അപ്പോഴേക്കും ദീപ്തി ചേച്ചി ഫോൺ വിളിച്ചു. (ഞാൻ ഫോണിൽ സംസാരിച്ചു ഇരിക്കുന്നതു കണ്ടു നർമത പുറത്തു പോയി)
ഫോൺ വച്ചു ഞാനും ഫ്രഷ് ആയി വന്നു.
ഞാൻ പുറത്തു ഇറങ്ങി നോക്കിയപ്പോൾ നർമത ചായ ഇടുന്നു. ഗൗതമി മോനെ കൊണ്ട് താഴെ പോവുകയാ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകാൻ.
ഞാൻ ഫർഹാനായെ നോക്കിയപ്പോൾ അവൾ ബാത്‌റൂമിൽ നിൽക്കുന്നു.
ഞാൻ സോഫയിൽ പോയി ഇരുന്നു. അപ്പോഴേക്കും നർമത ചായയും കൊണ്ട് വന്നു എനിക്കു ഒരു കപ്പ് തന്നു.
എന്നിട്ടും ഫർഹാനാകും കൂടെ കൊടുക്കാൻ ഒരു കപ്പ് തന്നിട്ടു പറഞ്ഞു ഞാൻ താഴെ പോട്ടെ ചേച്ചിക്കും മോനും കൂടെ ചായ കൊടുക്കണം എന്നു പറഞ്ഞു അവൾ പോയി.
ഞാൻ ചായയും കുടിച്ചു ഇരിക്കുമ്പോൾ ഫർഹാന വന്നു.
ഫർഹാന : ഹാ ഒറ്റയ്ക്കു ചായ കുടിക്കുകയാ നീ… എനിക്കു എവിടെ.
ഞാൻ : ദേ ഇരിക്കുന്നു.
ഫർഹാന ചായ എടുത്തു കുടിച്ചു കൊണ്ടു പതിയെ നടന്നു ഫ്രണ്ട് ഡോറിന്റെ അവിടെ പോയി നിന്നു പുറത്തു നോക്കി നിൽക്കുകയാ..
രാവിലെ സൂര്യ ഉദിച്ചു വരുന്ന ആ ഒരു നേച്ചർ ലൈറ്റും ആവി പറക്കുന്ന ചായ ഗ്ലാസും പിടിച്ചു കൊണ്ടു ഉള്ള അവളുടെ അ നിൽപ്പും. പിന്നെ അ കപ്പ് ചുണ്ടിനോട് ചേരുമ്പോൾ ആവി ഇങ്ങനെ അവളുടെ ചുണ്ടിനു ചുറ്റും തട്ടി പോവുന്നതും കാണുവാൻ എന്താ ഭംഗി …..
ഞാൻ എന്റെ ഫോൺ എടുത്തു അവളുടെ ഒരു ഫോട്ടോ ആ പോസിൽ എടുത്തു. ഫോട്ടോ എടുക്കുന്നതു കണ്ടു ഫർഹാന എന്താ ടാ ഫോട്ടോ എടുക്കുവാണോ.
ഞാൻ : നീ ഇങ്ങു വന്നേ
ഫർഹാന : എവിടെ നോക്കട്ടെ
ഞാൻ : നീ ഇരിക്കു. ആദ്യം
അവൾ എന്റെ അടുത്തു ഇരുന്നു. ഞാൻ അവൾക്കു ഫോട്ടോ കാണിച്ചു കൊടുത്തു.
അതു കണ്ടു കൊള്ളാമല്ലോ മോനെ പിക്. ഇൻസ്റ്റയിൽ ഇടാൻ കൊള്ളാം പക്ഷേ ഉമ്മി കണ്ടാൽ വഴക്കു കിട്ടും.
ഞാൻ : അതു എന്താ.
ഫർഹാന : ടാ ഇങ്ങനത്തെ ഡ്രസ്സ് ഇട്ടു നിന്നാൽ പിന്നെ ഉമ്മി എന്നെ കൊല്ലും.