ഒന്‍പത് മണിക്കെങ്കിലും തീര്‍ന്നാല്‍ മതിയായിരുന്നു. ഉറക്ക പിച്ചയിൽ തലയാട്ടി കൊണ്ട് ഞാൻ പിന്നെയും ഓഫീസിൽ വന്നു കേറിയ നിമിഷം യാമിറ ചേച്ചിയുടെ കോൾ വന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു.
അപ്പോ ചേച്ചി എന്നെ മറന്നിട്ടില്ല…!! എനിക്ക് സന്തോഷം തോന്നി. വെറുതെ തെറ്റിദ്ധരിച്ചു.
“എന്റെ ചേച്ചി… ഞാൻ എത്ര ദിവസം എത്രവട്ടം വിളിച്ചു എന്നറിയോ. എത്ര മെസേജും കുറെ ഞാൻ ചെയ്തു… ചേച്ചി എന്താ ഒഴിഞ്ഞു മാറി നില്‍ക്കുന്നേ…?” കോൾ എടുത്ത ഉടനെ എന്റെ പരിഭവം ഞാൻ അറിയിച്ചു.
“സാം…!” ചേച്ചി അല്‍പ്പം ഗൗരവത്തിൽ പറഞ്ഞത് കേട്ട് എന്തോ പന്തികേട് തോന്നി. ആ പഴയ സ്നേഹം ഒന്നും ചേച്ചിയുടെ സ്വരത്തില്‍ ഇല്ലായിരുന്നു.
“എന്താ ചേച്ചി പ്രശ്നം…?” ആശങ്കയോടെ ഞാൻ ചോദിച്ചു.
“നിന്നോട് ക്ഷമ ചോദിക്കാനാണ് ഇപ്പോൾ വിളിച്ചത്, എന്റെ കണ്ണാ.” പെട്ടന്ന് ചേച്ചിയുടെ സ്വരത്തില്‍ എന്നോടുള്ള സ്നേഹം കടന്നുകൂടി.
എനിക്ക് ആശ്വാസം തോന്നിയെങ്കിലും ചേച്ചി എന്തോ ഗൗരവമുള്ള കാര്യം പറയാൻ പോകുന്നു എന്ന് തോന്നിയത് കൊണ്ട് ഹൃദയം ദ്രുതഗതിയില്‍ ഇടിച്ചു. എന്റെ ടെൻഷനും വര്‍ധിച്ചു.
“എന്നോട് എന്തിന് ക്ഷമ ചോദിക്കണം..? ചേച്ചിക്ക് എന്താ പറ്റിയേ..? എനിക്കൊന്നും മനസ്സിലാകുന്നില്ല…!!”
“എന്റെ സാം മോനെ, എനിക്ക് ഇപ്പോഴും നിന്നോട് ഇഷ്ടവും സ്നേഹവുമെല്ലാം ഉണ്ട്. പക്ഷെ നമ്മൾ തമ്മില്‍ ഇനി തെറ്റായ ബന്ധം ഒന്നും വേണ്ട, മോനേ. അടുത്ത ആഴ്ച ഞാനും എന്റെ കൂട്ടുകാരിയും പിന്നേ അവളുടെ ഭർത്താവും കൂടി മക്കയിൽ ഹജ്ജിന് പോകുകയാണ്. അതുകൊണ്ട് എന്റെ പാപങ്ങൾ എല്ലാം അള്ളാഹുവിനോട് ഏറ്റുപറഞ്ഞ് എല്ലാ പാപത്തിൽ നിന്നും മോചനം നേടുകയാണ്.” ചേച്ചി വേദനയോടെ പറഞ്ഞു. “അതുകൊണ്ട് ഞാൻ നിന്നോട് ചെയ്ത തെറ്റിനെ നി പൊറുക്കണം, സാം. എന്നോട് വെറുപ്പ് തോന്നരുത്. നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാം, പ്ലീസ്.” ചേച്ചി ദയനീയമായി കെഞ്ചി.
അതൊക്കെ കേട്ട് എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി. പക്ഷെ ചെയ്ത പാപത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന യാമിറ ചേച്ചിയോട് എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല. കിട്ടുന്ന സാഹചര്യം ഞാൻ മുതലാക്കുന്നു എന്നത് നേരാണ്.. പക്ഷേ ആരുടെയും ജീവിതം ഞാൻ തകര്‍ക്കില്ല. ഞാനുമായുള്ള ബന്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നവരെ ഞാൻ ഒരിക്കലും ദ്രോഹിക്കില്ല.