അവസാനം ഒരു പോംവഴിയെന്ന നിലക്ക് തൽക്കാലം ശിവൻെറ വീട്ടിൽ നിൽക്കാമെന്ന് ഒരു കരാറിലെത്തി… പക്ഷേ ചെറിയ ഒരു വാടകയെങ്കിലും ശിവൻ വാങ്ങിക്കാമെന്ന് ഉറപ്പ് പറഞ്ഞപ്പോഴാണ് സിജി അതു സമ്മതിച്ചത്… വൈകിട്ട് പണിയൊക്കെ തീർത്ത് ശിവനും സിജിയും കൂടി ബൈക്കിൽ വീട്ടിലേക്ക് പോയി… ബൈക്ക് ചെന്ന് നിന്നത് ഒരു നാലുകെട്ടിൻെറ മുന്നിൽ…
“ ഇതെനിക്ക് ഭാഗം ചെയ്ത് കിട്ടിയതാ സിജി… എൻെറയമ്മയുടെ ഭാഗം… ഇത്രയും വലിയ വീടാണൊന്നും വിചാരിക്കണ്ട… പഴയ തറവാടാണ്… ഇവിടെ ഞാനും ഭാര്യയും കുഞ്ഞും മാത്രേ ഉള്ളൂ… നീ വാ… “ സിജി ശിവനെ അനുഗമിച്ച് തുളസിത്തറ കടന്ന്… നാല് പടികൾ കയറി സിറ്റൌട്ടിലെത്തി… നാലു വശവും ചാരുപടിയുള്ള വലിയൊരു സിറ്റൌട്ട്… നല്ലൊരു തണുപ്പുണ്ടിവിടെ… സമയം 6 മണിയായി… പോരാത്തതിനു ഡിസംബറും… തണുപ്പിനു അതുമൊരു കാരണമാവാം…
“ സ്വാതീ… എവിടാ നീ… “ ശിവൻ അകത്തളത്തിലേക്ക് നോക്കി നീട്ടിവിളിച്ചു… ഒരു കൊലുസിൻെറ ശബ്ദമാണ് അവനാദ്യം കേട്ടത്… അവൻെറ നോട്ടം ആ കൊലുസിൻെറ ഉടമയിലേക്കും അവിടെ നിന്ന് മുകളിലേക്കും എത്തി… സ്വാതി മോളേയും ഒക്കത്തിരുത്തി അകത്തളത്തിൽ നിന്ന് പുറത്തേക്ക് വന്നു… ശിവൻെറ കൂടെ വന്ന പയ്യനെ കണ്ട് അവൾ സംശയത്തോടെ ശിവനെ നോക്കി പുരികമുയർത്തി ആരാണെന്ന് തിരക്കി…
“ എടിയേ… ഇത് സിജി… ഞാൻ നാരായണേട്ടനോട് ഒരാളെ എനിക്ക് അസിസ്റ്റൻറായി വേണമെന്ന് പറഞ്ഞ കാര്യം നീ ഓർക്കുന്നില്ലേ… ഇവൻ ആള് കൊള്ളാം… കാര്യങ്ങളൊക്കെ പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്… വീട് അകലെയായതു കൊണ്ട് ഇവന് പോയി വരാൻ പറ്റില്ല… അതുകൊണ്ട് അവനോട് ഇവിടെ നിന്നോളാൻ പറഞ്ഞു… ഇവിടെ 2 മുറികൾ ഒഴിഞ്ഞു കിടക്കുകയല്ലേടി വെറുതേ… പിന്നെ വാടക തരാതെ അവനിവിടെ താമസിക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്… “ അതും പറഞ്ഞ് ശിവൻ സ്വാതിയെ നോക്കി ചിരിച്ചു… പക്ഷേ സ്വാതിയുടെ മുഖം പ്രകാശിച്ചില്ല…
“ ഏട്ടൻ ഒന്നകത്തേക്ക് വന്നേ… “ ശിവൻ അവളുടെയൊപ്പം അകത്തളത്തിലേക്ക് പോയി… സിജി എന്ത് ചെയ്യണമെന്നറിയാതെ ഇറയത്ത് തന്ന നിലകൊണ്ടു…
“ ഏട്ടാ… ഒരു പരിചയമില്ലാത്ത ആ പയ്യനെ നമ്മൾ എന്തു വിശ്വസിച്ച് ഇവിടെ താമസിപ്പിക്കും… ചുമ്മാ ഓരോ വയ്യാവേലി… “ അവൾ ദേഷ്യത്തോടെ ശിവനെ നോക്കി…