സാംസൻ 9 [Cyril]

Posted by

“ചേട്ടൻ എവിടെയാ…?” ഞാൻ എടുത്ത ഉടനെ ജൂലി ആശങ്കയോടെ ചോദിച്ചു.

“അറിഞ്ഞിട്ട് എന്തിനാ…?” ഞാൻ ചൂടായി. “എന്തായാലും നീ സംശയിക്കും പോലെ പെണ്ണ് പിടിക്കാൻ ഇറങ്ങിയതല്ല.” ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ കട്ടാക്കി.

പക്ഷേ ജൂലി പിന്നെയും കോൾ ചെയ്തു.

“ഞാനാണ് തെറ്റ് ചെയ്തതെന്നപോലെ ചേട്ടൻ എന്തിനാ എന്നോട് കോപിക്കുന്നത്..?” അവൾ ചോദിച്ചു. “ചേട്ടനെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിവില്ല എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ ആ പ്രശ്നം തീർക്കാൻ ചേട്ടൻ വെറും ഒരാളുടെ കൂടെയാണോ പോയത്…?” അവള്‍ കടുപ്പിച്ച് ചോദിച്ചു.

എനിക്ക് അതിനുള്ള മറുപടി ഇല്ലായിരുന്നു.

“എത്ര പേരുടെ കൂടെയാ നിങ്ങൾ പോകുന്നത്…?” അവള്‍ സങ്കടത്തോടെ ചോദിച്ചു. പക്ഷേ പെട്ടന്ന് അവളുടെ സ്വരം കനത്തു. “കാണുന്നവരുടെ കൂടെയൊക്കെ അവിഹിത ബന്ധം പുലര്‍ത്തിക്കൊണ്ട് നടന്നത് ഞാനാണോ, ചേട്ടാ…? ഞാനാണോ നിങ്ങളെ വഞ്ചിച്ച്, അതോ നിങ്ങളാണോ എന്നെ വഞ്ചിച്ചത്…?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “എന്നിട്ട് എന്നോട് ചൂടായി സംസാരിക്കുകയും ചെയ്യുന്നു.” അവൾ കരയും പോലെ പറഞ്ഞു.

“എല്ലാം എന്റെ തെറ്റ് തന്നെയാ, സമ്മതിച്ചു. പക്ഷെ നിന്നില്‍ നിന്നും ശരീര സുഖം കിട്ടാതെ വന്നപ്പോൾ ഞാൻ എന്തു ചെയ്യണമായിരുന്നു..? മുമ്പ് നി എന്റെ ശരീരത്തെ വെറുപ്പോടെ മാത്രം കണ്ടിരുന്ന സമയങ്ങളില്‍ ഞാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്…? നല്ല പ്രായത്തില്‍ അതിസുന്ദരിയായ ഭാര്യയെ കിട്ടിയിട്ടും ശാരീരിക ബന്ധം നിഷേധിക്കപ്പെട്ടപ്പോൾ ഞാൻ എന്ത് ചെയ്യണമായിരുന്നു…?” പതിഞ്ഞ ശബ്ദത്തില്‍ ഞാൻ നിർവികാരനായി ചോദിച്ചു.

“എന്റെ അസുഖം കാരണമല്ലേ അങ്ങനെ എനിക്ക് ജീവിക്കേണ്ടി വന്നത്…!” ജൂലി വേദനയോടെ പറഞ്ഞു. “എല്ലാം അറിഞ്ഞു കൊണ്ട്‌ ചേട്ടൻ എന്നെ കുറ്റപ്പെടുത്തുകയാണോ?” അവൾ സങ്കടപ്പെട്ടു.

“ഇപ്പോഴും നിനക്ക് അസുഖം മാറിയിട്ടില്ല, ജൂലി. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി മാത്രം നി എന്നോട് എങ്ങനെയാ അഡ്ജസ്റ്റ് ചെയ്തത്. നിന്റെ അസുഖത്തെ ട്രിഗർ ചെയ്യാതെ നി ചിന്തിച്ച് നിനക്ക് കഴിയുന്ന വിധം സെക്സിൽ ഏര്‍പ്പെട്ടില്ലേ..? ഇതൊക്കെ ആദ്യമെ നിനക്ക് ആവാമായിരുന്നല്ലോ…!! പക്ഷേ അന്നൊന്നും എന്നെ കുറിച്ച് നി ചിന്തിച്ചില്ല. ഞാൻ തെറ്റായ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോൾ മാത്രമല്ലേ നി എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്‌…..?!” നിർവികാരനായി തന്നെ ഞാൻ കാര്യങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *