അവൾ എന്റെ ദേഹത്തു നിന്നും എഴുനേറ്റു എന്നെ നോക്കി പറഞ്ഞു വൃത്തികെട്ടവനെ പല്ലു തേക്കാതെ ആണോ കിസ്സ് ചെയ്യുന്നതും. ഞാനും അപ്പോഴാ ഓർത്തതു.
എന്നിട്ടും ഞാൻ പറഞ്ഞു നീ ഇങ്ങനെ വന്നു കുറുമ്പു കാട്ടിയാൽ എനിക്കു നിന്നെ പിടിച്ചു കിസ്സ് അടിക്കാൻ തോന്നും.
അപ്പോ അവളുടെ മുഖത്ത് ഒരു നാണം വന്നു.
നർമത : ശെരി ശെരി നീ വാ ഇന്നു നമുക്കു ക്ലാസ്സ് സ്റ്റാർട്ട് ചെയ്യും റെഡി അവണ്ടേ.
ഞാൻ എഴുനേറ്റു പോയി ഫ്രഷായി വന്നു പക്ഷേ എനിക്കു ഇപ്പോഴും പനിപിടിച്ചതു കാരണം ബോഡി പെയിൻ കൂടെ തോന്നുന്നു. അതു കാരണം ഞാൻ അവിടെ എന്റെ റൂമിൽ തന്നെ കിടന്നു. നർമത വന്നു എന്നേ കഴിക്കാൻ വിളിച്ചു. ഞാൻ അവളോടു എനിക്കു വൈയ്യ മോളെ എന്നു പറഞ്ഞു ബെഡിൽ തന്നെ കിടന്നു. നർമത അപ്പോ ഫർഹാനായെയും വിളിച്ചു ടാ സൂര്യക്കു നല്ലതു പോലെ പനിക്കുന്നു. നീ ഗൗതമി ചേച്ചിയെ വിളിച്ചു വരാമോ. ഫർഹാന ഓടി പോയി ഗൗതമിയെ വിളിച്ചു വന്നു.
ഗൗതമി വന്നു നോക്കിയപ്പോൾ എന്റെ ദേഹത്തു ചൂട് ഉണ്ടു.
ഗൗതമി ഫോൺ എടുത്തു അവളുടെ ഒരു കസിൻ ഡോക്ടർ ഉണ്ടു നാട്ടിൽ ആ ഡോക്ടറിനെ വിളിച്ചു ഫ്രണ്ടിനു സുഗമില്ല എന്നു പറഞ്ഞു. എന്നിട്ടും എന്റെ കൈയിൽ ഫോൺ തന്നു. ഡോക്ടർ ചോദിച്ചതിനു ഞാൻ മറുപടി കൊടുത്തു പിന്നെ ഇന്നലെ രാത്രി കുളിച്ചു തല നേരെ തോർത്തിയില്ല എന്നു കൂടെ പറഞ്ഞു.അപ്പൊ ഡോക്ടർ പറഞ്ഞു കോവിഡ് ഒന്നുമില്ല. വൈറൽ ഫിവർ മറ്റോ ആണു പേടിക്കാൻ ഒന്നുമില്ല ഒന്നും ആവി പിടിച്ചു പാരസെറ്റമോൾ കൂടെ കഴിച്ചു കിടന്നു ഉറങ്ങിയാൽ മതി പിന്നെ തൽകാലം ചുടു വെള്ളം കുടിക്കുക. കുറവ് ഇല്ലങ്കിൽ ഹോസ്പിറ്റലിൽ പോണം എന്നു പറഞ്ഞു. ഫോൺ സ്പീക്കർ ആയിരുന്നതു കൊണ്ടു ഗൗതമിയും കേട്ടു. പിന്നെ എന്റെ കൂടെ ഉള്ള സഹവാസം കാരണം അവർക്കും കുറച്ചു മനസിലായി.ഗൗതമി ഡോക്ടറിനോട് ok പറഞ്ഞു ഫോൺ കട്ട് ആക്കി.