ജൂലി സുന്ദരിക്കുട്ടി എന്നതിൽ സംശയമില്ല. പക്ഷേ മുന്‍പൊക്കെ അവള്‍ സെക്സിനെയും എന്റെ നഗ്ന ശരീരത്തെയും വെറുത്തിരുന്ന കാരണം കൊണ്ടാണ് അവളുടെ സൌന്ദര്യത്തെ എനിക്ക് ആസ്വദിക്കാന്‍ കഴിയാതെ പോയത്. ആ കാരണങ്ങൾ കൊണ്ടാണ് ജൂലിയുടെ കൊതിപ്പിക്കുന്ന ഭംഗിയെ പോലും എന്റെ മനസ്സ് തഴഞ്ഞു വെച്ചിരുന്നത്. ഈയിടെയാണ് അതിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയത്. പക്ഷേ ഇപ്പോൾ അവള്‍ സാരി ഉടുക്കാൻ തുടങ്ങിയപ്പോൾ അവളുടെ യാഥാര്‍ത്ഥ സൗന്ദര്യം പുറത്തേക്ക് വരാൻ തുടങ്ങി.
ജൂലിയ ഞാൻ ആദ്യമായി കണ്ടപ്പോൾ അന്നെനിക്ക് തോന്നിയിരുന്ന അതേ ആശ്ചര്യവും വികാരവും ആരാധനയും മറ നീക്കി പുറത്തേക്ക് വന്നു.
ഇമ വെട്ടാതെ അവളെ തന്നെ ആരാധനയോടെ നോക്കി കിടക്കുന്നത് കണ്ടതും ജൂലിയുടെ മുഖത്ത് നാണം മിന്നി മറഞ്ഞു.
“എണീക്ക് ചേട്ടാ. ഞാൻ പ്രശ്നം ഉണ്ടാക്കാൻ അല്ല പോകുന്നത്. എനിക്ക് ദേവിയെ കാണണം. അവളോട് വെറുതെ സംസാരിക്കണം.” പറഞ്ഞിട്ട് അവൾ അലമാരയുടെ കണ്ണാടിക്ക് മുന്നില്‍ നിന്ന് അവളുടെ ഫുൾ രൂപം നോക്കി ചെറിയച്ചെറിയ അഡ്ജസ്റ്റ്മെന്റ്റ് നടത്തി.
ഞാൻ പതിയെ എഴുനേറ്റ് പാന്റും ഒരു ഫുള്‍ സ്ലീവ് ബനിയനും എടുത്തിട്ട ശേഷം അവളെ നോക്കി. സാരിയിൽ വല്ലാത്തൊരു സൗന്ദര്യം തന്നെയ. എന്റെ മൊബൈലില്‍ അവളെ ഞാനൊരു ഫോട്ടോ എടുത്തു.
അതുകണ്ട് അവൾ പുഞ്ചിരിച്ചു.
“ശെരി വാ, പോകാം.” പറഞ്ഞിട്ട് ഞാൻ നടക്കാൻ തുടങ്ങിയതും ജൂലി വേഗം വന്ന് എന്റെ കൈയും പിടിച്ച് കൂടെ നടന്നു.
വീടും പൂട്ടി ഞങ്ങൾ ഇറങ്ങി. ബൈക്കില്‍ കേറി എന്റെ അരയില്‍ വലതു കൈ ചുറ്റി അവൾ ഇരുന്നു. ബൈക്കും ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.
വഴിക്ക് വച്ച് അവളോട് ഞാൻ ദേവാംഗന ആന്റിയെ കുറിച്ചും, ദേവിയെ അവളുടെ ചില കൂട്ടുകാർ എങ്ങനെ ശല്യം ചെയ്തു എന്നും, പിന്നെ ഞാനും ദേവാംഗന ആന്റിയും തമ്മില്‍ ആദ്യമായി കണ്ടത് തൊട്ട് അവസാനം വരെയുള്ള കാര്യങ്ങൾ എല്ലാം വിശദമായി തന്നെ വിവരിച്ചു.
“എനിക്ക് ദേവാംഗന ആന്റിയോട് ഇഷ്ട്ടവും ബഹുമാനവും ആണ് തോന്നുന്നത്. അവർ ശെരിക്കും സ്ട്രോങ് ക്യാരക്ടര്‍ ആണ്.” എല്ലാം കേട്ടു കഴിഞ്ഞ ശേഷം ജൂലി അഭിപ്രായം പറഞ്ഞു.