കുറെ നേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല. അവസാനം വീണ്ടും എന്റെ തല പിടിച്ച് അവളുടെ കഴുത്തിൽ അമർത്തി പിടിച്ചു.
“ചേട്ടൻ എന്താണ് ആവശ്യപ്പെടാൻ പോകുന്നതെന്ന് എനിക്കറിയാം.” സാന്ദ്ര ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു. “ഞാൻ സമ്മതിക്കാം ചേട്ടാ. ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കാം. പക്ഷേ പഠിത്തം കഴിഞ്ഞ് ഒരു ജോലിയില്‍ കേറിയ ശേഷം മാത്രം എനിക്ക് വിവാഹം മതി.”
സാന്ദ്ര പറഞ്ഞത് കേട്ട് ആദ്യം എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ വെപ്രാളം പിടിച്ച് തല പൊക്കി അവളെ നോക്കി.
“നി ശെരിക്കും പറഞ്ഞതാണോ…?” സംശയത്തോടെ ഞാൻ ചോദിച്ചു.
ഉടനെ പുഞ്ചിരിച്ചു കൊണ്ട് സാന്ദ്ര എന്റെ തലയില്‍ കൈ വച്ചു. “എന്റെ ചേട്ടന്റെ മേല്‍ സത്യം, ഞാൻ പറഞ്ഞത് സത്യമാണ്, ചേട്ടാ. ആരോട് നുണ പറഞ്ഞാലും സാമേട്ടനോട് മാത്രം എനിക്ക് നുണ പറയാൻ കഴിയില്ല.” പറഞ്ഞിട്ട് എന്റെ മുടിയില്‍ അവള്‍ തഴുകി.
കുറെ നേരത്തേക്ക് അവളെ തന്നെ ഞാൻ നോക്കി കിടന്നു. എന്നിട്ട് പതിയെ അവളുടെ മുകളില്‍ നിന്ന് ഞാൻ എഴുനേറ്റതും സാന്ദ്ര മുഖം വീർപ്പിച്ചു.
“വാടി ഇവിടെ…” ചിരിച്ചു കൊണ്ട് അവളെ ഞാൻ വലിച്ചു പൊക്കി എന്റെ മടിയില്‍ ഇരുത്തിയതും സാന്ദ്ര എന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചു കൊണ്ട് എന്റെ മടിയില്‍ അവള്‍ സന്തോഷത്തോടെ ഒതുങ്ങി കൂടി. ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു.
“പക്ഷേ ഞാൻ ഇവിടെ നിന്നും ഓസ്ട്രേലിയ പോകുന്നത് വരെ ചേട്ടൻ എന്നെ ഭാര്യയെ പോലെ കാണണം. എന്റെ എന്ത് ആവശ്യവും സാധിച്ചു തരണം. ഒരിക്കലും ഒരു നിമിഷം പോലും എന്നോട് പിണങ്ങിപ്പോകരുത്.” അവള്‍ എന്റെ മാറില്‍ കവിൾ ഉപയോഗിച്ച് തഴുകി കൊണ്ടാണ് അത്രയും ആവശ്യപ്പെട്ടത്.
“സമ്മതിച്ചു.” അവളുടെ നെറുകയില്‍ സ്നേഹത്തോടെ ഞാൻ ഉമ്മ വച്ചു.
“പിന്നേ ഓസ്ട്രേലിയ പോയി കഴിഞ്ഞ് ഞാൻ സാമേട്ടനെ എന്റെ ഭർത്താവിന്റെ സ്ഥാനത്ത് നിന്നും മാറ്റാൻ ശ്രമിക്കും. നമ്മൾ ചെയ്തു കൂടിയതും ഇനി ചെയ്തു കൂട്ടാൻ പോകുന്നതും ഞാൻ മറക്കാൻ ശ്രമിക്കും. ചേട്ടനെ എന്റെ സ്വന്തം സഹോദരനെ പോലെ മാത്രം എന്റെ മനസ്സിൽ ഞാൻ കുടിയിരുത്തും. അപ്പോൾ മാത്രമേ എനിക്ക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ കഴിയൂ. ഞാൻ നാട്ടില്‍ തിരിച്ചു വരുമ്പോൾ ചേട്ടൻ എന്നെ തെറ്റായ രീതിക്ക് കാണരുത്. തെറ്റായി എന്നോട് പെരുമാറാനും പാടില്ല. തെറ്റായ വാക്കുകൾ പോലും എന്നോട് ഉപയോഗിക്കരുത്. തെറ്റായ ചിന്തയോടെ എന്നെ തൊടുകയും അരുത്.” അവള്‍ സങ്കടത്തോടെ പറഞ്ഞു. “ഞാൻ തിരികെ വരുമ്പോൾ ഒരു അനുജത്തിയെ പോലെ മാത്രം എന്നെ തൊടണം. അനുജത്തിയെ പോലെ മാത്രം എന്നെ ചേര്‍ത്തു പിടിക്കണം. അനുജത്തിക്ക് ഉമ്മ കൊടുക്കും പോലെ മാത്രം എനിക്ക് ഉമ്മ തരണം. സ്വന്തം അനുജത്തിയായി തന്നെ എന്നെ കാണണം.” അവള്‍ തീര്‍ത്തു പറഞ്ഞു.