അച്ഛൻ : അടിച്ച് പല്ല് താഴെ ഇടും…. കേറി പൊക്കോ….
എനിക്ക് ദേഷ്യം ആണ് വന്നത്….
ഞാൻ : എല്ലാർക്കും എപ്പ വേണേലും വെളിയിൽ പോവാൻ ഉള്ള റൈറ്റ് ഇല്ലേ അച്ഛാ
എന്റെ ബൗണ്ടറി ലൈൻ പൊട്ടി അറിയാതെ വന്ന് പോയി…..
അച്ഛൻ പപ്പേ ആണ് നോക്കിയത്
അച്ഛൻ : മോൾടെ അച്ഛനെ പറഞ്ഞാ മതി… മരുമോനെ അടച്ചിട്ടു വളർത്താതെ വെളിയിൽ വിടാൻ പറഞ്ഞ് ഇപ്പൊ കണ്ടല്ലോ അച്ഛനെ വിളിച്ച് കാണിക്ക് മരുമോന്റെ തനിക്കൊണം…
ഞാൻ : സോറി
അച്ഛൻ : അതെ രാമന്റെ മോന്റെ കൂടെ നടന്നിട്ട് നീയോ…
അമ്മ : അവൻ പോട്ടെ നിങ്ങള് കഴിക്ക്
അച്ഛൻ : താൻ ചുമ്മാ ഇരി ഇവനെ ഇനി വിട്ടാ ശെരി ആവില്ല…കണ്ട കാലി കാളകൾടെ കൂടെ അടിയും പിടിയും ആയി നടക്കാ എന്നിട്ട് നാണം കെടുത്താൻ…
അമ്മ : മതി മതി… ടാ കേറി പോ…
അമ്മ എന്നെ പിടിച്ച് തള്ളി…
അച്ഛൻ : രണ്ടെണ്ണം കിട്ടുമ്പോ ശെരി ആവും കെട്ടിയതും ഭാര്യ ഉള്ളതൊന്നും ഞാൻ നോക്കില്ല… പേരക്കമ്പ് വെട്ടി വീക്കും വേണ്ടെങ്കി മിണ്ടാതെ ഒതുങ്ങിക്കോ….
സ്റ്റെപ്പ് കേറി മേലേക്ക് തിരിഞ്ഞതും ഞാൻ മോന്ത മാറ്റി… സ്ഥിരം കിട്ടുന്നതാ… ഇതൊക്കെ എന്ത്…
….ഇങ്ങേർക്ക് ഒരു നാണോം ഇല്ലേ….
പവി : ഞാൻ അപ്പഴേ പറഞ്ഞതാ കിട്ടുംന്ന്….
ഞാൻ : നിന്റെ അപ്പന് എന്ത് തന്നെ ഡി പിടിക്കും…. രാമന്റെ മോനെ ഊക്കണ്ടാ പോലും… അനിയന്റെ മോനെ എന്നെക്കാളും ഇഷ്ട്ടാ അപ്പന്…
പവി : എല്ലാം മാറും…
ഞാൻ : അയ്യോ എനിക്ക് വേണ്ട നിന്റെ തന്തടെ സ്നേഹോം സർട്ടിഫിക്കറ്റും…
പവി : അടിപൊളി ആയിരുന്നു…
ഞാൻ : അടുത്താഴ്ച്ച അടുത്ത പടത്തിന് പോവാ….
പവി : നൂൺ ഷോക്ക് പോവാ….
ഞാൻ : ഏയ് ഇതേ പോലെ തന്നെ പോവാ
പവി : ഞാൻ ഇല്ല
ഞാൻ : തെറി ഞാൻ കേക്കാ ഡീ…