കുറച്ചു വൈകുന്നേരം ആയപ്പോൾ ആണ് അമ്മ തിരിച്ചു വിളിക്കുന്നത്. വൈകുന്നേരം ആയത് കൊണ്ട് നല്ല തിരക്കായിരുന്നു കടയിൽ. അതുകൊണ്ട് എനിക്ക് ഫോൺ എടുക്കണം എന്നുണ്ടെങ്കിലും കഴിഞ്ഞില്ല. പിന്നെ തിരക്ക് എല്ലാം കഴിഞ്ഞ് ഞാൻ ഒന്ന് ഫ്രീ ആയപ്പോഴേക്ക് വീട്ടിലേക്ക് പോകാൻ സമയമായിരുന്നു.
ഞാൻ കടയിൽ നിന്ന് ഇറങ്ങി നടക്കുന്നതിന് പകരം ഓടുകയായിരുന്നു. എത്രെയും പെട്ടന്ന് വീട്ടിൽ എത്തുക എന്നൊരു ലക്ഷ്യം മാത്രമേ എനിക്കൊള്ളായിരുന്നു.
വീടിന്റെ അടുത്തെത്തിയപ്പോൾ ഞാൻ കുറച്ചു നേരം അവിടെ നിന്ന് ഓടിയത്തിന്റെ കിതപ്പ് ഒക്കെ മാറ്റിയിട്ടാണ് വീട്ടിലേക്ക് കയറിയത്. ഇല്ലെങ്കിൽ അമ്മ ചോദിക്കും എന്താണിങ്ങനെ കിതക്കുന്നതെന്ന്.
ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയോട് ചോദിച്ചു.
അമ്മ ഇന്ന് എങ്ങോട്ടാ പോയിരുന്നത്.
നീ പോയി കുളിച്ച് വാ ഞാൻ പറയാം. എന്ന് പറഞ്ഞു.
ഞാൻ വേഗം പോയി കുളിച്ചു വന്നു. അപ്പോഴേക്കും അമ്മ ഭക്ഷണം എടുത്ത് വെച്ചിരുന്നു.
ഇനി പറയ് ഞാൻ ഭക്ഷണത്തിന് മുന്നിൽ ഇരുന്നിട്ട് പറഞ്ഞു.
എന്ത്..? അമ്മ ചോദിച്ചു.
ഓഹ്.. കളിക്കല്ലേ… ഞാൻ വിളിച്ചപ്പോൾ പുറത്താണെന്ന് പറഞ്ഞ് ഫോൺ കാട്ടാക്കിയില്ലേ.. എങ്ങോട്ടാ പോയിരുന്നത്.
അഹ് അതാണോ..? അത് ചേച്ചി ഇന്ന് വരും എന്ന് ഞാൻ പറഞ്ഞിരുന്നില്ലെ.
മ്മ്.
ചേച്ചി വന്നു എന്നോട് കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പിക്കാൻ വേണ്ടി കുറച്ച് ടെസ്റ്റുകൾ ഒക്കെ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു. അതിന് വേണ്ടി പോയതിരുന്നു നീ വിളിച്ചപോൾ. ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഞാൻ ഒക്കെയാണെന്ന് അറിഞ്ഞപ്പോൾ ചേച്ചി എന്നോട് ചോദിച്ചു നമുക്ക് അവിടെ വരെ പോയാലോ എന്ന്.
എവിടെ..? ഞാൻ ചോദിച്ചു.
അത് ഇതിന് വേണ്ടി ഞാൻ പോകേണ്ട സ്ഥലം.
മ്മ്. ഞാൻ ഒന്ന് മൂളി. അത് എവിടെയാണ്.
കുറച്ച് ദൂരെയാണ്. ഞാൻ കരുതിയത് ഓരോരുത്തർ വിളിക്കുമ്പോൾ അവരുടെ കൂടെ പോവുന്ന പരിപാടിയാണ് എന്നാണ്.