ഞാൻ പറഞ്ഞു തീരും വരെ ജൂലി തടസ്സം സൃഷ്ടിക്കാതെ എന്നെതന്നെ നോക്കി നിന്ന് എനിക്ക് പറയാനുള്ളത് മുഴുവനും കേട്ടു.
ഞാൻ പറഞ്ഞു കഴിഞ്ഞിട്ടും അവള്‍ ഒന്നും മിണ്ടിയില്ല. ഇപ്പോഴും അവളുടെ മുഖത്ത് സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു.
“അന്ന് വിനില ചേച്ചി ചേട്ടനെയും കൂട്ടി കാണാന്‍ ചെന്നത് ഇതേ ദേവിയെ തന്നെയാണോ..? അതോ ഇത് വേറെ ദേവിയാണോ…?” നല്ല ദേഷ്യത്തില്‍ തന്നെ അവള്‍ ചോദിച്ചു.
“ഈ ദേവി തന്നെയാണ്.” താഴെ നോക്കി ഞാൻ പറഞ്ഞു.
ഞാൻ അങ്ങനെ പറഞ്ഞതും ജൂലി ദേഷ്യത്തില്‍ ഇറങ്ങി ഒറ്റ പോക്ക്. എനിക്കൊന്നും മനസ്സിലായില്ല. എന്നോട് കൂടുതൽ പ്രശ്നം ഉണ്ടാക്കാതെ ജൂലി പോകുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവള്‍ റൂമിന്റെ പുറത്ത് പോയി മറയുന്നത് വരെ ഞാൻ നോക്കി നിന്നു.
ഈ കാര്യത്തിൽ എന്താണ് അവൾ ചെയ്യാൻ പോകുന്നത്..? ഇനി എന്തു സംഭവിക്കാന്‍ പോകുന്നു എന്നൊരു രൂപവും എനിക്കില്ലായിരുന്നു.
വരുന്നത് വരട്ടെ.. എനിക്കൊന്നും ചെയ്യാൻ കഴിയില്ല…! ഞാൻ ബാത്റൂമിൽ കേറി കുളിച്ചിട്ട് പുറത്തുവന്ന് ലുങ്കിയും വേറെ ടീ ഷര്‍ട്ടും എടുത്തിട്ടു. ജൂലിയെ ഫേസ് ചെയ്യാനുള്ള കരുത്ത് ഇല്ലാത്തത് കൊണ്ട് ഞാൻ ബെഡ്ഡിൽ കേറി കിടന്നു.
അല്‍പ്പം കഴിഞ്ഞ് ജൂലി എനിക്കുള്ള ചായയുമായി വന്ന് അതിനെ എനിക്ക് തന്നു. പക്ഷേ എന്റെ മുഖത്ത് മാത്രം അവൾ നോക്കിയില്ല. ഇപ്പോൾ ദേഷ്യം ഒന്നും മുഖത്ത് കണ്ടില്ല.. പക്ഷേ ഭയങ്കര സങ്കടം നിറഞ്ഞു നിന്നു.
“ജൂലി—”
പക്ഷേ അവള്‍ മിണ്ടാതെ ഇറങ്ങി പോയി.
വിഷമത്തോടെ ചായ കുടിച്ച ശേഷം ഞാൻ നേരെ കിച്ചനിലേക്ക് നടന്നു. ജൂലി കിച്ചനിൽ ഭിത്തിയിൽ ചാരി വിഷമത്തോടെ നില്‍ക്കുന്നതാണ് കണ്ടത്.
എന്നെ കണ്ടതും മുഖം വീർപ്പിച്ചു കൊണ്ട് അവള്‍ എന്റെ കൈയിൽ നിന്നും കാലി ഗ്ലാസ്സിനെ പിടിച്ചു വാങ്ങി. എന്നിട്ട് ചെന്ന് അതിനെ കഴുകി വച്ചു.
“ജൂലി—”
“മിണ്ടാതെ വന്ന് കഴിച്ചിട്ട് പോയി കിടന്നുറങ്ങാൻ നോക്ക്, ചേട്ടാ.” കലിയിൽ പറഞ്ഞിട്ട് അവൾ ഡൈനിംഗ് റൂമിലേക്ക് നടന്നു.
ഞാൻ പൊട്ടന്‍ കണക്ക് അവിടെതന്നെ നിന്നു.