ഞാൻ : ആന്റിക്ക് അല്ലാതാർക്ക്
റംലത്ത് : ഹമ്…
ഞാൻ : വീട്ടിൽ ചെന്ന് കുഴമ്പ് പുരട്ടി നല്ല ചൂടു വെള്ളത്തിൽ കുളിച്ചാൽ മതി പെട്ടെന്ന് മാറിക്കോളും
റംലത്ത് : മ്മ്… ചെയ്യണം, മോൻ വീട്ടിലേക്ക് വരുന്നുണ്ടോ?
ഞാൻ : ഞാനോ എന്തിന്?
പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : കുഴമ്പിടാൻ
ഞാൻ : മം മം ഇപ്പൊ തന്നെ വേണമല്ലേ
ചമ്മലോടെ
റംലത്ത് : മോനാവുമ്പോ പെട്ടെന്ന് വേദന മാറും
ഞാൻ : ആ.. നോക്കട്ടെ പറ്റിയാൽ ഇറങ്ങാം
റംലത്ത് : മം…
ആ സമയം ബില്ലും അടച്ച് സൽമയും മുഹമ്മദും അങ്ങോട്ടേക്ക് വന്നു, കവറുകളൊക്കെ എടുത്ത് റംലത്തിനെ വീൽചെയറിൽ ഇരുത്തി താഴേക്ക് ചെന്ന് ഓട്ടോയിൽ പിടിച്ചു കയറ്റിക്കഴിഞ്ഞ്
സൽമ : വാപ്പച്ചി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്
ഓട്ടോ സ്റ്റാർട്ട് ചെയ്ത്
മുഹമ്മദ് : ആ പോവുന്ന വഴി വാങ്ങാം മോളെ
സൽമ : അത് വേണ്ട നിങ്ങള് പൊക്കോ ഞാൻ ഇവന്റെ കൂടെ വന്നോളാം
റംലത്ത് : പോവുന്ന വഴി വാങ്ങാന്നു പറഞ്ഞില്ലേ, പിന്നെ എന്തിനാ വെറുതെ ആ കൊച്ചിനെ ബുദ്ധിമുട്ടിക്കുന്നെ
സൽമ : അവനൊരു ബുദ്ധിമുട്ടുമില്ല, ഉമ്മ പോവാൻ നോക്ക്, ഇല്ലേടാ…
ഞാൻ : ആ… ഞാൻ കൊണ്ടുവന്നാക്കാം ആന്റി
റംലത്ത് : നിങ്ങളിത് കേട്ടില്ലേ ഇക്ക
മുഹമ്മദ് : ആ അവര് വരാന്ന് പറഞ്ഞില്ലേ പിന്നെ നിനക്കെന്താ, പോട്ടെ മോളെ
എന്ന് പറഞ്ഞ് കുറച്ചു പൈസ എടുത്ത് സൽമയുടെ കൈയിൽ കൊടുത്ത് മുഹമ്മദ് ഓട്ടോ മുന്നോട്ടെടുത്തപ്പോൾ, പുറത്തേക്ക് തലയിട്ട്
റംലത്ത് : കറങ്ങി നടക്കാതെ വേഗം വരാൻ നോക്ക്
സൽമ : ആ…
ഓട്ടോ പോയതും
ഞാൻ : നിനക്ക് എന്താ മേടിക്കാനുള്ളത്
സൽമ : അതൊക്കെയുണ്ട് നീ വാ, നിന്റെ ബൈക്ക് എവിടെ?
ഞാൻ : അവിടെയുണ്ട്
എന്ന് പറഞ്ഞ് ഞാൻ ബൈക്കിന്റെ അടുത്തേക്ക് നടന്നു, എന്റെ ഒപ്പം നടന്ന്
സൽമ : നിനക്കൊരു കാറ് വാങ്ങിക്കൂടെ?
ഞാൻ : നീ ക്യാഷ് തരോ?