“ചേട്ടാ, കുഞ്ഞുങ്ങളെ പോലെ ഇങ്ങനെ വാശി—”
“ജൂലി, വെറുതെ എന്നോട് തര്‍ക്കിക്കാന്‍ വരേണ്ട. എനിക്ക് ഇക്കാര്യം ചർച്ച ചെയ്യാൻ താല്‍പര്യവും ഇല്ല. അവള്‍ക്ക് പഠിക്കാൻ താല്‍പര്യം ഉണ്ടെങ്കിൽ അവള്‍ക്ക് ഓട്ടോ ഞാൻ അറേഞ്ച് ചെയ്യാം. അല്ലെങ്കിൽ അവള്‍ ബസ്സില്‍ പോട്ടെ. അതും പറ്റില്ല എന്നുണ്ടെങ്കില്‍ നി തന്നെ അവളെ കൊണ്ടു വിട്ടാലും എടുത്താലും മതി.” ഞാൻ ദേഷ്യത്തില്‍ ശബ്ദമുയർത്തി.
ഉടനെ ജൂലി ദേഷ്യത്തില്‍ കോൾ കട്ടാക്കി. അതോടെ എന്റെ നല്ല മൂഡ് മൊത്തമായി മാറി.
എട്ടു മണിക്ക് മാൾ സ്റ്റാഫ്സൊക്കെ വന്നു കയറി . പുറത്തുവെച്ച് സെക്യൂരിറ്റി അവരോട് നടക്കുന്ന ജോലിയെ കുറിച്ച് അറിയിച്ചത് കൊണ്ട് സ്റ്റാഫ്സ് ആരും എന്നോട് അധികമൊന്നും ചോദിച്ചില്ല, ഭാഗ്യം. എനിക്ക് ആരോടും അധികം സംസാരിക്കാനുള്ള മൂഡും ഇല്ലായിരുന്നു.
ഭാഗ്യത്തിന് സ്റ്റാഫ്സ് ഓരോരുത്തരായി കുറഞ്ഞ വാക്കുകളില്‍ കുശലം പറഞ്ഞിട്ട് പുഞ്ചിരിയും തന്നിട്ട് അവരുടെ ജോലിയിൽ ഏർപ്പെട്ടു.
എനിക്ക് വല്ലാത്ത ക്ഷീണം തോന്നാന്‍ തുടങ്ങി. അത് കൂടിക്കൂടി വന്നു. ഭയങ്കര ഉറക്കവും വരുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ എഴുനേറ്റ് ജോലി നടക്കുന്ന സ്ഥലത്തേക്ക് പോയി നിന്നു.
എന്റെ ഭാഗ്യത്തിന് 8:50 ആയപ്പോ പണിയെല്ലാം കഴിഞ്ഞു. അവർ ചോദിച്ച കാശും കൊടുത്ത് ഞാൻ വീട്ടിലേക്ക് വിട്ടു.
ബൈക്ക് പാർക്ക് ചെയ്ത് ഹാളില്‍ എത്തിയപ്പോ കിച്ചനിൽ നിന്നും പാത്രം കഴുകുന്നതിന്‍റെ തട്ടും മുട്ടും കേട്ട് നേരെ അങ്ങോട്ട് ചെന്നു.
ജൂലി എന്നെ കണ്ടെങ്കിലും അവള്‍ ഒന്നും സംസാരിക്കാതെ ജോലി തുടർന്നു… മുഖത്ത് പിണക്ക ഭാവവും ഒട്ടിച്ചിരുന്നു.
“അമ്മായി സ്കൂളിൽ പോയോ..?”
പക്ഷേ ജൂലി മിണ്ടിയില്ല. ഞാൻ അവള്‍ക്ക് പിന്നില്‍ ചെന്നുനിന്ന് അവളുടെ അടിവയറ്റിലുടെ കൈകൾ ചുറ്റി അവളെ കെട്ടിപിടിച്ചു. എന്നിട്ട് അവളുടെ വലത് തോളില്‍ എന്റെ താടിയെല്ലും ഊന്നി. അപ്പോഴും അവള്‍ മിണ്ടാതെ ജോലി തുടർന്നു.
“എന്റെ പോന്നു മോളു, നീ പിണങ്ങി ഇരിക്കുവാണോ…?” ചോദിച്ചിട്ട് തോളില്‍ ഒരുമ്മ കൊടുത്തു.
അതിനും അവള്‍ മിണ്ടിയില്ല.
“ശെരി, എന്റെ സുന്ദരിക്കുട്ടി പറ, ഞാൻ എന്താ ചെയ്യേണ്ടേ..?”
പക്ഷേ ജൂലി വായ് തുറന്നില്ല. അവളുടെ ജോലി തുടർന്നു.