അവിടെ ഇരുന്ന് ഇരുമ്പ് കത്തി കൊണ്ട് ഞാൻ അതിൽ പുരട്ടി തിന്നു…. എനിക്ക് അത് ആശ്ചര്യം ആയിരുന്നു… പണ്ട് എന്റെ വീട്ടിൽ വെള്ളം കേറിയപ്പോൾ അടിപ്പിന് തീ കൊളുത്താൻ പറ്റാതെ രാവിലെ ഞാനും വീട്ടുകാരും ബ്രെഡും ശർക്കരയും തിന്നുന്നത് ഓർമ വന്നു…
“ഡാഡി ഇന്നലെ ലണ്ടനിൽ നിന്നു വിളിച്ചപ്പോൾ നിന്നെ കിടീല്ലാ എന്ന് പറയുന്നോണ്ടായർന്നു അവിടെ സേവിയർ അങ്കിലിൻന്റെ വീട്ടിൽ നിന്ന വിളിച്ചത് നിന്റെ അവിടത്തെ മാസ്റ്റർസിനെ പറ്റി എന്തോ പറയാൻ ആണ് നീ സമയം കിട്ടുമ്പോൾ അങ്ങോട്ട് വിളിക്കണേ “ആഹാരം കഴിച്ചു എനിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു…. അവന്റെ അച്ഛൻ അപ്പോൾ ലണ്ടനിൽ ആണെന്നും അവന്റ മാതാ പിതാകളെ അവൻ ഡാഡി മമ്മി എന്നാണ് വിളിക്കുന്നേനും ഞാൻ മനസിലാക്കി.
“ഒക്കെ മമ്മി ” എന്ന് മാത്രം ഞാൻ പറഞ്ഞു ഇറങ്ങി. “ഹാവ് അ ഗ്രേറ്റ് ഡേ സ്വീറ്റ്ഹാർട്ട് ” എന്ന് അവരും…. ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ പെട്ടെന്ന് ഒന്ന് ഞെട്ടി അവിടെ അജ്മൽ ഇരിക്കുന്നു… ഞാൻ പെട്ടെന്ന് തന്നെ സ്വയം തടഞ്ഞു “അയ്യോ എന്നെ തല്ലല്ലേ ” എന്ന് പറഞ്ഞു പോയി… ” തല്ലാനോ? എന്തുവാ അളിയാ ഈ പറയുന്നേ?” അജ്മൽ ചിരിച്ചോണ്ട് പറഞ്ഞു….
അപ്പോൾ ആണ് ഞാൻ ഓർത്തത് അജ്മൽ റോഷന്റെ അടുത്ത സുഹൃത്ത് ആണെന്ന്… ” ഒരുമിച്ചു പോകാം എന്ന് കരുതിയാണ് ഞാൻ വന്നത് ദാ നിന്റെ ബാഗ് വാ പോകാം ” ഇതും പറഞ്ഞോണ്ട് അജ്മൽ എനിക്ക് ബാഗ് നീട്ടി… എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവൻ തന്ന ബാഗ് സ്വീകരിച്ചു… എന്നിട്ട് സ്പീഡിൽ ചെരുപ്പ് ഇട്ടു മുന്നോട്ടു നടന്നു….
ഗേറ്റ് കഴിഞ്ഞു പുറത്ത് ഇറങ്ങാൻ പോയപ്പോൾ അജ്മൽ എന്നെ വിളിച്ചു ” എങ്ങോട്ട് അളിയാ പോണത് നിന്റെ കാർ ഇവിടെ കേടാകുവല്ലേ?” ഞാൻ എന്റെ മണ്ടത്തരം ഓർത്തു സ്വയം പ്രാജി എന്നിട്ട് തിരിച്ചു അങ്ങോട്ട് പോയപ്പോൾ ഞെട്ടി ഇതെന്തൊരു വണ്ടി…. ഒരു എമണ്ടൻ സാധനം മേഴ്‌സിഡസ് GLB ഇത് കാർ ആണോ അതോ ലോറി ആണോ ഞാൻ സ്വയം ചിന്തിച്ചു….