സാംസൻ 9 [Cyril]

Posted by

എന്റെ കുറ്റപ്പെടുത്തൽ കേട്ട് ജൂലി വിറങ്ങലിച്ച് നിന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കുതിച്ചു ചാടി.

“നിന്നെ കെട്ടും മുമ്പ്‌ ഒരുത്തിയെ പോലും തിരക്കി ഞാൻ പോയില്ല. ആരെയും തെറ്റായ രീതിക്ക് നോക്കിയിട്ടില്ല. പക്ഷേ ഭാര്യ ഉണ്ടായിട്ടും പട്ടിണി കിടക്കേണ്ടി വന്നപ്പോ ഞാൻ വഴിതെറ്റി പോയി. വഴിതെറ്റി പോയത് എന്റെ കുറ്റം തന്നെയാ. പക്ഷേ സന്യാസിയായി ജീവിക്കാനുള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു.. അതുകൊണ്ട്‌ ഞാൻ വഴിതെറ്റി ജീവിക്കാൻ തുടങ്ങി.” അത്രയും ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ നിന്നു കിതച്ചു.

എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

ജൂലി കരയുകയായിരുന്നു. അവള്‍ ഏങ്ങി കരഞ്ഞു കൊണ്ട്‌ ഓടി ചെന്ന് മുറിയുടെ വാതില്‍ തുറന്നു. പക്ഷേ അവള്‍ തറച്ചത് പോലെ അവിടെതന്നെ നിന്നു.

കാരണം വാതിലിനടുത്ത് നിന്നുകൊണ്ട് സാന്ദ്ര കരയുകയായിരുന്നു. വിളറിയ മുഖത്തോടെ അമ്മായി ഞങ്ങളുടെ മുറിയുടെ വാതിലിൽ നോക്കി സ്തംഭിച്ചു നില്‍ക്കുകയായിരുന്നു. അവരെ കണ്ട് ജൂലി ഒന്ന് പതറി. എന്നിട്ട് തല തിരിച്ച് എന്നെ നോക്കിയ ശേഷം മുഖം പൊത്തി അവൾ ആർത്തു കരഞ്ഞു.

മഞ്ഞില്‍ തീര്‍ത്ത പ്രതിമ പോലെ ഞാൻ നിന്ന് ഉരുകുകയായിരുന്നു. ഈ നിമിഷം എന്റെ ഹൃദയമോ തലച്ചോറോ പൊട്ടിച്ചിതറി ഞാൻ ചത്തെങ്കിൽ മതിയായിരുന്നു എന്ന് ആശിച്ചു പോയി.

സാന്ദ്രയുടെ മുഖത്തും അമ്മായിയുടെ മുഖത്തും നോക്കാൻ കഴിയാതെ ഞാൻ തല കുനിച്ചു.

ഞാൻ ഓരോന്ന് ചെയ്തു കൂട്ടിയപ്പോൾ തെറ്റായിട്ടൊന്നും തോന്നിയില്ല.. പക്ഷേ ജൂലി കുറ്റപ്പെടുത്തി പറഞ്ഞത് കേട്ടപ്പോ എന്റെ തൊലിയുരിഞ്ഞു പോയി.

ജൂലി പറഞ്ഞത് ശെരിയാണ്. ഞാൻ തന്നെയാണ് സാന്ദ്രയെ ശല്യം ചെയ്തത്… ഞാൻ തന്നെയാണ് അവളെ തെറ്റിലേക്ക് വലിച്ചിഴച്ചത്. തെറ്റുകൾ എല്ലാം തുടങ്ങി വച്ചത്‌ ഞാൻ തന്നെയാണ്… അതിനുശേഷമാണ് സാന്ദ്രയും എന്റെ പിടിയില്‍ വീണു പോയത്.

എന്തൊക്കെയായാലും സാന്ദ്രയോട് ഞാൻ ചെയ്ത വലിയ കുറ്റങ്ങള്‍ ഒന്നും ജൂലിയും അമ്മായിയും അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ഭാഗ്യത്തിന്‌ അവർ പാവം സാന്ദ്രയെ പഴി ചാരിയില്ല എന്നതും എന്റെ മനസ്സിന്റെ കോണില്‍ ആശ്വാസമേകി.

അവസാനം കരച്ചില്‍ നിര്‍ത്തി ജൂലി സങ്കടത്തോടെ പുറത്തിറങ്ങി. എന്നിട്ട് അവളുടെ അമ്മയും അനുജത്തിയുടെ മുന്നില്‍ തല കുനിച്ച് നില്‍ക്കുന്ന എന്നെ രക്ഷിക്കാൻ എന്നപോലെ വാതിലിനെ അവള്‍ ചാരിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *