“ചേട്ടന്റെ വാക്കുകളെ എനിക്ക് വിശ്വാസമാണ്, ചേട്ടാ. പക്ഷേ എനിക്ക് തരാന്‍ കഴിയാത്ത സന്തോഷത്തെ മറ്റുള്ളവരിൽ നിന്നും ചേട്ടൻ നേടരുതെന്ന് ചേട്ടനെ വിലക്കാൻ എനിക്ക് കഴിയില്ല, അതിനാണ് ഞാൻ കരയുന്നത്.” ജൂലി ഏങ്ങലടിച്ചു.
എന്നിട്ട് തുടർന്നു, “എന്നെ ഭോഗിച്ച് ചേട്ടന്റെ പകുതി വിശപ്പ് പോലും മാറ്റാൻ കഴിയുന്നില്ല എന്നറിയാം. എല്ലാം അറിഞ്ഞുകൊണ്ട് എങ്ങനെയാണ് എനിക്ക് ചേട്ടനെ വിലക്കാൻ കഴിയുക..? എന്റെ നിസ്സഹായാവസ്ഥ ഓര്‍ത്താണ് ഞാൻ കരയുന്നത്.” അത്രയും പറഞ്ഞ് ആർത്തു കരഞ്ഞുകൊണ്ട് ജൂലി അങ്ങോട്ട് തിരിഞ്ഞു കിടന്നു.
ഉടനെ ഞാൻ പുറകില്‍ നിന്നും അവളെ കെട്ടിപിടിച്ചു കൊണ്ട് വിഷമത്തോടെ കിടന്നു. ഒന്നും സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല — സത്യത്തിൽ എന്താണ് അവളോട് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് അവളെ ചേര്‍ത്തു പിടിച്ച് കൊണ്ട് ഞാൻ വെറുതെ കിടന്നു.
ഒരുപാട് നേരം കഴിഞ്ഞ് ജൂലിയുടെ കരച്ചില്‍ പതിയെ കുറഞ്ഞു വന്നു. അവസാനം അവൾ എന്റെ നേര്‍ക്ക് തിരിഞ്ഞ് എന്നെ ആലിംഗനം ചെയ്തു.
“എനിക്ക് ദേവിയെ ഒന്ന് കാണണം, ചേട്ടാ. ഇന്നുതന്നെ കാണണം. അവൾ ഇന്ന് സ്കൂളിൽ പോയില്ല എന്നല്ലേ പറഞ്ഞേ..? നമുക്ക് ഇപ്പൊ തന്നെ ദേവിടെ വീട്ടില്‍ പോകാം.” ജൂലി പറഞ്ഞത് കേട്ട് ഞാൻ ഭയന്നു പോയി.
അവളോട് വല്ല പ്രശ്‌നവും ഉണ്ടാകാന്‍ വേണ്ടിയാണോ..!?
“എന്റെ പോന്നു ജൂലി, ഞാൻ —”
“പ്രശ്നം ഉണ്ടാക്കാൻ ഒന്നുമല്ല, ചേട്ടാ… എനിക്ക് അവളെ ഒന്ന് കാണണം, അത്രതന്നെ. ചേട്ടന്‍ ഡ്രെസ്സ് മാറ്റിയേ, നമുക്ക് ഇപ്പൊ തന്നെ പോകാം.” എന്നു പറഞ്ഞിട്ട് ജൂലി വേഗം എഴുനേറ്റ് ബാത്റൂമിൽ കേറി.
ഞാൻ വായും പൊളിച്ച് അങ്ങനെതന്നെ കിടന്നു. പത്തു മിനിട്ടില്‍ ജൂലി പുറത്ത് വന്ന് മുടി ചീകി ഒരുങ്ങി. എന്നിട്ട് സാരി എടുത്ത് ഉടുക്കാൻ തുടങ്ങിയതോടെ ഞാൻ വിരണ്ടു.
ദൈവമേ, ഇവള്‍ കാര്യമായി തന്നെയാണോ പറഞ്ഞത്..?! ഞാൻ തലയാട്ടി കൊണ്ട് എഴുനേറ്റിരുന്നു.
“വായ് നോക്കി ഇരിക്കാതെ വേഗം തയാറാകു, ചേട്ടാ. ഞാൻ കാര്യമായി തന്നെയാ പറഞ്ഞത്.”
അതും പറഞ്ഞ് അവള്‍ സാരി ഉടുത്ത് മാലാഖയെ പോലെ മാറുന്നതിനെ ആശ്ചര്യത്തോടെ ഞാൻ നോക്കിയിരുന്നു.