വണ്ടി വിചാരിച്ച പോലെ അല്ല കൊള്ളാ
ഞാൻ ഒരു കൈ ഡോറിൽ വച്ച് തലയിൽ താങ്ങി വണ്ടി എടുത്തു…
പപ്പ : ശ് ശ് ശിവ
ഞാൻ ഒന്നും മിണ്ടിയില്ല….
പപ്പ : ശിവ….
ഞാൻ വണ്ടിടെ ലൈറ്റ് കെടുത്തി….
ഇയർ ഫോൺ എടുത്ത് ഫോണിൽ കുത്തി ചെവിയിൽ വച്ചു….
ഹേയ് സിരി… ചെ ഹേയ് ഗൂഗിൾ ഓപ്പൻ സ്പോട്ടിഫയ് ആൻഡ് പ്ളേ മ്യൂസിക്ക് ഞാൻ ഫോണിൽ പറഞ്ഞു….
ട്യൂൺ കഴിഞ്ഞ് പാടി തൊടങ്ങി….
മാനത്തെ മണിത്തുമ്പ മേട്ടിൽ മേടസൂര്യനോ….
മാണിക്കത്തിരി തുമ്പ് നീട്ടി പൂത്തു പൊൻ വെയിൽ….
ഊർജം ഊർജം…. ഞാൻ കാല് കൊടുത്തു….
അത് കഴിഞ്ഞ് മുത്ത്ച്ചിപ്പി വന്നു… മണ്ണിപ്പായാ ഓമന പെണ്ണെ അങ്ങനെ ഒരു പതിനൊന്നാമത്തെ പാട്ടിൽ വണ്ടി വീടിന്റെ ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി….
ചെറി : ആഹാ ചേട്ടത്തിയെ ഇതാര് നോക്കിയേ….
ഞാൻ : പോയിര് യോ സമ്മ ഗാണ്ടിലെ ഇറ്ക്കേ…. വണ്ടി വിട്ട് വെളിയിൽ എറങ്ങി ഞാൻ പറഞ്ഞു…
ചെറി : എടാ നിന്റെ അപ്പനെ എതിർക്കാൻ ആർക്കെങ്കിലും പറ്റോ നീ സൊല്ല്
ഞാൻ ചെറിടെ കൈ തട്ടി മാറ്റി ഉള്ളിലേക്ക് കേറി….
അമ്മ : വന്നോ….
ഞാൻ വണ്ടി ലോക്കാക്കി പപ്പടെ കൈയ്യിൽ വച്ച് കൊടുത്തു….
ഞാൻ : ഓ വന്നു ഇന്നത്തെ ഈ ട്രിപ്പ് എന്തിനാ എന്ന് തോന്നി പോയി പണ്ടാരം…
അമ്മ കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി…
പപ്പ സൈലന്റ് ആയി സ്റ്റെപ്പ് കേറി പോയി…
അമ്മ : നിങ്ങള് എറങ്ങിയ വഴിക്ക് അവൾടെ അച്ഛൻ വിളിച്ചു…
ഞാൻ : എന്തിന്…
അമ്മ : അയാള് കാറിന്റെ കാര്യം വല്ലോം പറഞ്ഞോ
ഞാൻ : ആര് തറുകുറി സോമനാ
അമ്മ : ആ
ഞാൻ : ആ എന്തോ പറഞ്ഞു
അമ്മ : ദേ അച്ഛൻ ദേഷ്യം വന്നിട്ട് ഉള്ളില് സംസാരം ആണ്…
അമ്മ പറഞ്ഞ് നാക്ക് ഉള്ളിൽ ഇട്ടതും അച്ഛൻ വെളിയിലേക്ക് വന്നു…