എനിക്ക് വന്ന കോപത്തെ വളരെ പ്രയാസപ്പെടാണ് ഞാൻ അടക്കിയത്. അതോടെ സങ്കടം എന്നില്‍ നിറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
എനിക്ക് ജൂലിയോടുള്ള അത്രയും സ്നേഹം ദേവിയോടും എനിക്കുണ്ട്. ജൂലിയെ പ്രണയിക്കുന്നത് പോലെ ദേവിയോടും എനിക്ക് പ്രണയം ഉണ്ട്. ജൂലിയും വിനിലയും ഒഴികെ മറ്റാരോടും തോന്നിയിട്ടില്ലാത്ത അടുപ്പവും പ്രണയവും എനിക്ക് ദേവിയോടാണ് തോന്നിയത്.
സുമയും കാര്‍ത്തികയും യാമിറയും, പിന്നെ സാന്ദ്രയോട് പോലും തോന്നാത്ത ഒരു മാനസികമായ പൊരുത്തവും സ്വാതന്ത്ര്യവും എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ആണെന്ന തോന്നല്‍ എല്ലാം ദേവിയോട് എനിക്ക് തോന്നിയിരുന്നു.
ദേവി എന്നെ വിട്ട് പോകുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പക്ഷേ അതാണ് അവള്‍ക്ക് വേണ്ടതെങ്കിൽ അത് ഞാൻ കൊടുക്കും. ഞാൻ കാരണം ആരുടെ ജീവിതവും നശിക്കാൻ പാടില്ല.
“ശെരി ദേവി. അതാണ് നിനക്ക് വേണ്ടതെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ. ഞാൻ ഒരിക്കലും നിനക്ക് മെസേജും കോളും ചെയ്യില്ല.” ശബ്ദം ഇടറാതെ എങ്ങനെയോ ഞാൻ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
ശേഷം ദേവി എന്തോ പറയാൻ തുടങ്ങിയതും ഞാൻ കട്ടാക്കി. ഇനി അവളോട് സംസാരിച്ചാൽ എന്റെ മനസ്സ് ചിന്നാഭിന്നമാകും. ഞാൻ തകർന്നു പോകും.
എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ദേവി എങ്ങനെ ചേക്കേറി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. സങ്കടവും വേദനയും എന്നെ വേട്ടയാടാൻ തുടങ്ങിയതും ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി ഫ്രഷായി. ശേഷം മൊബൈലും പേഴ്സും താക്കോലും എടുത്തോണ്ട് വെറുതെ ചാരി ഇട്ടിരുന്ന റൂം തുറന്ന് പുറത്തിറങ്ങി.
അമ്മായിയുടെ റൂം പകുതി തുറന്നാണ് കിടന്നത്. ജൂലി ഉണ്ടോ എന്നറിയാന്‍ ഞാൻ പതിയെ എത്തി നോക്കി.
സീറോ വോൽറ്റിന്റെ പ്രകാശത്തില്‍ ജൂലി അവളുടെ അമ്മയെ കെട്ടിപിടിച്ചു കൊണ്ട് കിടക്കുന്നത് ഞാൻ കണ്ടു.
എനിക്ക് വല്ലാത്ത വിഷമം തോന്നി. അവളുടെ അപ്പൻ ആത്മഹത്യ ചെയ്തു.. വീടും പറമ്പും സ്വത്തുക്കള്‍ പോലും അവളുടെ അച്ഛന്റെ പാര്‍ട്ണർ ആയിരുന്നവൻ കൈക്കലാക്കി. അവള്‍ക്ക് സുഖവും ഉണ്ട്. ഇപ്പൊ സ്വന്തം ഭർത്താവ് സ്ത്രീലമ്പടൻ ആണെന്ന വേദനയും അവള്‍ക്ക് പേറേണ്ടി വന്നു. എത്രയെത്ര വേദനയുള്ള ജീവിതമാണ് എന്റെ പാവം ജൂലിക്ക് കിട്ടിയത്..!?