സാംസൻ 9 [Cyril]

Posted by

ജൂലി പുറകെ വരുന്നത് ഞാൻ അറിഞ്ഞു. ഞാൻ വേഗം തോര്‍ത്ത് എടുത്തുകൊണ്ട് ബാത്റൂമിൽ കേറി വാതിൽ അടച്ചു.

ഒരു മണിക്കൂറോളം ഷവറിന് താഴെ ഞാൻ നിന്നു. അവസാനം ആശങ്കയോടെ ജൂലി വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ സോപ്പ് തേച്ച് കുളി പൂര്‍ത്തിയാക്കിയ ശേഷം പുറത്തു വന്നത്‌.

ബെഡ്ഡിൽ വിഷമിച്ചിരിക്കുന്ന ജൂലിയുടെ മുഖത്ത് നോക്കാതെ ഞാൻ ലുങ്കിയും ഒരു ഷർട്ടും എടുത്തിട്ടു. ഷഡ്ഡി ഇടാനും മറന്നില്ല.

“ചേട്ടാ…!!”

അവളെ നോക്കാതെ ഞാൻ നേരേ ഹാളിലേക്ക് നടക്കാൻ തുടങ്ങിയതും ജൂലി എഴുനേറ്റ് പിന്നാലെ വന്നു.

നടന്ന് അമ്മായിയുടെ മുന്നില്‍ ചെന്നു നിന്നതും അമ്മായിയും സാന്ദ്രയും എഴുനേറ്റ് ആശങ്കയോടെ എന്നെ നോക്കി.

“സാന്ദ്രയോട് ഞാൻ തെറ്റാണ് ചെയ്തത്. ഞാനാണ് അവളോട് ഓരോന്ന് ചെയ്ത് അവളെ എന്നിലേക്ക് അടുപ്പിച്ചത്. എന്നെ വിശ്വസിച്ച നിങ്ങൾ എല്ലാവരോടും വിശ്വാസ വഞ്ചനയാണ് ഞാൻ കാണിച്ചത്. സംഭവിച്ചു പോയ കാര്യങ്ങളെ തിരികെ എടുക്കാൻ എനിക്ക് കഴിയില്ല, അതുകൊണ്ട്‌ പരിഹാരമായി എന്താണ്‌ ചെയ്യേണ്ടത്‌ എന്നും എനിക്ക് അറിയില്ല. പക്ഷേ ഇനി ഒരിക്കലും ഞാൻ കാരണം നിസാര ബുദ്ധിമുട്ടുകൾ പോലും നിങ്ങളുടെ ഇളയ മകള്‍ക്ക് ഉണ്ടാവില്ല എന്ന ഉറപ്പ് മാത്രമേ എനിക്ക് തരാന്‍ കഴിയൂ. എന്റെ നിഴല്‍ പോലും അവളുടെ ദേഹത്ത് വീഴാതെ ഞാൻ ശ്രദ്ധിച്ചോളാം.”

അത്രയും പറഞ്ഞിട്ട് സ്തംഭിച്ചു നില്‍ക്കുന്ന ജൂലിയും സാന്ദ്രയും അമ്മായി എന്നിവരെ അവരുടെ പാട്ടിന്‌ വിട്ടിട്ട് ഞാൻ വേഗം തിരിഞ്ഞ് റൂമിലേക്ക് നടന്നു.

റൂമിൽ ബെഡ്ഡിൽ കേറി ഞാൻ കമിഴ്ന്നു കിടന്ന ശേഷമാണ് എന്റെ ശരീരത്തിന്റെ വിറയൽ കുറഞ്ഞു വന്നത്. ഹൃദയം പതിയെ ശാന്തമായ നിലയിലേക്ക് മടങ്ങുന്നത് അറിഞ്ഞു. കിഡ്നിയിൽ മൂര്‍ച്ചയുള്ള എന്തോ കുത്തി വെച്ചിരുന്നത് പോലത്തെ ആ ഫീലിങ്ങ് പതിയെ മാറി.

“ചേട്ടാ…?” അന്നേരമാണ് ജൂലി വിളിച്ചുകൊണ്ട് ബെഡ്ഡിൽ കേറി എന്റെ അടുത്ത് ഇരിക്കുന്നത് ഞാൻ അറിഞ്ഞത്.

ഒരു നെടുവീര്‍പ്പോടെ എഴുനേറ്റിരുന്ന് ജൂലിയെ ഞാൻ നോക്കി.

“ചേട്ടൻ പറഞ്ഞതും ശെരിയാണ്. നമ്മുടെ വിവാഹം കഴിഞ്ഞ് എന്റെ പ്രശ്നങ്ങൾ മനസ്സിലായതും മൂന്ന്‌ മാസത്തിൽ തന്നെ ഞാൻ സെക്സിനെ അവോയ്ട് ചെയ്ത് ചേട്ടനെയും എന്നില്‍ നിന്നും അകറ്റി നിർത്തി…. രണ്ടു മാസത്തിനു മുമ്പ്‌ വരെയും ഞാൻ ഒരു ഉമ്മ പോലും തരാതെ ചേട്ടനെ ഒഴിവാക്കി സെക്സിനെ വെറുത്തും ഭയത്തോടുമാണ് ജീവിച്ചത്… അതൊക്കെ എന്റെ തെറ്റുകൾ തന്നെയാണ്… ഈയിടെയായി ഞാൻ ചിന്തിച്ച് എന്റെ ഭയത്തെ മാറ്റി ചേട്ടനോട് ജീവിക്കാൻ തുടങ്ങിയത്‌ പോലെ ആദ്യമെ ഞാൻ ചെയ്യാത്തത് എന്റെ കുറ്റം തന്നെയാണ്. കഴിഞ്ഞ ആറു മാസത്തിനിടേയാണ് ചേട്ടൻ തെറ്റി തുടങ്ങിയത്‌. ആ കാര്യത്തില്‍ നിന്നും വളരെ സ്പഷ്ടമാണ്, എന്നില്‍ നിന്നും വേണ്ടതൊന്നും കിട്ടാത്തത് കൊണ്ടാണ് ചേട്ടൻ മറ്റുള്ളവരിലേക്ക് തിരിഞ്ഞതെന്ന്….!! എന്നിട്ടും ചേട്ടനെ മാത്രം കുറ്റപ്പെടുത്തി കഴിഞ്ഞ രാത്രി അത്തരം വാക്കുകൾ ഞാൻ പ്രയോഗിക്കാൻ പാടില്ലായിരുന്നു.” ജൂലി നിറ കണ്ണുകളോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *