുതൽ ഒന്നും അറിയാൻ താല്‍പര്യമില്ല, ചേട്ടാ. നമുക്ക് ഇക്കാര്യം ഒഴിവാക്കാം, പ്ലീസ്.” ജൂലി അലിവോടെ പറഞ്ഞു.

അതുകേട്ട് ഞാൻ അന്തിച്ചു നോക്കി. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ജൂലിയുടെ ചുണ്ടില്‍ വേദന നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു.

“എനിക്ക് ചേട്ടനെ വെറുക്കാന്‍ കഴിയുന്നില്ല… സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല…. ആദ്യം ദേഷ്യം തോന്നുമെങ്കിലും ചേട്ടന്റെ അവിഹിതങ്ങളെ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ ന്യായീകരിച്ചു പോകുന്നു….”

അത്രയും പറഞ്ഞിട്ട് ജൂലി മുന്നോട്ട് ആഞ്ഞ് എന്റെ തുടകൾക്ക് ഇരു വശത്തും കാല്‍ മുട്ടകള്‍ ഊന്നി നിന്ന് എന്നെ കെട്ടിപിടിച്ചു. ഞാനും അവളെ എന്നോട് ചേര്‍ത്തു പിടിച്ചു.

“ചേട്ടൻ വെറും മദ്യപാനിയോ… ഭാര്യയെ ഏതു നേരവും മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്ന വ്യക്തിയോ… ഭാര്യയെ സ്നേഹിക്കാത്ത വ്യക്തിയോ ആയിരുന്നെങ്കില്‍ ഞാൻ ചിലപ്പോ ചേട്ടനെ വെറുത്തു പോയേനെ. ഞാൻ ചേട്ടനെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയിട്ടും ചേട്ടൻ പരസ്ത്രീ ബന്ധം ആഗ്രഹിച്ച് പോയിരുന്നു എന്നുണ്ടെങ്കില്‍ എനിക്ക് വെറുപ്പ് തോന്നുമായിരുന്നു. പക്ഷേ ചേട്ടന് എന്നോടുള്ള സ്നേഹവും കരുതലും എത്രയാണെന്ന് എനിക്കറിയാം. ചേട്ടന്റെ ജീവന്റെ തുടിപ്പായി എന്നെ കരുതുന്നതും ഞാൻ എപ്പോഴും മനസ്സിലാക്കിയിട്ടുണ്ട്. എന്റെ ജീവന്റെ തുടിപ്പും ചേട്ടൻ തന്നെയാണ്. ചേട്ടൻ ഇല്ലാത്ത ജീവിതം എന്റെ മരണ തുല്യമാണ്.” പറഞ്ഞിട്ട് ജൂലി എന്റെ നെറ്റിയില്‍ അവളുടെ ചുണ്ടിനെ അമർത്തി. “ഇനി നമുക്ക് ഈ ചർച്ച വേണ്ട, ചേട്ടാ. എനിക്ക് നമ്മുടെ തെറ്റുകളും എന്റെ രോഗത്തെ കുറിച്ചും ചിന്തിക്കാനെ താല്പര്യമില്ല.”

Leave a Reply

Your email address will not be published. Required fields are marked *